രാസവസ്തു, രാസവളം മന്ത്രാലയം
പെട്രോളിയം പെട്രോകെമിക്കല്‍ നിക്ഷേപ മേഖലയില്‍ 7.63 ലക്ഷംകോടിരൂപയുടെ നിക്ഷേപ സാധ്യതയും 34 ലക്ഷത്തോളം പേര്‍ക്ക്‌തൊഴിലവസരവും
प्रविष्टि तिथि:
31 JUL 2018 2:36PM by PIB Thiruvananthpuram
രാജ്യത്തെ പെട്രോളിയം പെട്രോ കെമിക്കല്‍ മേഖലയില്‍ ലഭിച്ചിട്ടുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടുകള്‍ പ്രകാരം 7.63 ലക്ഷംകോടിരൂപയുടെ നിക്ഷേപ സാധ്യതയാണുള്ളതെന്ന്‌കേന്ദ്ര ആസൂത്രണ (സ്വതന്ത്ര ചുമതല) രാസവസ്തു, വളംസഹമന്ത്രി ശ്രീ. റാവു ഇന്ദര്‍ജിത് സിംഗ് പറഞ്ഞു.
നേരിട്ടുംഅല്ലാതെയും 33.96 ലക്ഷം പേര്‍ക്ക് തൊഴിലവസരവും ഇതുവഴി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചു. ഗുജറാത്തിലെദഹേജ്, ആന്ധ്രാ പ്രദേശിലെവിശാഖപട്ടണം-കാക്കനാട്, ഒഡീഷയിലെപാരദ്വീപ്, തമിഴ്‌നാടിലെകടലൂര്‍, നാഗപ്പട്ടണംഎന്നിവിടങ്ങളിലാണ്ഈ പദ്ധതികള്‍ക്കായി വിജ്ഞാപനം ചെയ്തിട്ടുള്ളത്.
ND/MRD
(रिलीज़ आईडी: 1540962)
आगंतुक पटल : 94