ജലവിഭവ മന്ത്രാലയം
2018 ലെ ഡാംസുരക്ഷാ ബില്‍: അണക്കെട്ടുകളുടെസുരക്ഷ സംബന്ധിച്ച് നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്താനും, ക്രമവല്‍ക്കരിക്കാനുമുള്ള ചുവട്‌വയ്പ്പ്
Posted On:
20 JUN 2018 11:55AM by PIB Thiruvananthpuram
ഡാംസുരക്ഷാ ബില്‍2018 പാര്‍ലമെന്റില്‍അവതരിപ്പിക്കണമെന്ന നിര്‍ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഈ മാസം 13 ന്‌ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗംഅംഗീകരിച്ചു.
അണക്കെട്ടുകളുടെസുരക്ഷ ഉറപ്പുവരുത്താന്‍ രാജ്യത്താകമാനം ഏകീകൃത നടപടിക്രമങ്ങള്‍ഉറപ്പാക്കുകയാണ് ബില്ലിന്റെലക്ഷ്യം.
കഴിഞ്ഞ 50 വര്‍ഷത്തിനിടെ അണക്കെട്ടുകള്‍ക്കും, അനുബന്ധഅടിസ്ഥാന സൗകര്യത്തിനുമായിഇന്ത്യഗണ്യമായി പണംചെലവിട്ടിട്ടുണ്ട്. വന്‍കിട അണക്കെട്ടുകളുടെകാര്യത്തില്‍അമേരിക്കയും, ചൈനയുംകഴിഞ്ഞാല്‍മൂന്നാംസ്ഥാനമാണ്ഇന്ത്യയ്ക്ക്. രാജ്യത്തില്‍ നിലവില്‍ 5254 വന്‍കിട അണക്കെട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണ്. മറ്റൊരു 447 എണ്ണം നിര്‍മ്മാണത്തിലിരിക്കുന്നു. ഇതിന് പുറമേആയിരക്കണക്കിന് ഇടത്തരം, ചെറുകിട അണക്കെട്ടുകളുംഉണ്ട്.
രാജ്യത്ത്ത്വരിതവും, സുസ്ഥിരവുമായകാര്‍ഷികവളര്‍ച്ചയ്ക്കും, സുരക്ഷയ്ക്കും അണക്കെട്ടുകള്‍മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്നിരിക്കെ അണക്കെട്ടുകളുടെസുരക്ഷ ഉറപ്പാക്കുന്നതില്‍ഏകീകൃതമായനിയവും, ഭരണസംവിധാനവുംവേണമെന്ന ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. ദേശീയജല കമ്മിഷന്‍, അണക്കെട്ടുകളുടെസുരക്ഷ സംബന്ധിച്ച ദേശീയസമിതി, കേന്ദ്ര അണക്കെട്ട്‌സുരക്ഷാസംഘടന, സംസ്ഥാന ഡാംസുരക്ഷാസംഘടനകള്‍ മുതലായവ ഈ ദിശയില്‍ നിരന്തര ശ്രമം നടത്തിവരികയാണെങ്കിലുംഅവയ്ക്ക് നിയമപ്രകാരമുള്ള അധികാരങ്ങളില്ല. പകരം ഉപദേശകസ്വഭാവമേയുള്ളൂ.
രാജ്യത്തെ വന്‍കിട അണക്കെട്ടുകളില്‍ഏകദേശം 75 ശതമാനവും 25 വര്‍ഷത്തിന് മുകളിലും, 164 അണക്കെട്ടുകള്‍ 100 വര്‍ഷത്തിലേറെയും പഴക്കമുള്ളതാണ്. മുന്‍കാലത്ത് 36 അണക്കെട്ട്ദുരന്തങ്ങളാണ്ഇന്ത്യയിലുണ്ടായിട്ടുള്ളത്. ഇവയില്‍ 11 എണ്ണംരാജസ്ഥാനിലും, 10 എണ്ണം മധ്യപ്രദേശിലും,ഗുജറാത്തില്‍അഞ്ചും, നാലെണ്ണംമഹാരാഷ്ട്രയിലും, രണ്ടെണ്ണം ആന്ധ്രാ പ്രദേശിലും, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷാ, തമിഴ്‌നാട്എന്നിവിടങ്ങളില്‍ഒരോന്ന്‌വീതവുമാണ്‌സംഭവിച്ചത്.
2018 ലെ ഡാംസുരക്ഷാ നിയമഎല്ലാസംസ്ഥാനങ്ങള്‍ക്കും, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുംഏകീകൃതമായഡാംസുരക്ഷാ നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ സഹായിക്കും. അത്ഡാമുകളുടെസുരക്ഷ ഉറപ്പാക്കുകമാത്രമല്ല, അത്തരംഡാമുകള്‍കൊണ്ടുള്ള നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുകയുംചെയ്യും. കൂടാതെ മനുഷ്യജീവന്‍, കന്നുകാലികള്‍, വസ്തുക്കള്‍എന്നിവയുടെസംരക്ഷണത്തിനും ഇത്‌സഹായകമാകും.
ഇന്ത്യയിലെയുംരാജ്യാന്തരതലത്തിലെയുംവിദഗ്ധരുമായുള്ളകൂടിക്കാഴ്ചയ്ക്ക്‌ശേഷമാണ്കരട് ബില്‍അംഗീകരിച്ചത്.
രാജ്യത്തെഎല്ലാഅണക്കെട്ടുകളുടെയുംശരിയായമേല്‍നോട്ടം, പരിശോധന, നടത്തിപ്പ്, പരിപാലനം, പ്രവര്‍ത്തനംഎന്നിവഉറപ്പാക്കാനുള്ളവ്യവസ്ഥകള്‍ ബില്ലില്ലുണ്ട്.
ഒരുദേശീയഡാംസുരക്ഷാ കമ്മിറ്റിയുടെ രൂപീകരണം ബില്‍വ്യവസ്ഥചെയ്യുന്നുണ്ട്. ഡാമുകളുമായി ബന്ധപ്പെട്ട നയങ്ങള്‍രൂപീകരിക്കുകയുംഇക്കാര്യത്തിന് ആവശ്യമായ നിയമങ്ങളെക്കുറിച്ച് ശിപാര്‍ശ നല്‍കുകയുമാണ് കമ്മിറ്റിയുടെ ചുമതല.
ഡാംസുരക്ഷാഅതോറിറ്റിയുണ്ടാക്കുന്നതിനും ബില്‍വ്യവസ്ഥചെയ്യുന്നുണ്ട്. നയങ്ങള്‍ നടപ്പാക്കുന്നതിനൂംരാജ്യത്തിലെഅണക്കെട്ടുകളുടെസുരക്ഷയ്ക്ക്‌വേണ്ടമാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളുംരൂപീകരിക്കുന്നതിനുമുള്ളഒരു നിയമപരമായസ്ഥാപനമായിഇതു പ്രവര്‍ത്തിക്കും.
ഇത്ഡാമുകളുടെസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും നടപടികളുടെയും നിലവാരം നിശ്ചയിക്കുന്നതിനായിസംസ്ഥാനങ്ങളിലെഡാംസുരക്ഷാസ്ഥാപനങ്ങളുമായുംഡാമുകളുടെഉടമകളുമായുംദേശീയഡാംസുരക്ഷാഅതോറിറ്റിനിരന്തരം ബന്ധപ്പെടും.
സംസ്ഥാനങ്ങള്‍ക്കുംഡാംസുരക്ഷാസംഘടനകള്‍ക്കുംഇത്‌സാങ്കേതികവുംമാനേജ്മെന്റ്തലത്തിലുള്ളതുമായസഹായങ്ങള്‍ലഭ്യമാക്കും.
രാജ്യത്തെ പ്രധാനപ്പെട്ട ഡാമുകളുടെദേശീയതലഡാറ്റാബേസും പ്രധാനപ്പെട്ട ഡാംതകര്‍ച്ചകളുടെറെക്കാര്‍ഡുകളുംകാത്തുസൂക്ഷിക്കും.ഏത് പ്രധാനപ്പെട്ട ഡാംതകര്‍ച്ചയുടെയുംകാരണങ്ങള്‍ഇവര്‍ പരിശോധിക്കും.
ഡാമുകളുടെയും അനുബന്ധവസ്തുക്കളുടെയുംവിശദമായ പതിവു പരിശോധനകള്‍ക്കുംവിശദമായ അന്വേഷണത്തിനുമായി പ്രാമാണിക മാനദണ്ഡങ്ങളും പരിശോധനപ്പട്ടികകളും നവീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യും.
പുതിയഡാമുകള്‍ക്ക്‌വേണ്ട അന്വേഷണം, രൂപരേഖതയാറാക്കല്‍, നിര്‍മാണംഎന്നീ പ്രവൃത്തികള്‍വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ക്ക്ഇവരായിരിക്കുംഔദ്യോഗികഅംഗീകാരം നല്‍കുന്നത്.
രണ്ടുസംസ്ഥാനങ്ങളിലെഡാംസുരക്ഷാസംഘടനകള്‍ തമ്മിലോ, സംസ്ഥാന ഡാംസുരക്ഷാസംഘടനയുംസംസ്ഥാനത്തെ ഡാമിന്റെഉടമയും തമ്മിലോ നിലനില്‍ക്കുന്ന പരിഹരിക്കാതെയുള്ള പ്രശ്നങ്ങളില്‍അവര്‍ ഇടപെടുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുംചെയ്യും.
ഒരുസംസ്ഥാനത്തിന്റെഡാംമറ്റൊരുസംസ്ഥാനത്തിന്റെ ഭൂപ്രദേശത്തു നിലനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുക്കാവുന്ന പ്രശ്നങ്ങളില്‍ദേശീയഅതോറിറ്റിസംസ്ഥാന ഡാംസുരക്ഷാസംഘടനയുടെചുമതലകൂടിവഹിക്കുകയുംഅതിലൂടെസംസ്ഥാനങ്ങള്‍ തമ്മില്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കുകയുംചെയ്യും.
സംസ്ഥാനങ്ങളിലെ നിശ്ചിതഡാമുകളുടെമേല്‍നോട്ടം, പരിശോധന, നടത്തിപ്പ്, പരിപാലനം എന്നിവയുംസുരക്ഷിതമായ പ്രവര്‍ത്തനവുംഇത്ഉറപ്പാക്കുന്നു. എല്ലാസംസ്ഥാനങ്ങളും 'സംസ്ഥാന ഡാംസുരക്ഷാസംഘടന' രൂപീകരിക്കണമെന്നുംവ്യവസ്ഥചെയ്യുന്നു. ഡാംരൂപകല്‍പ്പന, ഹൈഡ്രോ-മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹൈഡ്രോളജി, ജിയോ-ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഡാം റിഹാബിലിറ്റേഷന്‍ എന്നീമേഖലകളിലുള്ളഓഫീസര്‍മാരായിരിക്കുംഇവയെ പരിപാലിക്കുക.
പശ്ചാത്തലം
ഡാംസുരക്ഷാ ബില്‍ 2018 ഡാമുകളുടെതുടര്‍ച്ചയായ പരിശോധന, അടിയന്തരകര്‍മപദ്ധതി, സമഗ്ര ഡാംസുരക്ഷ അവലോകനം, വേണ്ടത്ര അറ്റകുറ്റപണി,ഡാംസുരക്ഷയ്ക്ക്ആവശ്യമായ ഫണ്ടുകളുടെ പരിപാലനം, മാനക-സുരക്ഷാമാന്വലുകള്‍എന്നിവയുള്‍പ്പെടെയുള്ള ഈ ആശങ്കകളെയെല്ലാംഅഭിസംബോധന ചെയ്യുന്നുണ്ട്. ഇത്ഡാമുകളുടെസുരക്ഷ, ഡാമുകളുടെഉടമകളുടെകര്‍ത്തവ്യമാക്കിത്തീര്‍ക്കുകയുംഇതിലെചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുകയോമറ്റാരെയെങ്കിലുംചുമതലപ്പെടുത്തുയോചെയ്താല്‍ പിഴ ഈടാക്കാന്‍ വ്യവസ്ഥരൂപപ്പെടുത്തുകയുംചെയ്യുന്നുണ്ട്.
ND/MRD
(Release ID: 1535992)