രാജ്യരക്ഷാ മന്ത്രാലയം

പ്രതിരോധ സഹകരണം സംബന്ധിച്ച ഇന്തോ- യു.എസ് പ്രതിനിധിതല കൂടിക്കാഴ്ച

പോസ്റ്റഡ് ഓണ്‍: 18 JUL 2018 2:55PM by PIB Thiruvananthpuram

ഇന്തോ -യു.എസ്. ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി പ്രതിരോധ സാങ്കേതിക വിദ്യാ, വ്യാപാര മുന്‍കൈ (ഡി.റ്റി.റ്റി.ഐ.)യുടെ ഏഴാമത് യോഗം ന്യൂഡല്‍ഹിയില്‍ ഇന്ന് നടന്നു. പ്രതിരോധ ഉല്‍പ്പാദന സെക്രട്ടറി ഡോ. അജയ് കുമാറിന്റെയും അമേരിക്കയുടെ പ്രതിരോധ അണ്ടര്‍ സെക്രട്ടറി ശ്രീമതി യെലന്‍ എം. ലോഡിന്റെയും സംയുക്ത അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ഉഭയകക്ഷി പ്രതിരോധ വ്യാപാര ബന്ധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, പ്രതിരോധ ഉപകരണങ്ങളുടെ സംയുക്ത നിര്‍മ്മാണത്തിനും, വികസനത്തിനും അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് വര്‍ഷത്തില്‍ രണ്ട് തവണ ഈ യോഗങ്ങള്‍ ചേരുന്നത്.

ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് ഊര്‍ജ്ജം പകരാന്‍ കേന്ദ്ര ഗവണ്‍മെന്റ് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഒട്ടേറെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് തദവസരത്തില്‍ സംസാരിക്കവെ ഡോ. അജയകുമാര്‍ പറഞ്ഞു. ഇന്ത്യ- യു.എസ്. പ്രതിരോധ സഹകരണം എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ആധാര ശിലയാണെന്ന് അമേരിക്കന്‍ പ്രതിരോധ അണ്ടര്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. അമേരിക്ക ഇന്ത്യയെ ഒരു വന്‍കിട പ്രതിരോധ പങ്കാളിയായിട്ടാണ് കരുതുന്നതെന്ന് അവര്‍പറഞ്ഞു.

ഇരു രാജ്യങ്ങളും പരസ്പരം സമ്മതിച്ച, സായുധസേനകള്‍ക്ക് അനുഗുണമായ പദ്ധതികളുടെ പുരോഗതിക്കായി ഡി.റ്റി.റ്റി.ഐ.യുടെ കീഴില്‍ നിരവധി സംയുക്ത പ്രവര്‍ത്തന ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്.
ND  MRD – 598
***

 


( റിലീസ് ഐ.ഡി: 1539264) സന്ദര്‍ശക കൗണ്ടര്‍ : 121
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Tamil