ധനകാര്യ മന്ത്രാലയം

പ്രധാനമന്ത്രി ഗ്രാമീണതൊഴില്‍ പദ്ധതിക്ക് 500  ദശലക്ഷംഡോളറിന്റെ അധികവായ്പാ സഹായം

Posted On: 31 MAY 2018 2:09PM by PIB Thiruvananthpuram

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടപ്പിലാക്കുന്ന ഗ്രാമീണറോഡ് പദ്ധതിക്ക് 500 ദശലക്ഷംഡോളറിന്റെ അധികവായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ്‌ലോക ബാങ്കുമായികരാര്‍ഒപ്പുവച്ചു. ഏത്കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന 7000 കിലോമീറ്റര്‍റോഡ് നിര്‍മ്മാണത്തിന് വേണ്ടിയാണിത്. ഇതില്‍ 3,500 കിലോമീറ്ററിന്റെ നിര്‍മ്മാണത്തിന് ഹരിതസാങ്കേതികവിദ്യയായിരിക്കും ഉപയോഗിക്കുക. 

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെജോയിന്റ്‌സെക്രട്ടറി ശ്രീ. സമീര്‍കുമാര്‍ഖരെയും, ഇന്ത്യയിലെലോകബാങ്കിന്റെ കണ്‍ട്രിഡയറക്ടര്‍ ശ്രീ. ജുനൈഡ് അഹമ്മദുമാണ് ന്യൂഡല്‍ഹിയില്‍ഇന്ന്കരാറില്‍ഒപ്പ്‌വച്ചത്.

ലോക ബാങ്ക്‌സഹായത്തോടെ 2004 ല്‍ ആരംഭിച്ച പദ്ധതിക്ക് കീഴില്‍ഇതുവരെ 35000 കിലോമീറ്റര്‍ ഗ്രാമീണറോഡുകള്‍ നിര്‍മ്മിക്കുകയും, മെച്ചപ്പെടുത്തുകയുംചെയ്തിട്ടുണ്ട്.ഇതുവഴിഎട്ട്ദശലക്ഷം പേര്‍ക്ക്എല്ലാകാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡുകള്‍ലഭ്യമാക്കിയിട്ടുണ്ട്.
ND/MRD 


(Release ID: 1534060)
Read this release in: English , Marathi , Tamil