രാജ്യരക്ഷാ മന്ത്രാലയം

രാജ്യന്തര ഭീകരവാദംസമാധാന സമൂഹങ്ങള്‍ക്ക് ഏറ്റവുംവലിയ ഭീഷണി : രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമന്‍

പോസ്റ്റഡ് ഓണ്‍: 24 APR 2018 4:35PM by PIB Thiruvananthpuram

സമാധാനം ആഗ്രഹിക്കുന്ന സമൂഹങ്ങള്‍ഇന്ന് നേരിടുന്ന ഏറ്റവും ഗുരുതരമായ ഭീഷണിരാജ്യാന്തര ഭീകരതയാണെന്ന്‌രാജ്യരക്ഷാ മന്ത്രി ശ്രീമതിനിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. ചൈനയിലെ ബീജിംഗില്‍ഷാങ്ഹായ്‌സഹകരണസംഘടനയിലെ (എസ്.സി.ഒ.) പ്രതിരോധ മന്ത്രിമാരുടെ 15-ാമത് യോഗത്തില്‍സംസാരിക്കുകയായിരുന്നുഅവര്‍. വികസന അഭിലാഷങ്ങളെ പാളംതെറ്റിക്കുന്ന ഭീകരതരാജ്യങ്ങള്‍ക്ക്അകത്തും, അതിര്‍ത്തികളിലുടനീളവുംസ്ഥിരമായഅസ്ഥിരതസൃഷ്ടിക്കും. ഭീകരതയ്‌ക്കെതിരെവിട്ട്‌വീഴ്ചയില്ലാത്ത നടപടി കൈക്കൊള്ളാന്‍ ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ എസ്.സി.ഒ. അംഗരാഷ്ട്രങ്ങളെആഹ്വാനം ചെയ്തു. ഭീകര ഗ്രൂപ്പുകള്‍ക്കും,സംഘടനകള്‍ക്കുംരാഷ്ട്രീയ സൗകര്യത്തിന്റെ പേരില്‍ സാമ്പത്തിക സഹായവും പിന്‍തുണയും നല്‍കുന്നതിനെ ഒരിക്കലുംഅംഗീകരിക്കാനാവില്ല. നല്ല ഭീകരര്‍എന്നൊരുവിഭാഗംഇല്ലെന്ന്‌ലോകംതിരിച്ചറിഞ്ഞിരിക്കുകയാണെന്ന് ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. താഷ്‌ക്കന്റ്ആസ്ഥാനമായുള്ളഎസ്.സി.ഒ. മേഖലാ ഭീകര വിരുദ്ധ സംവിധാനവുമായിഇന്ത്യതുടര്‍ന്നുംസഹകരിക്കുമെന്ന്അവര്‍വ്യക്തമാക്കി. എസ്.സി.ഒ. സമാധാന ദൗത്യത്തിന്റെ ഭാഗമായിറഷ്യയില്‍ ഈ വര്‍ഷം നടത്തുന്ന സംയുക്തസൈനികഅഭ്യാസത്തില്‍ഇന്ത്യ പങ്കെടുക്കുമെന്നും ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. എസ്.സി.ഒ. പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ഇതാദ്യമായിട്ടാണ്ഇന്ത്യ പങ്കെടുക്കുന്നത്.
ND/MRD


( റിലീസ് ഐ.ഡി: 1530331) സന്ദര്‍ശക കൗണ്ടര്‍ : 141
ഈ റിലീസ് വായിക്കുക: English , Marathi , Tamil