പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം

വിവരാവകാശ നിയമത്തില്‍ ഭേദഗതി

Posted On: 18 JUL 2018 3:34PM by PIB Thiruvananthpuram

2005 ലെ വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശം ഗവണ്‍മെന്റ് പരിഗണനയിലാണ്.

2018 ലെ വിവരാവകാശ (ഭേദഗതി) ബില്‍ പാര്‍മെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനും, പാസ്സാക്കുന്നതിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. മുഖ്യ വിവരാവകാശ കമ്മിഷണര്‍മാര്‍, വിവരാവകാശ കമ്മിഷണര്‍മാര്‍, സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാര്‍ എന്നിവരുടെ ശമ്പളം, അലവന്‍സുകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് വിവരാവകാശ നിയമത്തിന്‍ കീഴില്‍ ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ വ്യവസ്ഥ നല്‍കുന്നതാണ് ഭേദഗതി. നിലവില്‍ വിവരാവകാശ നിയമത്തിന്‍ കീഴില്‍ അതിന് വ്യവസ്ഥകള്‍ ഇല്ല.

2018 ലെ വിവരാവകാശ (ഭേദഗതി) ബില്‍ തയ്യാറാക്കിയത് ധനകാര്യ , നിയമകാര്യ, നിയമനിര്‍മ്മാണ വകുപ്പുകളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ്.
കേന്ദ്ര പേഴ്‌സണല്‍, പൊതു ആവലാതികളും, പെന്‍ഷനുകളും സഹമന്ത്രി (സ്വതന്ത്ര ചുമതല) ഡോ. ജിതേന്ദ്ര സിംഗ് ലോകസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ അറിയിച്ചതാണിത്.
ND  MRD – 599
***

 


(Release ID: 1539263) Visitor Counter : 151
Read this release in: English , Bengali , Tamil