വനിതാ, ശിശു വികസന മന്ത്രാലയം
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ : കേന്ദ്രീകൃത ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനം കൊണ്ടുവരും
പോസ്റ്റഡ് ഓണ്‍:
06 JUN 2018 6:14PM by PIB Thiruvananthpuram
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ യഥാസമയം നടപടികള്‍ കൈകൊള്ളാന്‍ കേന്ദ്രീകൃത ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനം കൊണ്ടുവരുമെന്ന് കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി. മനേക സഞ്ജയ് ഗാന്ധി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സവിശേഷ വട്ടമേശ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ നിരന്തര കുറ്റകൃത്യങ്ങള്‍ക്കായി സൈബര്‍ ഇടങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് സമ്മേളനം വിലയിരുത്തി. മൂന്ന് മാസത്തിനുള്ളില്‍, സൈബര്‍ കുറ്റകൃത്യങ്ങളില്‍നിന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാനും, ഏത് സമയത്ത് എവിടെ സൈബര്‍കുറ്റകൃത്യങ്ങളുണ്ടായാലും ഉടനടി പരിഹാരം കണ്ടെത്താനാകും വിധം കേന്ദ്രീകൃത റിപ്പോര്‍ട്ടിംഗ് സംവിധാനം വികസിപ്പിക്കും. സ്ത്രീകള്‍ക്കതിരായ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം രൂപീകരിച്ച പ്രത്യേക സെല്ലുകള്‍ക്ക് സമാനമായ സംവിധാനം സ്ഥാപിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും കത്തെഴുതിയതായും ശ്രീമതി. മനേക ഗാന്ധി അറിയിച്ചു. വിവിധ ഗവ. വകുപ്പുകള്‍, വ്യാവസായിക സംഘടനകള്‍, ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, സമൂഹ മാധ്യമ ഏജന്‍സികള്‍ എന്നിവയുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
..
GK MRD – 473
( റിലീസ് ഐ.ഡി: 1534890)
സന്ദര്‍ശക കൗണ്ടര്‍ : 83