റെയില്‍വേ മന്ത്രാലയം

അന്താരാഷ്ട്ര റെയില്‍വേ കോച്ച് പ്രദര്‍ശനം ചെന്നൈയില്‍

Posted On: 16 MAY 2018 12:42PM by PIB Thiruvananthpuram

അന്താരാഷ്ട്ര റെയില്‍വേ കോച്ച് പ്രദര്‍ശനം ഈ മാസം 17 മുതല്‍ 19 വരെ ചെന്നൈയിലെ ഐ.സി.എഫ്. ആര്‍.പി.എഫ്. പരേഡ് ഗ്രൗണ്ടില്‍ നടക്കും. റെയില്‍ മന്ത്രാലയത്തിന് കീഴിലുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, പൊതുമേഖലാ സ്ഥാപനമായ റൈറ്റ്‌സും, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ചേര്‍ന്ന് സംഘടിപ്പുക്കുന്ന പ്രദര്‍ശനത്തില്‍ പത്തിലേറെ രാജ്യങ്ങളില്‍ നിന്ന് നൂറോളം സ്ഥാപനങ്ങള്‍ പങ്കെടുത്തു. മണിക്കൂറില്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ ഓടിക്കാന്‍ കഴിയുന്ന ട്രെയിനുകള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍, അതിവേഗ ട്രെയിനുകളുടെ രൂപകല്‍പ്പന, യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായിട്ടുള്ള കോച്ചുകളുടെ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ സമ്മേളനങ്ങളും ചര്‍ച്ചകളും ഉണ്ടായിരിക്കും.

ND  MRD –379
***



(Release ID: 1532547) Visitor Counter : 62