മഹാമാരികളെ ഫലപ്രദമായി പ്രതിരോധിക്കാൻ സുസജ്ജമായ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു
Posted On:
24 OCT 2025 2:30PM
പ്രധാന വസ്തുതകൾ
മഹാമാരികളുടെ ഫലപ്രദമായ പ്രതിരോധവും അടിയന്തര പ്രതികരണവും സാധ്യമാക്കും വിധം രാജ്യത്തെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി PM-ABHIM മുഖേന 64,180 കോടി രൂപ (2021-26) വകയിരുത്തി.
2021 ഒക്ടോബറിൽ ആരംഭിച്ച പദ്ധതി, രാജ്യവ്യാപകമായി AAM-കൾ, ലാബുകൾ, തീവ്ര പരിചരണ വിഭാഗങ്ങൾ, നിരീക്ഷണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ പ്രാഥമിക തലം മുതൽ തൃതീയ തലം വരെയുള്ള ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെ നവീകരിക്കുന്നു.
സാർവത്രിക ആരോഗ്യ പരിരക്ഷാ ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്ന ദൗത്യം SDG-3 ലക്ഷ്യങ്ങൾക്ക് അനുപൂരകമായി വർത്തിക്കുന്നു.
ആമുഖം
കോവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിൽ പൊതുജനാരോഗ്യ സേവനങ്ങൾക്ക് - പരിശോധന, കണ്ടെത്തൽ, നിരീക്ഷണം, നിയന്ത്രണം, തീവ്ര പരിചരണം അടക്കമുള്ള ആരോഗ്യ സേവനങ്ങൾക്ക് - വളരെ ഉയർന്ന ആവശ്യകതയായിരുന്നു നിലനിന്നിരുന്നത്. മഹാമാരികൾ പൊട്ടിപ്പുറപ്പെടുമ്പോഴുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ, ഭാവി സാഹചര്യങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന പൊതുജനാരോഗ്യ പ്രവണതകൾ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന്, പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിൽ ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മഹാമാരി ഉയർത്തിക്കാട്ടുകയുണ്ടായി.
ലോകാരോഗ്യ സംഘടനയുടെ പാൻഡെമിക് കരാർ
കോവിഡ് -19 പ്രതികരണവുമായി ബന്ധപ്പെട്ട്, മൂന്ന് വർഷത്തെ ചർച്ചകൾക്ക് ശേഷം 2025 മെയ് മാസത്തിൽ ലോകാരോഗ്യ സംഘടന (WHO) അംഗരാജ്യങ്ങൾക്കിടയിലെ പ്രഥമ ആഗോള പാൻഡെമിക് കരാർ അംഗീകരിച്ചു. മഹാമാരികളുടെ നിവാരണം നീതിയുക്തമാക്കുന്നതിനും പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയിൽ ആഗോള ഏകോപനം ശക്തിപ്പെടുത്തുന്നതിനും - വാക്സിനുകൾ, രോഗനിർണ്ണയം, ചികിത്സ എന്നിവയിലേക്ക് നീതിപൂർവ്വകമായ പ്രവേശനം ഉറപ്പാക്കുന്നതിനും ഈ കരാർ ലക്ഷ്യമിടുന്നു.
ഒരു ഇന്റർഗവൺമെന്റൽ വർക്കിംഗ് ഗ്രൂപ്പ് (IGWG) മുഖേന പാത്തൊജൻ ആക്‌സസ് ആൻഡ് ബെനിഫിറ്റ്-ഷെയറിംഗ് (PABS) സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള അനുബന്ധം തയ്യാറാക്കുന്നത് ഉൾപ്പെടെയുള്ള നിർവ്വഹണ നടപടികൾ പ്രമേയം വിവരിക്കുന്നു. ലോകാരോഗ്യ അസംബ്ലി കൈക്കൊള്ളുകയും 60 രാജ്യങ്ങൾ അംഗീകരിക്കുകയും ചെയ്തുകഴിഞ്ഞാൽ, കരാർ പ്രാബല്യത്തിൽ വരും.
പകർച്ചവ്യാധികളുടെ പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയ്ക്കായി ഏകോപിത സാമ്പത്തിക സംവിധാനം സജ്ജമാക്കുന്നതിനും മഹാമാരിക്കാലത്ത് ആരോഗ്യ ഉത്പന്നങ്ങളിലേക്ക് സമയബന്ധിതവും ചെലവ് കുറഞ്ഞതുമായ പ്രവേശനം ഉറപ്പാക്കുന്നതിനും ആഗോള വിതരണ ശൃംഖലയും ലോജിസ്റ്റിക്സ് ശൃംഖലയും (GSCL) സ്ഥാപിക്കുന്നതിനും അംഗരാജ്യങ്ങൾ IGWG-യോട് നിർദ്ദേശിച്ചു. ആഗോള തലത്തിൽ പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനും പ്രതികരണം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ വർഷം ഭേദഗതി ചെയ്യപ്പെട്ട അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾക്ക് അനുപൂരകമാണ് ഈ കരാർ .
2021 ഒക്ടോബർ 25 ന് ആരംഭിച്ച പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം (Pradhan Mantri Ayushman Bharat Health Infrastructure Mission-PM-ABHIM) ആരോഗ്യം, ഗവേഷണം, നിരീക്ഷണം തുടങ്ങിയ മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്നു. 2021-26 കാലയളവിൽ 64,180 കോടി രൂപയുടെ നിക്ഷേപത്തോടെ, ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ, പൊതുജനാരോഗ്യ ലാബുകൾ, അടിസ്ഥാന പരിചരണ സൗകര്യങ്ങൾ എന്നിവ നിർമ്മിക്കുന്നതിലൂടെ ഇന്ത്യയുടെ സാർവത്രിക ആരോഗ്യ പരിരക്ഷാ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനും, പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങൾ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും, രോഗ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും, ആരോഗ്യ ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനും, പകർച്ചവ്യാധികൾക്കെതിരായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിനു ഈ പദ്ധതി സഹായകമായി വർത്തിക്കുന്നു.
നയ ചട്ടക്കൂട്
2017 ലെ ദേശീയ ആരോഗ്യ നയത്തെ അടിസ്ഥാനമാക്കിയും ദേശീയ ആരോഗ്യ ദൗത്യവും ആയുഷ്മാൻ ഭാരത് പദ്ധതിയുമായി സമന്വയിപ്പിച്ചും PM-ABHIM ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു. ഭാരത സർക്കാരിന് കീഴിലുള്ള പ്രധാന ആരോഗ്യ സംരംഭങ്ങളാണിവ. വ്യത്യസ്ത പരിപാടികളാണെങ്കിലും, ലക്ഷ്യങ്ങളിൽ സമാനവും പരസ്പര പൂരകവുമാണിവയെല്ലാം.
നയപരമായ അടിത്തറ: ദേശീയ ആരോഗ്യ നയം 2017
ദുരന്തനിവാരണത്തിലും പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ നേരിടുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും സാമൂഹിക സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുന്ന പരിശീലനം സിദ്ധിച്ച ഫസ്റ്റ് റെസ്‌പോണ്ടർമാർ ഉൾപ്പെടെയുള്ള സാമൂഹിക ആരോഗ്യ സംവിധാനങ്ങളുടെ പ്രാധാന്യം 2017 ലെ ദേശീയ ആരോഗ്യ നയം ഊന്നിപ്പറയുന്നു.
2005-ൽ ആരംഭിച്ച ദേശീയ ആരോഗ്യ ദൗത്യം, ദുർബല ജനവിഭാഗങ്ങൾക്ക് പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനും, ചെലവ് കുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സാമൂഹിക ഉടമസ്ഥതയിലുള്ളതും വികേന്ദ്രീകൃതവുമായ ആരോഗ്യ സംവിധാനങ്ങൾ സ്ഥാപിക്കുന്നു. മാതൃ-ശിശു ആരോഗ്യം, രോഗ നിർമ്മാർജനം, ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ NHM ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ ഇന്ത്യയുടെ പുരോഗതിയിൽ, വിശിഷ്യാ കോവിഡ്-19 മഹാമാരിക്കാലത്ത്, ദൗത്യത്തിന്റെ പ്രവർത്തനങ്ങൾ ഗണനീയവുമാണ്. കൂടാതെ രാജ്യത്തുടനീളം പ്രവേശനക്ഷമവും ഗുണനിലവാരമുള്ളതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചു.
ദേശീയ ആരോഗ്യ ദൗത്യം സമൂഹികാടിസ്ഥാനത്തിലുള്ള ആരോഗ്യ സംരക്ഷണ വിതരണത്തിനുള്ള അടിത്തറ കെട്ടിപ്പടുത്തപ്പോൾ, 2017 ലെ ദേശീയ ആരോഗ്യ നയം ഈ മുൻഗണനകളെ ശക്തിപ്പെടുത്തുകയും PM-ABHIM ഇപ്പോൾ കെട്ടിപ്പടുക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കൂടുതൽ പുരോഗതിയ്ക്ക് നാന്ദി കുറിക്കുകയും ചെയ്തു.
ആയുഷ്മാൻ ഭാരത് പദ്ധതി
2018 ൽ ആരംഭിച്ച ആയുഷ്മാൻ ഭാരത് പദ്ധതി, താഴെപറയുന്ന നാല് പ്രധാന സ്തംഭങ്ങളിലൂടെ പ്രാഥമിക ആരോഗ്യ സംരക്ഷണ സേവനം ശക്തിപ്പെടുത്തുന്നതിനുള്ള NHM ന്റെ അടിത്തറയിൽ നിലനിൽക്കുന്നു:
ആയുഷ്മാൻ ഭാരത് - പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (AB-PMJAY)
ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (AAM)
ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM)
പ്രധാനമന്ത്രി–ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (PM-ABHIM)
ആയുഷ്മാൻ ഭാരത് മൂന്ന് തലങ്ങളിലും - പ്രാഥമിക, ദ്വിതീയ, തൃതീയ - ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നു.

PM-ABHIM: പ്രധാന ലക്ഷ്യങ്ങളും ഘടകങ്ങളും
2021 ൽ ആരംഭിച്ച പ്രധാൻ മന്ത്രി-ആയുഷ്മാൻ ഭാരത് ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യ ദൗത്യം (PM-ABHIM) ഇന്ത്യയിലെ ദേശവ്യാപക പദ്ധതികളിൽ ഏറ്റവും വലുതാണ്. പ്രതിരോധശേഷിയുള്ളതും പ്രാപ്യവും സ്വാശ്രയവുമായ പൊതുജനാരോഗ്യ സംവിധാനം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ ജില്ലയിലെയും ആയുഷ്മാൻ ആരോഗ്യ മന്ദിറുകൾ (AAM), ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ, ഇന്റഗ്രേറ്റഡ് ഡിസ്ട്രിക്റ്റ് പബ്ലിക് ഹെൽത്ത് ലാബുകൾ, ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കുകൾ എന്നിവയുടെ സ്ഥാപനവും നവീകരണവും നിർവ്വഹിക്കുന്നതിലൂടെ താഴെത്തട്ടിൽ തുടങ്ങി ജില്ലാതലം വരെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിലാണ് ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സേവന വിതരണത്തിലെ പരിമിതികൾ പരിഹരിക്കാനും സമൂഹങ്ങൾക്ക്, സമഗ്രമായ പ്രാഥമിക, ദ്വിതീയ, നിർണായക പരിചരണം സമീപത്തു തന്നെ ലഭ്യമാക്കാനും ഈ സൗകര്യങ്ങളിലൂടെ ലക്ഷ്യമിടുന്നു.
ബ്ലോക്ക്, ജില്ലാ, പ്രാദേശിക, ദേശീയ തല ലബോറട്ടറികളെ സമന്വയിപ്പിച്ച് ഫലപ്രദമായ രീതിയിൽ പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനും തടയുന്നതിനും ഐടി-അധിഷ്ഠിത, തത്സമയ രോഗ നിരീക്ഷണ ശൃംഖല വികസിപ്പിച്ചുകൊണ്ട് PM-ABHIM പകർച്ചവ്യാധി, ദുരന്തങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന് മുൻഗണന നൽകുന്നു.
കൂടാതെ, മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യത്തിന്റെ പരസ്പരാശ്രിതത്വത്തെ അംഗീകരിക്കുന്ന 'ഏകാരോഗ്യ സമീപനം' (One Health approach) സർവ്വാത്മനാ സ്വീകരിക്കുന്നതിലൂടെ, കോവിഡ്-19, മറ്റ് മഹാമാരികൾ എന്നിവ സംബന്ധിച്ച ആരോഗ്യ ഗവേഷണവും നൂതനാശയങ്ങളും ഇത് പ്രോത്സാഹിപ്പിക്കുന്നു.
ചേരി പ്രദേശങ്ങളിൽ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ (AAM) സ്ഥാപിച്ചും ഉപകേന്ദ്രങ്ങളെ AAM-കളാക്കി മാറ്റിയും നഗര, ഗ്രാമപ്രദേശങ്ങളിലെ പരിമിതികൾ പരിഹരിക്കാനും ദൗത്യം ലക്ഷ്യമിടുന്നു.

എല്ലാ പൗരന്മാർക്കും സമത്വപൂർണ്ണവും ഗുണനിലവാരയുക്തവുമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഭാവിയിലെ ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാൻ പ്രാപ്തിയുള്ള ശക്തമായ ആരോഗ്യ ആവാസവ്യവസ്ഥയാണ് PM-ABHIM വിഭാവനം ചെയ്യുന്നത്.
2030 ആകുമ്പോഴേക്കും മഹാമാരികൾ നിർമ്മാർജ്ജനം ചെയ്യുക, സാർവത്രിക ആരോഗ്യ പരിരക്ഷ കൈവരിക്കുക, സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ മരുന്നുകളും വാക്സിനുകളും എല്ലാവർക്കും ലഭ്യമാക്കുക എന്നിവ സുസ്ഥിര വികസന ലക്ഷ്യങ്ങൾ - 3 ന്റെ ഭാഗമാണ്. ഭാരത സർക്കാർ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (SDG) പിന്തുണയ്ക്കുന്നു.

PM-ABHIM: പ്രധാന സംരംഭങ്ങൾ
2021–22 സാമ്പത്തിക വർഷം മുതൽ 2025–26 സാമ്പത്തിക വർഷം വരെ സമസ്ത തലങ്ങളിലും ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കേന്ദ്രാവിഷ്കൃത പദ്ധതി (Centrally Sponsored Scheme-CSS) ഘടകത്തിന് കീഴിൽ, പ്രധാന മന്ത്രി–ആയുഷ്മാൻ ഭാരത് ആരോഗ്യ അടിസ്ഥാന സൗകര്യ ദൗത്യം (PM-ABHIM) ഗണ്യമായ പുരോഗതി കൈവരിച്ചു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 17,788 കെട്ടിടങ്ങളില്ലാത്ത ഉപ-ആരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളായി (AAM-കൾ) ഉയർത്തുന്നതിന് അംഗീകാരം ലഭിച്ചു, കൂടാതെ ചേരികളിലും സേവനമെത്താത്ത നഗരപ്രദേശങ്ങളിലും പ്രാഥമിക ആരോഗ്യ സംരക്ഷണം വ്യാപിപ്പിക്കുന്നതിനായി 11,024 അർബൻ AAM-കൾ (U-AAM-കൾ) സ്ഥാപിക്കുന്നു. ബ്ലോക്ക്-ലെവൽ ആരോഗ്യ ഭരണ നിർവ്വഹണവും സേവന വിതരണവും ശക്തിപ്പെടുത്തുന്നതിനായി 3,382 ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റുകൾ (BPHU-കൾ) സ്ഥാപിക്കപ്പെടുന്നു. ഒപ്പം, രോഗ നിർണ്ണയ, നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിനായി 730 ഇന്റഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ (IPHL-കൾ) - ഒരു ജില്ലയിൽ ഒന്ന് - വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. തൃതീയ പരിചരണം ശക്തിപ്പെടുത്തുന്നതിനായി, അഞ്ച് ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള ജില്ലകളിൽ 602 ക്രിട്ടിക്കൽ കെയർ ആശുപത്രി ബ്ലോക്കുകൾ (CCB) സ്ഥാപിക്കുന്നു.
9,519 AAM-കൾ, 5,456 U-AAM-കൾ, 2,151 BPHU-കൾ, 744 IPHL-കൾ, 621 CCB-കൾ എന്നിവ ഉൾപ്പെടുന്ന ഈ സംരംഭങ്ങൾക്കായി സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങൾക്ക് മൊത്തം ₹32,928.82 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. രാജ്യത്തുടനീളം സമയബന്ധിതവും ഗുണനിലവാരയുക്തവുമായ ആരോഗ്യ സംരക്ഷണം നൽകാൻ പ്രാപ്തിയുള്ള, സ്ഥിരതയാർന്നതും വികേന്ദ്രീകൃതവും പ്രവേശനക്ഷമവുമായ പൊതുജനാരോഗ്യ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ ഉദ്യമങ്ങൾ.
|
Component type
|
2021-22
|
2022-23
|
2023-24
|
2024-25
|
2025-26
|
Total
|
|
Centrally Sponsored Scheme (CSS)
|
|
Central Share
|
2412.91
|
3942.80
|
3361.67
|
4495.12
|
7914.89
|
22127.39
|
|
State Share
|
1388.16
|
2276.34
|
1962.40
|
2655.64
|
4522.42
|
12804.95
|
|
15th FC share
|
2026.98
|
2965.34
|
4000.04
|
4743.88
|
5536.19
|
19272.43
|
|
Sub-total of CSS Components
|
5828.04
|
9184.48
|
9324.11
|
11894.64
|
17973.50
|
54204.78
|
|
CS components
|
3327.92
|
1280.61
|
1691.69
|
1656.65
|
1382.89
|
9339.78
|
|
Grand Total
|
9155.97
|
10465.09
|
11015.80
|
13551.30
|
19356.40
|
63544.56
|
|
Grand Total with M&E and PMC @1% of scheme
|
|
|
64180
|
വിഭവ വിഹിതം
PM-ABHIM-ന് കീഴിലുള്ള വിഭവ വിഹിതത്തിന്റെ സാമ്പത്തിക വർഷം തിരിച്ചുള്ള വിഭജനം (കോടി രൂപയിൽ) ഇപ്രകാരമാണ്:
പകർച്ചവ്യാധികളെ ഫലപ്രദമായി നേരിടുന്നതിനുള്ള തയ്യാറെടുപ്പും അടിയന്തര പ്രതികരണ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി 64,180 കോടി രൂപ നിക്ഷേപിച്ചുകൊണ്ട് ആരംഭിച്ച PM-ABHIM നാല് വർഷത്തിനകം, ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിൽ കാര്യമായ പരിവർത്തനം സൃഷ്ടിച്ചു. പ്രാഥമിക പരിചരണ തലങ്ങളിൽ നിന്ന് തൃതീയ പരിചരണ തലങ്ങളിലേക്ക് സൗകര്യങ്ങളെ നവീകരിച്ചും നിരീക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയും, പദ്ധതി കൂടുതൽ പ്രതിരോധശേഷിയുള്ള ആരോഗ്യ സംരക്ഷണ സംവിധാനം കെട്ടിപ്പടുത്തു. സാർവത്രിക ആരോഗ്യ പരിരക്ഷയും SDG-3 ലക്ഷ്യങ്ങളും കൈവരിക്കാനുള്ള താത്പര്യം മുൻനിർത്തി ഇന്ത്യ മുന്നേറുമ്പോൾ, പ്രതിസന്ധി ഘട്ടങ്ങളിൽ പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ രാജ്യം സുസജ്ജമാണെന്ന് PM-ABHIM ന്റെ സമൂഹ കേന്ദ്രീകൃത സമീപനം —ആയുഷ്മാൻ ഭാരത് സംരംഭങ്ങളും ആഗോള ആരോഗ്യ ചട്ടക്കൂടുകളും സമന്വയിപ്പിച്ച് — ഉറപ്പാക്കുന്നു.
PDF കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
(Backgrounder ID: 155705)
Visitor Counter : 3
Provide suggestions / comments