പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
സൗദി അറേബ്യയുടെ ഊര്‍ജ്ജ മന്ത്രി കേന്ദ്ര പെട്രോളിയം മന്ത്രിയുമായി ചര്‍ച്ച നടത്തി
Posted On:
18 MAY 2018 12:18PM by PIB Thiruvananthpuram
ആഗോള സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ മതിയായ പെട്രോളിയം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്ന് സൗദി അറേബ്യ വ്യക്തമാക്കി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയുടെ ഊര്‍ജ്ജ, വ്യവസായ ധാതുവിഭവ മന്ത്രി ഖാലിദ് അല്‍ ഫലിഹ് അറിയിച്ചതാണിത്. കുതിച്ചുയരുന്ന എണ്ണ വില സംബന്ധിച്ചും ഇന്ത്യന്‍ സമ്പദ്ഘടനയിലും ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ചുമുള്ള ആശങ്ക ശ്രീ. ധര്‍മ്മേന്ദ്ര പ്രധാന്‍ സൗദി മന്ത്രിയെ ധരിപ്പിച്ചു. കൂടുതല്‍ മിതമായ നിരക്കില്‍ എണ്ണവില നിജപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു.
എണ്ണ ഉത്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപേക്കിന് അകത്തും പുറത്തുമുള്ള എണ്ണ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍
ശ്രീ. അല്‍ ഫലീഹ് ശ്രീ. ധര്‍മ്മേന്ദ്ര പ്രധാനെ ധരിപ്പിച്ചു.
ND MRD –402
(Release ID: 1532912)
Visitor Counter : 165