മന്ത്രിസഭ

ഐ.സി.എം.ആറും ഫ്രാന്‍സിലെ ഐ.എന്‍.എസ്.ഇ.ആര്‍.എമ്മും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം

Posted On: 13 JUN 2018 6:18PM by PIB Thiruvananthpuram

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും(ഐ.സി.എം.ആര്‍) ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ ഡി ലാ സാന്‍ടീറ്റ് ഡേ ലാ റിസര്‍ച്ചറേ മെഡികേലും(ഐ.എന്‍.എസ്.ഇ.ആര്‍.എം) തമ്മില്‍ 2018 മാര്‍ച്ചില്‍ ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു കേന്ദ്ര മന്ത്രിസഭായോഗത്തെ അറിയിക്കുകയും തുടര്‍ന്നു മന്ത്രിസഭ അതിന് അംഗീകാരം നല്‍കുകയും ചെയ്തു.
പ്രധാന സവിശേഷതകള്‍
വൈദ്യ, ജീവശാസ്ത്ര, ആരോഗ്യ ഗവേഷണമേഖലകളില്‍ പൊതുതാല്‍പര്യമുള്ള മേഖലകളിലെ സഹകരണമാണ് ധാരണാപത്രം ലക്ഷ്യമാക്കുന്നത്. ഇരു വശത്തെയും ശാസ്ത്രീയ മികവിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന മേഖലകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ പരസ്പരം സമ്മതിച്ചിട്ടുണ്ട്.:
1) പ്രമേഹ, പോഷക പരിണാമവിഷയകമായ രോഗങ്ങള്‍
2) ജീന്‍ എഡിറ്റിങ് സാങ്കേതികവിദ്യയുടെ ധാര്‍മികവും നിയമപരവുമായ വിഷയങ്ങളില്‍ കേന്ദ്രീകരിച്ചുള്ള ജൈവ ധാര്‍മികത
3) അപുര്‍വ്വ രോഗങ്ങള്‍
4) പരസ്പരതാല്‍പര്യമുള്ള മറ്റ് ഏത് മേഖലകളും രണ്ടു ഭാഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പരിഗണിക്കാം.
പരസ്പര താല്‍പര്യമുള്ള മേഖലകളില്‍ അന്തരാഷ്ട്ര ശാസ്ത്ര സാങ്കേതിക സഹകരണ ചട്ടക്കൂടില്‍ നിന്നുകൊണ്ടുള്ള ഈ ധാരണാപത്രം ഐ.സി.എം.ആറും ഐ.എന്‍.എസ്.ഇ.ആര്‍.എമ്മും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തും. രണ്ടു കക്ഷികളുടെയൂം ശാസ്ത്രീയ മികവ് നിര്‍ദ്ദിഷ്ടമേഖലകളിലെ ആരോഗ്യ ഗവേഷണം കൂടുതല്‍ വിജയകരമായി നടത്തുന്നതിന് സഹായകമാകും.



(Release ID: 1535450) Visitor Counter : 90