മന്ത്രിസഭ

ഇന്ത്യയും അംഗോളയും തമ്മില്‍ ഇലക്ട്രോണിക്‌സ്, ഐ.റ്റി.മേഖലകളിലെ സഹകരണം

Posted On: 23 MAY 2018 3:57PM by PIB Thiruvananthpuram

ഇലക്ട്രോണിക്‌സിലും വിവരസാങ്കേതികവിദ്യയിലുമുള്ള ഉഭയകക്ഷിസഹകരണം പ്രോല്‍സാഹിപ്പിക്കാനുള്ള ഇന്ത്യ-അംഗോള ധാരണാപത്രത്തെക്കുറിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍പാകെ വിശദീകരിക്കപ്പെട്ടു. ഇ-ഭരണം, ഐ.ടി.വിദ്യാഭ്യാസത്തിനുള്ള മനുഷ്യവിഭവശേഷി വികസനം, വിവരസാങ്കേതികവിദ്യാ സുരക്ഷ, ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണം, സോഫ്റ്റ്‌വെയര്‍ വ്യവസായം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുള്ളതാണു ധാരണാപത്രം.

പശ്ചാത്തലം:
ഉഭയകക്ഷി, മേഖലാതല സഹകരണത്തിനായുള്ള ചട്ടക്കൂടിന്റെ അടിസ്ഥാനത്തില്‍ വിവരസാങ്കേതികവിദ്യ, ആശയവിനിമയ സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ രാജ്യാന്തര സഹകരണം പ്രോല്‍സാഹിപ്പിക്കുന്നതിന് ഇലക്ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യ വകുപ്പു മന്ത്രാലയ(എം.ഇ.ഐ.ടി.വൈ.)ത്തെയാണു ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സഹകരണം ഉറപ്പാക്കുന്നതിന് മറ്റു രാജ്യങ്ങളിലെ ബന്ധപ്പെട്ട ഏജന്‍സികളുമായി എം.ഇ.ഐ.ടി.വൈ. കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ ഇന്ത്യാ ഗവണ്‍മെന്റിന്റെ പുതിയ പദ്ധതികളുടെ പശ്ചാത്തലത്തില്‍ സാങ്കേതികവിദ്യാ രംഗത്ത് വാണിജ്യസാധ്യതകള്‍ തേടുന്നതിനായി വിവിധ രാജ്യങ്ങളുമായുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടതുണ്ട്.
ഇ-ഭരണം, ഐ.ടി.വിദ്യാഭ്യാസത്തിനുള്ള മനുഷ്യവിഭവശേഷി വികസനം, വിവരസാങ്കേതികവിദ്യാ സുരക്ഷ, ഇലക്ട്രോണിക് ഉല്‍പന്ന നിര്‍മാണം, സോഫ്റ്റ്‌വെയര്‍ വ്യവസായം, ടെലിമെഡിസിന്‍ തുടങ്ങിയ മേഖലകള്‍ക്കു പ്രാധാന്യം കല്‍പിച്ചുകൊണ്ട് വിവരസാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ആശയവിനിമയ രംഗത്തു സമഗ്ര ധാരണാപത്രത്തിലെത്താന്‍ എം.ഇ.ഐ.ടി.വൈക്കു സാധിച്ചിട്ടുണ്ട്. ചര്‍ച്ചകളെത്തുടര്‍ന്നു ധാരണാപത്രത്തിന്റെ കരടുരൂപത്തിന് അന്തിമരൂപം നല്‍കുകയും വിദേശകാര്യ സഹമന്ത്രി ശ്രീ. എം.ജെ.അക്ബര്‍ എം.ഇ.ഐ.ടി.വൈക്കുവേണ്ടി ധാരണാപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. അംഗോള ഗവണ്‍മെന്റിന്റെ ടെലികമ്മ്യൂണിക്കേഷന്‍സ്, വിവരസാങ്കേതികവിദ്യാ മന്ത്രിക്കുവേണ്ടി രാജ്യാന്തര സഹകരണത്തിനും അംഗോളന്‍ സമൂഹങ്ങള്‍ക്കുമായുള്ള സെക്രട്ടറി ഓഫ് സ്റ്റേറ്റ് ശ്രീ. ഡൊമിംഗോസ് കസ്‌റ്റോഡിയോ വീറ ലോപസാണ് ഒപ്പുവെച്ചത്.  
AKA  MRD –420
***



(Release ID: 1533337) Visitor Counter : 56