വാണിജ്യ വ്യവസായ മന്ത്രാലയം

കൊങ്കണ്‍ റെയില്‍വേയിലെകോലാപൂര്‍-വൈഭവ്‌വാഡി  പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും

പോസ്റ്റഡ് ഓണ്‍: 01 AUG 2018 11:31AM by PIB Thiruvananthpuram

 

കൊങ്കണ്‍ റെയില്‍വേയുടെ കോലാപൂര്‍ മുതല്‍ വൈഭവ്‌വാഡി വരെയുള്ള 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും. കേന്ദ്ര വാണിജ്യ, വ്യവസായ, വ്യോമയാന മന്ത്രി ശ്രീ. സുരേഷ് പ്രഭുവിന്റെ അധ്യക്ഷതയില്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കൊങ്കണ്‍ റെയില്‍വേയുടെ അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോലാപ്പൂര്‍- വൈഭവ്‌വാഡി സെക്ഷന്റെ നിര്‍മ്മാണം കൊങ്കണ്‍ മേഖലയ്ക്ക് മാത്രമല്ല, മഹാരാഷ്ട്രയുടെ മൊത്തം സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുമെന്ന് ശ്രീ.സുരേഷ് പ്രഭു പറഞ്ഞു.

മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളെ പടിഞ്ഞാറന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ഈ പാത മേഖലയിലെ തുറമുഖങ്ങളുടെ വികസനത്തിനും ചരക്കു നീക്കത്തിനും സഹായിക്കും. രത്‌നഗിരി ജില്ലയില്‍ വൈഭവ്‌വാഡിക്കടുത്ത് നിര്‍മ്മാണം പുഗോഗമിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ സംയോജിത റിഫൈനറി കം പെട്രോകെമിക്കല്‍സ് കോംപ്ലക്‌സില്‍നിന്ന് പെട്രോളിയം ചരക്കു നീക്കത്തിനും ഈ പാത പ്രയോജനപ്പെടുമെന്ന് ശ്രീ സുരേഷ് പ്രഭു അറിയിച്ചു.

പാതയുടെ നിര്‍മാണത്തച്ചെലവിന്റെ 50% കേന്ദ്ര ഗവണ്‍മെന്റും അവശേഷിക്കുന്ന 50% സംസ്ഥാന ഗവണ്‍മെന്റും വഹിക്കും. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, കൊങ്കണ്‍ റെയില്‍വേ സി.എം.ഡി, മറ്റു ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.
AM/MRD 


( റിലീസ് ഐ.ഡി: 1541269) സന്ദര്‍ശക കൗണ്ടര്‍ : 119
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi