പ്രധാനമന്ത്രിയുടെ ഓഫീസ്‌

അധ്യാപക ദിനത്തില്‍ പ്രധാനമന്ത്രി അധ്യാപക സമൂഹത്തിന് ആശംസകള്‍ നേര്‍ന്നു

മുന്‍ രാഷ്ട്രപതി ഡോ. സര്‍വ്വപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെജയന്തിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

Posted On: 05 SEP 2018 9:34AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അധ്യാപക ദിനത്തോടനുബന്ധിച്ചു് അധ്യാപക സമൂഹത്തിന്ആശംസകള്‍ നേര്‍ന്നു.  മുന്‍ രാഷ്ട്രപതിഡോ. സര്‍വ്വപള്ളി രാധാകൃഷ്ണന് അദ്ദേഹത്തിന്റെജയന്തിയില്‍ ശ്രദ്ധാഞ്ജലിയും പ്രധാനമന്ത്രി  അര്‍പ്പിച്ചു.

'അധ്യാപക ദിനത്തിന്റെ പ്രത്യേകവേളയില്‍ അധ്യാപക സമൂഹത്തിന് ആശംസകള്‍. നമ്മുടെ രാഷ്ട്ര നിര്‍മ്മിതിയിലും, യുവ മനസ്സുകളുടെരൂപീകരണത്തിലും അധ്യാപകര്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. 

വിഖ്യാതനായഒരു അധ്യാപകന്‍ കൂടിയായിരുന്ന നമ്മുടെ മുന്‍ രാഷ്ട്രപതിഡോ. സര്‍വ്വപള്ളി രാധാകൃഷ്ണന്റെമുന്നില്‍അദ്ദേഹത്തിന്റെജയന്തി ദിനത്തില്‍   നാം   പ്രണമിക്കുന്നു, 'പ്രധാനമന്ത്രി പറഞ്ഞു.

ND/MRD



(Release ID: 1545105) Visitor Counter : 90