വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

പി.ഐ.ബി. ഡയറക്ടര്‍ ജനറലായി സിതാന്‍ശു കര്‍ ചുമതലയേറ്റു

प्रविष्टि तिथि: 01 MAY 2018 8:18PM by PIB Thiruvananthpuram

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ പുതിയ ഡയറക്ടര്‍ ജനറലായി ശ്രീ. സിതാന്‍ശു രഞ്ജന്‍ കര്‍ ന്യൂഡല്‍ഹിയില്‍ ചുമതലയേറ്റു. 1983 ബാച്ചിലെ ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേന്ദ്ര ഗവണ്‍മെന്റിന്റെ 27-ാമത്തെ മുഖ്യ വക്താവാണ്. ശ്രീ. ഫ്രാങ്ക് നൊറോണ വിരമിച്ച ഒഴിവിലാണ് ശ്രീ. സിതാന്‍ശു കര്‍ ചുമതലയേറ്റത്.

തന്റെ 35 വര്‍ഷത്തെ ഔദ്യോഗിക സേവനത്തിനിടെ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വിവിധ മാധ്യമ വിഭാഗങ്ങളിലെ പ്രധാന പദവകളില്‍ ശ്രീ. സിതാന്‍ശു കര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015 മുതല്‍ അദ്ദേഹം ആകാശവാണിയുടെ ന്യൂസ് സര്‍വ്വീസസ്സ് ഡിവിഷന്‍ ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. 2005 ആഗസ്റ്റ് മുതല്‍ ഒരു പതിറ്റാണ്ടോളം രാജ്യരക്ഷാ മന്ത്രാലയത്തിന്റെ മുഖ്യ വക്താവായിരുന്നു. ഏറ്റവും ദീര്‍ഘനാള്‍ ഈ പദവിയില്‍ ഇരുന്ന വ്യക്തിയെന്ന ബഹുമതിയും അദ്ദേഹത്തിനുണ്ട്.

ആകാശവാണിയിലും, ദൂരദര്‍ശനിലും രണ്ട് പതിറ്റാണ്ടോളം സേവനമനുഷ്ഠിച്ചിട്ടുള്ള ശ്രീ. സിതാന്‍ശു കര്‍ ലണ്ടനിലെ പ്രശസ്തമായ വിസ്‌ന്യൂസ് ഫെല്ലോഷിപ്പ് നേടിയ ആദ്യ ഇന്ത്യാക്കാരന്‍ കൂടിയാണ്.

ND MRD –338


(रिलीज़ आईडी: 1530918) आगंतुक पटल : 112
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Tamil