പ്രധാനമന്ത്രിയുടെ ഓഫീസ്‌

പി.എം.എ.വൈ. ഗുണഭോക്താക്കളുടെ സമൂഹഗൃഹപ്രവേശത്തിന് പ്രധാനമന്ത്രി  സാക്ഷ്യം വഹിച്ചു

വല്‍സാദിലെ ജുജുവാ ഗ്രാമത്തിലെ ആസ്റ്റോള്‍ ജനവിതരണ പദ്ധതിക്ക് തറക്കല്ലിട്ടു

Posted On: 23 AUG 2018 1:51PM by PIB Thiruvananthpuram

ഗുജറാത്തിലെ വല്‍സാദ് ജില്ലയിലുള്ള ജുജുവാ ഗ്രാമത്തില്‍ ഇന്ന്ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത വമ്പിച്ച ഒരു പൊതുയോഗത്തില്‍ പ്രധാനമന്ത്രി ഭവന പദ്ധതിയുടെ (ഗ്രാമീണം) ഗുണഭോക്താക്കളുടെസമൂഹഗൃഹപ്രവേശത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്ക് ചേര്‍ന്നു. സംസ്ഥാനത്തെ 26 ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക്ഒരു ലക്ഷത്തിലേറെവീടുകള്‍കൈമാറി. ചടങ്ങില്‍ നിരവധി ജില്ലകളിലെഗുണഭോക്താക്കളെവീഡിയോലിങ്കുമായി ബന്ധപ്പെടുത്തിയിരുന്നു. അവരില്‍ചിലരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.

അതേചടങ്ങില്‍വച്ച് ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്‍വികാസ്‌യോജന, മുഖ്യമന്ത്രി ഗ്രാമോദയയോജന, ദേശീയ ഗ്രാമീണ ഉപജീവന ദൗത്യംതുടങ്ങിവിവിധ വികസന പദ്ധതികളുടെ തിരഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക്‌സര്‍ട്ടിഫിക്കറ്റുകളും, നിയമന ഉത്തരവുകളും പ്രധാനമന്ത്രി വിതരണംചെയ്തു. വനിതാ ബാങ്ക്കറസ്‌പോണ്‍ഡന്റ്മാര്‍ക്ക്അദ്ദേഹം നിയമന ഉത്തരവുകളും, മിനി എ.റ്റി.എം. കളുംവിതരണംചെയ്തു.

ആസ്റ്റോള്‍ജലവിതരണ പദ്ധതിയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു. തദവസരത്തില്‍ സംസാരിക്കവെ, രക്ഷാബന്ധന്‍ ഉത്സവംഅടുത്ത്‌വരികയാണെന്ന്ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഈ വേളയില്‍ഒരു സമ്മാനമെന്ന നിലയില്‍, ഒരു ലക്ഷത്തിലധികം വനിതകള്‍ക്ക്തങ്ങളുടെ പേരില്‍വീട്‌ലഭിച്ചതില്‍ തനിക്ക്‌സംതൃപ്തിയുണ്ടെന്ന്അദ്ദേഹം പറഞ്ഞു. ഒരു പുതിയവീട് പുതിയസ്വപ്നങ്ങള്‍ കൊണ്ട്‌വരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി അതോടൊപ്പം ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പുതിയൊരു കൂട്ടായ ഉത്സാഹവും കുടുംബത്തില്‍വന്ന്‌ചേരുമെന്ന്അഭിപ്രായപ്പെട്ടു.

ഇന്നത്തെ ഗൃഹപ്രവേശവേളയില്‍ കണ്ട വീടുകളെല്ലാം മികവുറ്റ ഗുണനിലവാരമുള്ളവയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഒരു ഇടനിലക്കാരനും ഉള്‍പ്പെടാത്തതുകൊണ്ടാണ്ഇത് സാധ്യമായതെന്ന് പറഞ്ഞു. 2022 ഓടെ'എല്ലാവര്‍ക്കുംവീട്' എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട്അദ്ദേഹംആവര്‍ത്തിച്ചു. രാഷ്ട്രീയക്കാര്‍ ആകര്‍ഷകങ്ങളായ വീടുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ചാണ്ഏറെക്കാലമായി ചര്‍ച്ചകള്‍ നടന്ന്‌വന്നത്. ഇപ്പോള്‍അത് പാവപ്പെട്ടവര്‍ക്ക്‌ സ്വന്തം വീടുകള്‍ ലഭിക്കുന്നതിനെ കുറിച്ചായി.
ഇന്ന് തറക്കല്ലിട്ട ആസ്റ്റോള്‍ജലവിതരണ പദ്ധതിയെഎഞ്ചിനീയറിംഗ്അത്ഭുതംഎന്ന്‌വിശേഷിപ്പിച്ച പ്രധാനമന്ത്രി, ശുദ്ധമായ കുടിവെള്ളം ജനങ്ങളെരോഗങ്ങളില്‍ നിന്ന്‌രക്ഷിക്കുമെന്നും പറഞ്ഞു.

സ്വന്തമായൊരുവീടുംഅതില്‍വൈദ്യുതി, കുടിവെള്ളം, ശുദ്ധമായ പാചകവാതകംമുതലായവയുംലഭ്യമാക്കുന്നതിലൂടെഗവണ്‍മെന്റ് എപ്രകാരമാണ് പാവപ്പെട്ടവരുടെജീവിതങ്ങളില്‍ പരിവര്‍ത്തനം ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
ND/MRD 



(Release ID: 1543808) Visitor Counter : 127