ആഭ്യന്തരകാര്യ മന്ത്രാലയം
ലക്ഷദ്വീപ്ഉള്‍പ്പെടെ 25ദ്വീപുകളുടെവികസനത്തിന് 650 കോടിരൂപയുടെ നിക്ഷേപം പരിഗണനയില്‍
Posted On:
24 APR 2018 3:55PM by PIB Thiruvananthpuram
ന്യൂഡല്‍ഹിയില്‍ഇന്ന്‌ചേര്‍ന്ന ദ്വീപ് വികസന ഏജന്‍സിയുടെ (ഐ.ഡി.എ) മൂന്നാമത്‌യോഗത്തില്‍കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. രാജ്‌നാഥ്‌സിംഗ് അദ്ധ്യക്ഷത വഹിച്ചു. ലക്ഷദ്വീപിലെഅഞ്ചും, ആന്‍ഡമാന്‍ ആന്റ് നിക്കോബാറിലെ നാലുംദ്വീപുകളുടെവികസന പദ്ധതികള്‍ തയ്യാറാക്കുന്നതിലെ പുരോഗതിയോഗംവിലയിരുത്തി. ഈ ദ്വീപുകളുടെസുസ്ഥിരവികസനം ഉറപ്പ്‌വരുത്തുന്നതിനുള്ളഅന്തിമറിപ്പോര്‍ട്ടുകള്‍തയ്യാറായിട്ടുണ്ട്,ദ്വീപ് നിവാസികള്‍ക്ക്കൂടുതല്‍തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആന്‍ഡമാന്‍ ആന്റ് നിക്കോബാറിലെമറ്റ് പന്ത്രണ്ടും, ലക്ഷദ്വീപിലെമറ്റ്അഞ്ചുംദ്വീപുകളില്‍രൂപം നല്‍കിയഅനുയോജ്യമായ പദ്ധതികളുടെ അവതരണം നിതിആയോഗ്‌സി.ഇ.ഒ. നടത്തി.
ആന്‍ഡമാന്‍ ട്രങ്ക്‌റോഡില്‍ പാലങ്ങള്‍, ജട്ടികള്‍, ബര്‍ത്തിംഗ്‌സൗകര്യം, റോള്‍ഓണ്‍ /റോള്‍ഓഫ്കപ്പലുകള്‍, ദിഗിനിപൂര്‍വിമാനത്താവളത്തിന്റെനിലവാരംഉയര്‍ത്തല്‍, മിനിക്കോയ്‌വിമാനത്താവള നിര്‍മ്മാണം, കവരത്തിയില്‍ നിലവിലുള്ളജട്ടികളുടെ നവീകരണം, ആന്‍ഡമാനില്‍ ഉപഗ്രഹ ബാന്‍ഡ് വിഡ്ത്തിന്റെശേഷി 1.118 ജി.ബി.പി.എസ്. ല്‍ നിന്ന് 2.118 ജി.ബി.പി.എസ്. ആയി വര്‍ദ്ധിപ്പിക്കല്‍ ദ്വീപ് നിവാസികള്‍ക്കും, വിനോദസഞ്ചാരികള്‍ക്കുമുള്ളഹെലികോപ്റ്റര്‍സര്‍വ്വീസുകളുടെ വര്‍ദ്ധന മുതലായവയ്ക്ക് മുന്‍ഗണന നല്‍കാന്‍ യോഗത്തില്‍ ധാരണയായി. വിശദമായ പഠനത്തിന് ശേഷംആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അനുമതി നല്‍കിയ 18 പദ്ധതികളില്‍ 7 എണ്ണത്തിന്റെ നിര്‍മ്മാണം പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ത്തിയായിട്ടുണ്ട്.ആന്‍ഡമാന്‍ നിക്കോബാറിലെമൂന്നെണ്ണവും (ലോങ്, സ്മിത്ത്, ഐസ്ദ്വീപുകളില്‍ഓരോന്ന്‌വീതം), ലക്ഷദ്വീപിലെമൂന്നെണ്ണവും (സുഹേലി, മിനിക്കോയ്, കടമത്ത്എന്നിവിടങ്ങളില്‍ഓരോന്ന്‌വീതം) അടുത്ത്തന്നെ ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികള്‍എല്ലാം പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 650 കോടിരൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതികളിലെ തൊഴിലവസരങ്ങളില്‍തദ്ദേശവാസികള്‍ക്കായിരിക്കും മുന്‍ഗണന. ഇക്കൊല്ലംമേയില്‍ഒരു നിക്ഷേപക സമ്മേളനം നടത്താനും ദ്വീപ്‌വികസന യോഗത്തില്‍തീരുമാനമായി.
ND/MRD
(Release ID: 1530330)
Visitor Counter : 69