റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

പ്രധാനമന്ത്രി നാളെ ജമ്മു കാശ്മീരില്‍; സോജില തുരങ്കത്തിന്റെ നിര്‍മ്മാണത്തിന് തുടക്കം കുറിക്കും

പോസ്റ്റഡ് ഓണ്‍: 18 MAY 2018 3:48PM by PIB Thiruvananthpuram

ശ്രീനഗര്‍- ലേ ദേശീയ പാതയിലെ സോജില തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് ലേയിലെ ജീവ് സളില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും. ഇതോടൊപ്പം ശ്രീനഗര്‍ റിംഗ് റോഡിന്റെയും ജമ്മു റിംഗ് റോഡിന്റെയും ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വ്വഹിക്കും. ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ അന്താരാഷ്ട്ര സമ്മേളന കേന്ദ്രം, ജമ്മുവിലെ ജനറല്‍ സൊറാവര്‍ സിംഗ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് ഈ ചടങ്ങുകള്‍ നടക്കുക.  കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിംഗ് വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയും ചടങ്ങുകളില്‍ പങ്കെടുക്കും.
14 കിലോമീറ്റര്‍ നീളമുള്ള സോജില തുരങ്കം ഇന്ത്യയിലെ ഏറ്റവും നീളമുള്ള റോഡ് തുരങ്കമാണ്. ഈ തുരങ്കം പൂര്‍ത്തിയായാല്‍ ശ്രീനഗര്‍, കാര്‍ഗില്‍, ലേ എന്നിവിടങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും എത്തിച്ചേരാനാകും.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുദ്ദേശിച്ചാണ് ശ്രീനഗറിലും ജമ്മുവിലും റിംഗ് റോഡുകള്‍ നിര്‍മ്മിക്കുന്നത്.
AM  MRD –404


( റിലീസ് ഐ.ഡി: 1532910) സന്ദര്‍ശക കൗണ്ടര്‍ : 139
ഈ റിലീസ് വായിക്കുക: English , हिन्दी , Bengali