മന്ത്രിസഭ

സുസ്ഥിര നഗര വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിന്  ഇന്ത്യയും ബ്രിട്ടണും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് കേന്ദ്ര  മന്ത്രിസഭയുടെ അംഗീകാരം

Posted On: 06 JUN 2018 3:25PM by PIB Thiruvananthpuram

 

സുസ്ഥിര നഗര വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിന് ഇന്ത്യയും ബ്രിട്ടണും തമ്മില്‍ 2018 ഏപ്രിലില്‍ ഒപ്പുവച്ച ധാരണാപത്രത്തിന്പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

വിശദാംശങ്ങള്‍
ഇന്ത്യയും യു.കെയും തമ്മില്‍ സുസ്ഥിര നഗരവികസനത്തിനുള്ള സ്ഥാപനസഹകരണത്തിന് സൗകര്യമൊരുക്കുകയും അത് ശക്തമാക്കുകയുമാണ് കരാറിന്റെ ഉദ്ദേശ്യം. സ്മാര്‍ട്ട് സിറ്റി വികസനം, ഖരമാലിന്യ പരിപാലനം, ചെലവ് കുറഞ്ഞ ഹരിതഭവനങ്ങള്‍, ജലമാലിന്യ പരിപാലനം, നഗരസ്ഥാപനങ്ങളുടെ ശേഷിവര്‍ദ്ധിപ്പിക്കല്‍, നഗരമേഖലകളിലെ നൈപുണ്യവികസനം, നഗര ചലനാത്മകത, ചരക്ക് നീക്കത്തിലധിഷ്ഠിതമായ വികസനം, സാമ്പത്തികലഭ്യതയ്ക്ക് നൂതനാശയം, കരാരില്‍ ഏര്‍പ്പെട്ട കക്ഷികള്‍ തമ്മില്‍ പരസ്പരം അംഗീകരിച്ചിട്ടുള്ള മറ്റ് വിഷയങ്ങള്‍ എന്നിവ സഹകരണത്തിന്റെ മേഖലകളില്‍ ഉള്‍പ്പെടും.
നടപ്പിലാക്കല്‍ തന്ത്രം
ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പരസ്പരസഹകരണമേഖലകളിലെ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കാനും നടപ്പിലാക്കല്‍പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനുമായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംയുക്ത കര്‍മ്മസമിതി (ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ്-ജെ.ഡബ്ല്യു.ജി) രൂപീകരിക്കും. നഗരവികസനത്തിനുള്ള ഈ സംയുക്ത കര്‍മ്മ സമിതി ഇന്ത്യയിലും യു.കെയിലുമായി വര്‍ഷത്തിലൊരിക്കല്‍ മാറിമാറി  യോഗം ചേരാനാണ് ആലോചിക്കുന്നത്.

പ്രധാനപ്പെട്ട ഗുണഫലങ്ങള്‍
രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ സുസ്ഥിര നഗരവികസന മേഖലയില്‍ ശക്തവും കരുത്തുറ്റതുമായ ഉഭയകക്ഷി സഹകരണം ഈ ധാരണാപത്രം പ്രോത്സാഹിപ്പിക്കും.

ഗുണഭോക്താക്കള്‍
സ്മാര്‍ട്ട് സിറ്റി വികസനം, ഖരമാലിന്യ പരിപാലനം, ചെലവ് കുറഞ്ഞ ഹരിത ഭവനങ്ങള്‍, ജലമാലിന്യ പരിപാലനം, നഗരമേഖലകളിലെ നൈപുണ്യവികസനം, നഗരങ്ങളിലെ ചലനാത്മകത, ചരക്ക് നീക്ക അടിസ്ഥാന വികസനം തുടങ്ങിയ മേഖലകളില്‍ ധാരണാപത്രം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
RS/MRD 


(Release ID: 1534725)