പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്റെഗുണഭോക്താക്കളുമായി  പ്രധാനമന്ത്രി നാളെ സംവദിക്കും

Posted On: 11 JUL 2018 5:50PM by PIB Thiruvananthpuram

 

ദീന്‍ ദയാല്‍അന്ത്യോദയയോജന - ദേശീയ ഗ്രാമീണ പൊതുജീവന ദൗത്യത്തിന് (എന്‍.ആര്‍.എല്‍.എം) കീഴിലുള്ളസ്വയംസഹായ ഗ്രൂപ്പുകളിലെഅംഗങ്ങളുമായും, ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യയോജന, ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവയുടെഗുണഭോക്താക്കളുമായും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 ജൂലെ 12) രാവിലെ 9.30 ന് വീഡിയോകോണ്‍ഫറന്‍സ് വഴി നേരിട്ട്‌സംവദിക്കും. ഇതിന്റെതല്‍സമയസംപ്രേഷണംദൂരദര്‍ശനില്‍ഉണ്ടായിരിക്കും. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌സെന്റര്‍ശൃംഖലയില്‍തല്‍സമയവെബ്കാസ്റ്റിംഗുംഉണ്ടാകും. പദ്ധതിക്ക് കീഴിലെ പ്രവര്‍ത്തനങ്ങളെകുറിച്ചുംസ്വയംസഹായ ഗ്രൂപ്പ്അംഗങ്ങളുടെജീവിതങ്ങളില്‍ദേശീയ ഗ്രാമീണ ഉപജീവന ദൗത്യംവരുത്തിയമാറ്റങ്ങളെകുറിച്ചും നേരിട്ടറിയാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഈ ആശയവിനിമയം. 

വനിതാശാക്തീകരണത്തിനുള്ളഏറ്റവുംവലിയസ്ഥാപന വല്‍കൃതവേദിയായദേശീയ ഗ്രാമീണ ഉപജീവന ദൗത്യം 45 ലക്ഷംസ്വയംസഹായ ഗ്രൂപ്പുകളിലൂടെഅഞ്ച്‌കോടിയിലധികം വനിതകളിലേയ്ക്ക്ഇതിനകംഎത്തിക്കഴിഞ്ഞു. ഈ ദൗത്യത്തിന് കീഴില്‍ രണ്ട് ഉപപദ്ധതികളാണ് ഉള്ളത്. ഗ്രാമീണമേഖലയിലെയുവജനങ്ങള്‍ക്ക്‌തൊഴിലവസരങ്ങളും, സ്വയംതൊഴിലും ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള ദീന്‍ ദയാല്‍ ഗ്രാമീണ്‍ കൗശല്യയോജനയും, ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റ്റ്റിയൂട്ടുകളും ഇക്കൊല്ലം ജനുവരിയിലെകണക്ക് പ്രകാരം 10.90 ലക്ഷംയുവജനങ്ങള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്അവരില്‍ 7.73 ലക്ഷം പേര്‍ക്ക്‌തൊഴിലുംലഭിച്ചു. നിലവില്‍ 589 ഗ്രാമീണസ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റ്റ്റിയൂട്ടുകളാണ് രാജ്യത്ത് പ്രവര്‍ത്തിച്ച്‌വരുന്നത്. ഇവയിലൂടെ 27 ലക്ഷത്തിലധികംയുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുകയുംഅവരില്‍ 18 ലക്ഷം പേര്‍ക്ക്‌ജോലിലഭിക്കുകയുംചെയ്തു.
ND/MRD 



(Release ID: 1538416) Visitor Counter : 95