പ്രധാനമന്ത്രിയുടെ ഓഫീസ്‌

സ്റ്റോക്ക് ഹോമിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 18 APR 2018 12:34AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സ്‌റ്റോക്ക്‌ഹോമില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു. തനിക്ക് ലഭിച്ച ഊഷ്മളമായ വരവേല്‍പ്പിന് സ്വീഡന്‍ ഗവണ്‍മെന്റിന്, വിശേഷിച്ച് സ്വീഡന്‍ രാജാവിനും പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോഫ്‌വെനിനും  പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു.

ഇന്ത്യ ഇന്ന് മഹത്തായ പരിവര്‍ത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന ജനവിധിയില്‍മേലാണ് കേന്ദ്ര ഗവണ്‍മെന്റിനെ തെരഞ്ഞെടുത്തത്.  കഴിഞ്ഞ നാലുവര്‍ഷമായി വികസനത്തിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കും വേണ്ടിയാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചത്. എല്ലാ പരിശ്രമങ്ങളും 2022 ഓടുകൂടി ഒരു നവഇന്ത്യ സൃഷ്ടിക്കും.

അന്താരാഷ്ട്ര യോഗാ ദിനം പോലുള്ള തുടക്കങ്ങളിലൂടെ ഇന്ത്യ ഒരിക്കല്‍കൂടി ആഗോള ചിന്തയുടെ നേതൃത്വമായി ഉയര്‍ന്നുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം ഇന്ത്യയെ ആത്മവിശ്വാസത്തോടെയാണ് ഉറ്റുനോക്കുന്നത്.

ഈ സന്ദര്‍ഭത്തില്‍, അന്താരാഷ്ട്ര സൗരോര്‍ജ്ജ സംഖ്യം മാനുഷിക ആശ്വാസ നടപടികളും രക്ഷാപ്രവര്‍ത്തനങ്ങളും, എംടിസിആര്‍, വാസ്സെനാര്‍ അറൈയ്ഞ്ച്‌മെന്റ്, ആസ്‌ത്രേലിയ ഗ്രൂപ്പ് എന്നിവയുടെ പങ്കിനെയും അദ്ദേഹം എടുത്തു പറഞ്ഞു.

സാങ്കേതിക വിദ്യയുടെ അടിസ്ഥാന സൗകര്യം, ജനങ്ങളും ഗവണ്‍മെന്റും തമ്മിലുള്ള ഇടപാടില്‍ മാറ്റം വരുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യ സുതാര്യതയും വിശ്വാസ്യതയും കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു.  ഗവണ്‍മെന്റിനെ സമീപിക്കുന്ന ഒരു പ്രത്യേക അവകാശമല്ലെന്നും അതൊരു രീതിയാണെന്നും അദ്ദേഹം പറഞ്ഞു.
വേഗത്തിലുള്ള ഫയല്‍ തീര്‍പ്പാക്കല്‍, സുഗമമാക്കല്‍, ജിഎസ്ടി, ആനുകൂല്യങ്ങളുടെ നേരിട്ടുള്ള കൈമാറ്റം, ഉജ്ജ്വല്‍ യോജന വഴി പാചകവാതകം ലഭ്യമാകല്‍ എന്നിവയും പ്രധാനമന്ത്രി സൂചിപ്പിച്ചു. മുദ്രാ പദ്ധതിയിലൂടെ, സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.  ഇതുവരെ, മുദ്രാ പദ്ധതിയുടെ 74 ശതമാനം ഗുണഭോക്താക്കളും വനിതകളാണെന്നും അദ്ദേഹം പറഞ്ഞു. അടല്‍ ഇന്നവേഷന്‍ മിഷന്‍, സ്‌കില്‍ ഇന്ത്യാ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നിവയും അദ്ദേഹം സൂചിപ്പിച്ചു.

നൂതനരീതികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യ അന്താരാഷ്ട്ര പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍, സ്വീഡനുമായുള്ള നൂതന പങ്കാളിത്തവും, ഇസ്രേയലുമായുള്ള സമാന പങ്കാളിത്തവും അദ്ദേഹം എടുത്തുപറഞ്ഞു. ജീവിതം എളുപ്പമാക്കുന്നതിനാണ് തന്റെ ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എറ്റവും വലിയ ആരോഗ്യസുരക്ഷ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയും എടുത്തുപറഞ്ഞു.

ഈ ചുവടുകളെല്ലാം ഇന്ത്യയിലെ  പരിവര്‍ത്തനത്തിന്റെ സൂചകങ്ങളാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി സ്വീഡന്റെയും ഇതര നോര്‍ഡിക് രാജ്യങ്ങളുടെയും പങ്കാളിത്തം വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുമായുള്ള ബന്ധം വെറും വൈകാരികമായ ഒന്നായി പരിമിതപ്പെടുത്തരുതെന്ന് ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി പറഞ്ഞു.

ഉദിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ നൂതന, വ്യപാര, നിക്ഷേപക രംഗങ്ങളില്‍ നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
GK MRD –303
***

 



(Release ID: 1529510) Visitor Counter : 55