വാണിജ്യ വ്യവസായ മന്ത്രാലയം

കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രേഡ്  റെമഡീസ് രൂപീകരിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങി

പോസ്റ്റഡ് ഓണ്‍: 17 MAY 2018 2:43PM by PIB Thiruvananthpuram

 

കേന്ദ്ര വാണിജ്യ മന്ത്രാലയത്തില്‍ഡയറക്ടര്‍ ജനറല്‍ ഓഫ് ട്രേഡ് റെമഡീസ് (ഡി.ജി.റ്റി.ആര്‍) രൂപീകരിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. ആന്റി ഡംപിംഗ്, തുല്യ തീരുവകള്‍, പരിരക്ഷാ നടപടികള്‍ എന്നിവയ്ക്ക് ഭരണാധികാരമുള്ള ദേശീയ അപ്പക്‌സ് അതോറിറ്റിയായിരിക്കും ഡി.ജി.റ്റി. ആര്‍. നിലവിലെ ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് ആന്റി ഡംപിംഗ് ആന്‍ അലൈഡ് ഡ്യൂട്ടീസ് (ഡി.ജി.എ.ഡി), ഡയറക്ടര്‍ ജനറല്‍ ഓഫ് സേഫ്ഗാര്‍ഡ്‌സ് എന്നിവ സംയോജിപ്പിച്ച് ഒറ്റ ഡയറക്ടറേറ്റാക്കി മാറ്റും. നമ്മുടെ ആഭ്യന്തര വ്യവസായങ്ങളിലും, കയറ്റുമതിക്കാരുടെമേലും മറ്റ് രാജ്യങ്ങള്‍ നടത്തുന്ന വര്‍ദ്ധിച്ച പരിശോധനകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വ്യാപാര പ്രതിരോധ പിന്‍തുണകൂടിയായിരിക്കും ഈ സംവിധാനം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ, ന്യായരഹിത വ്യാപാരങ്ങളുമായി ബന്ധപ്പെട്ടും ആഭ്യന്തര വ്യവസായത്തിന് തുല്യ അവസരവും പ്രദാനം ചെയ്യുന്നതിനുമായിഇന്ത്യ  130 ലധികം വ്യവഹാരങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

1997 മുതല്‍ നിലവിലുള്ള ആശയമായ ഡി.ജി.റ്റി.ആര്‍. യാഥാര്‍ത്ഥ്യമായതില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. സുരേഷ് പ്രഭു സംതൃപ്തി രേഖപ്പെടുത്തി.
ND/MRD 


( റിലീസ് ഐ.ഡി: 1532706) സന്ദര്‍ശക കൗണ്ടര്‍ : 101
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Tamil