• Skip to Content
  • Sitemap
  • Advance Search
Economy

കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടം: ആഗോളതലത്തിൽ മുന്നേറ്റം ശക്തമാക്കി ഇന്ത്യ

Posted On: 07 OCT 2025 1:10PM

2024 ഏപ്രിൽ-ഓഗസ്റ്റ്‌ കാലയളവുമായി താരതമ്യം ചെയുമ്പോൾ 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതി 5.19% വർദ്ധിച്ചു, ഇത് വ്യാപാര മേഖലയിൽ ആത്മവിശ്വാസം വർദ്ധിക്കാൻ കാരണമായി.

2024 ആഗസ്റ്റിനെ അപേക്ഷിച്ച് 2025 ആഗസ്റ്റിൽ, ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 4.77% വളർച്ച രേഖപ്പെടുത്തി.

2024 ഏപ്രിൽ-ഓഗസ്റ്റ്‌ കാലയളവുമായി താരതമ്യം ചെയുമ്പോൾ 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതി 5.19% വർദ്ധിച്ച് 346.10 ബില്യൺ യുഎസ് ഡോളറിലെത്തി.

2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ചരക്ക് കയറ്റുമതി 2.31% വർദ്ധിച്ചു, സേവന കയറ്റുമതിയിൽ 8.65% വർദ്ധനവുണ്ടായി.

2024 ഏപ്രിൽ-ഓഗസ്റ്റ്‌ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഹോങ്കോംഗ്, ചൈന, യുഎസ്എ, ജർമ്മനി, കൊറിയ, യുഎഇ, നേപ്പാൾ, ബെൽജിയം, ബംഗ്ലാദേശ്, ബ്രസീൽ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ വൻ വർദ്ധന രേഖപ്പെടുത്തി.


പ്രധാന വസ്തുതകൾ

ആമുഖം

ആഗോള സമന്വയത്തിന്റെയും നൂതനാശയങ്ങളുടെയും ആകെത്തുകയാണ് കയറ്റുമതി മേഖലയിലെ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ കാതൽ. സിൽക്ക് റൂട്ടിൽ തുടങ്ങി ഉദാരവൽക്കരണാനന്തര കാലഘട്ടം  വരെയുള്ള കുതിച്ചുചാട്ടത്തിൽ, സുഗന്ധവ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിവയിൽ ആരംഭിച്ച് സാങ്കേതികവിദ്യ, ഔഷധങ്ങൾ, എഞ്ചിനീയറിംഗ് ഉപകരണങ്ങളിലെത്തി നിൽക്കുന്ന കയറ്റുമതി ഏറെ വൈവിധ്യവത്ക്കരിക്കപ്പെട്ടിട്ടുണ്ട്. ലോകബാങ്ക് കണക്കുകൾ പ്രകാരം, ആഗോള കയറ്റുമതി 2.5% വളർച്ച കൈവരിച്ചപ്പോൾ ഇന്ത്യയുടെ കയറ്റുമതി 7.1% (2024) വളർച്ച നേടി ആഗോള വളർച്ചയെ മറികടന്നു. അന്താരാഷ്ട്ര രംഗത്ത് രാജ്യത്തിന്റെ മുന്നേറ്റത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാനത്തിൽ (ജിഡിപി) കയറ്റുമതിയുടെ പങ്ക് 2015 ലെ 19.8% ൽ നിന്ന് 2024 ൽ 21.2% ആയി വർദ്ധിച്ചു. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കയറ്റുമതിയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു (ലോകബാങ്ക് കണക്ക്). 2025–26 സാമ്പത്തിക വർഷത്തെ ആദ്യ അഞ്ച് മാസങ്ങളിലും ഇന്ത്യയുടെ വ്യാപാര പ്രകടനം മെച്ചപ്പെടുന്ന പ്രവണത തുടർന്നു.

A graph of a graph showing the growth of exporting goodsDescription automatically generated
 

2024 ഏപ്രിൽ-ഓഗസ്റ്റ്‌ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 2025 ഏപ്രിൽ-ഓഗസ്റ്റ്  കാലയളവിൽ മൊത്തം കയറ്റുമതിയിൽ (ചരക്ക്, സേവന കയറ്റുമതികൾ ഒന്നിച്ച്) 5.19% വളർച്ച കൈവരിച്ചു.

2024 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ 329.03 ബില്യൺ യുഎസ് ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ മൊത്തം കയറ്റുമതി മൂല്യം 346.10 ബില്യൺ യുഎസ് ഡോളറായി ഉയർന്നു.  
2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിലെ ചരക്ക് കയറ്റുമതിയുടെ വിഹിതം 53.09% ആയിരുന്നു

2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ സേവന കയറ്റുമതി 46.91% ആയിരുന്നു.
2024 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 2025 ഓഗസ്റ്റ് മാസത്തിൽ കയറ്റുമതിയിൽ 4.77% വളർച്ച രേഖപ്പെടുത്തി.

ഈ വളർച്ച മനസ്സിലാക്കിക്കൊണ്ട്,  2025-26 സാമ്പത്തിക വർഷത്തിൽ 1 ട്രില്യൺ യുഎസ് ഡോളർ കയറ്റുമതി ലക്ഷ്യം സർക്കാർ നിശ്ചയിച്ചിട്ടുണ്ട്, അതിൽ 34.61% ആദ്യ അഞ്ച് മാസത്തിനുള്ളിൽ തന്നെ കൈവരിക്കാനായിട്ടുണ്ട്.

സർക്കാർ തലത്തിലെ പരിഷ്‌ക്കാരങ്ങൾ, ഡിജിറ്റൽ പരിവർത്തനം, സംരംഭകത്വ മനോഭാവം എന്നിവയാൽ ഉത്തേജിതമായി, ഇന്ത്യയുടെ കയറ്റുമതി മേഖല പുതുസാധ്യതകളുടെ കൊടുമുടിയിൽ എത്തി നിൽക്കുന്നതിനൊപ്പം ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ആഗോളതലത്തിൽ ആത്മനിർഭർ ഭാരതിന്റെ വിജയ ഗാഥ പുനരാവിഷ്‌ക്കരിക്കുകയും ചെയ്യുന്നു.

ചരക്ക് കയറ്റുമതി വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകങ്ങൾ അനാവരണം ചെയ്യപ്പെടുന്നു.

A graph of a marketDescription automatically generated with medium confidence
 

2025 ൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ വൻ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 2.31% വളർച്ചയാണ് രേഖപ്പെടുത്തിയത്. 2024 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇത് 179.60 ബില്യൺ യുഎസ് ഡോളറായിരുന്നു . 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതി 183.74 ബില്യൺ യുഎസ് ഡോളറായിരുന്നു.

എന്നിരുന്നാലും, അഞ്ച് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ, ചരക്ക് കയറ്റുമതിയുടെ 19% 2025 ഓഗസ്റ്റിൽ നടന്നതായി കാണാം. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 6.65% വർധന.

2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയുടെ പെട്രോളിയം, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവയൊഴിച്ചുള്ള കയറ്റുമതി 146.70 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഇത് മുൻ വർഷത്തെ 136.13 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 7.76% ശക്തമായ വളർച്ചയാണ് പ്രദർശിപ്പിക്കുന്നത്. എഞ്ചിനീയറിംഗ് ഉപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഔഷധങ്ങൾ, രാസപദാർത്ഥങ്ങൾ തുടങ്ങിയവയാൽ നയിക്കപ്പെടുന്ന ഇന്ത്യയുടെ കയറ്റുമതി ശേഷിയാണ് ഇത് ഉയർത്തിക്കാട്ടുന്നത്.

ഇലക്ട്രോണിക് ഉത്പന്നങ്ങൾ, തേയില, മൈക്ക, കൽക്കരി, തുണിത്തരങ്ങൾ തുടങ്ങിയ ഉത്പന്നങ്ങളും 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി.


 

ഇലക്ട്രോണിക് ഉത്പന്നങ്ങൾ

വളർച്ചാ വേഗതയ്ക്ക് ചുക്കാൻ പിടിച്ചത് ഇലക്ട്രോണിക് ഉത്പന്നങ്ങളാണ്. കയറ്റുമതി 5.51 ബില്യൺ യുഎസ് ഡോളർ വർദ്ധിച്ചു.  2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 40.63% വർധന രേഖപ്പെടുത്തി. 2025 ഓഗസ്റ്റിൽ  ഇലക്ട്രോണിക് ഉത്പന്ന കയറ്റുമതി മികച്ച പ്രകടനം കാഴ്ചവച്ചു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25.91% വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ 10 വർഷത്തിനിടെ ഇലക്ട്രോണിക് സാധനങ്ങളുടെ ഉത്പാദനം 6 മടങ്ങ് വർദ്ധിച്ചു. ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതി 8 മടങ്ങ് വർദ്ധിച്ചു. മെയ്ക്ക് ഇൻ ഇന്ത്യ, ഉത്പാദന ബന്ധിത പ്രോത്സാഹന പദ്ധതി എന്നിവയുടെ സ്വാധീനത്താൽ യുഎസ്എ, യുഎഇ, ചൈന, നെതർലാൻഡ്‌സ്, യുകെ എന്നിവയുൾപ്പെടെയുള്ള പ്രധാന വിപണികളിലേക്ക് ഇന്ത്യൻ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

 ഒരു അറ്റ ഇറക്കുമതി രാജ്യമെന്നതിൽ നിന്ന് അറ്റ കയറ്റുമതി രാജ്യമെന്നതിലേക്കുള്ള  ഇന്ത്യയുടെ  പരിവർത്തനത്തിലെ സുപ്രധാന വളർച്ചാ ചാലകങ്ങളിലൊന്നായി സ്മാർട്ട്‌ഫോണുകൾ തുടരുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ വെറും അഞ്ച് മാസത്തിനുള്ളിൽ സ്മാർട്ട്‌ഫോൺ കയറ്റുമതി INR 1 ലക്ഷം കോടി കവിഞ്ഞു, ഇത് കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനേക്കാൾ 55% കൂടുതലാണ്.

 
പലവക ധാന്യങ്ങൾ


 

2024 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയുടെ പലവക ധാന്യ കയറ്റുമതി 21.95% വർദ്ധിച്ചു. ഇതിൽ റൈ, ബാർലി, ഓട്സ്, ഫോണിയോ, ക്വിനോവ (സ്പെയിനിൽ കാണപ്പെടുന്ന ഒരു കടല വർഗ്ഗം)  മുതലായവ ഉൾപ്പെടുന്നു, ഗോതമ്പ്, അരി, ചോളം, തിന എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. പോഷകസമൃദ്ധവും ആരോഗ്യപൂർണ്ണവുമായ ഭക്ഷ്യ ഉൽപന്നങ്ങളോടുള്ള അഭിവാഞ്ഛയാണ് പലവക ധാന്യങ്ങൾക്കായുള്ള ആഗോള ആവശ്യകത വർദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണം. ഇന്ത്യയുടെ സമ്പന്നമായ കാർഷിക പൈതൃകം ഉപയോഗിച്ച്, ഈ ധാന്യങ്ങൾ കാർഷിക വൈവിധ്യത്തിന് ആക്കം കൂട്ടുകയും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുകയും പുതിയ കയറ്റുമതി അവസരങ്ങൾ തുറക്കുകയും ചെയ്യുന്നു. നേപ്പാൾ, ശ്രീലങ്ക, യുഎഇ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവയാണ് പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ.

മാംസം, പാൽ, പൗൾട്രി (കോഴി) ഉത്പന്നങ്ങൾ


 

2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ മാംസം, പാൽ, പൗൾട്രി (കോഴി) ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 20.29% വളർച്ചയുണ്ടായി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2025 ഓഗസ്റ്റിൽ 17.69% വർധനവാണ് രേഖപ്പെടുത്തിയത്. വിയറ്റ്നാം, യുഎഇ, ഈജിപ്ത്, മലേഷ്യ, സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യൻ മാംസം, പാൽ, (കോഴി) ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ

വിവിധ സർക്കാർ സംരംഭങ്ങൾ കയറ്റുമതിയിലെ വർദ്ധനവിന് ഉത്തേജനം പകരുന്നു. ഉദാഹരണത്തിന്, കാർഷിക കയറ്റുമതി നയം വിപണി പ്രവേശനം സുഗമമാക്കുന്നതിനുള്ള ഒരു സ്ഥാപനപരമായ സംവിധാനം വാഗ്ദാനം ചെയ്യുകയും കയറ്റുമതി അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് കർഷകർക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്യുന്നു. കാർഷിക, സംസ്‌ക്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി (APEDA) കയറ്റുമതി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ഗുണനിലവാര വികസനം, വിപണി വികസനം എന്നിവയിൽ ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കുന്നു.

തേയില


 

2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.20% വളർച്ച കൈവരിച്ചു. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2025 ഓഗസ്റ്റിൽ തേയില കയറ്റുമതിയിൽ 20.50% വർധനവ് രേഖപ്പെടുത്തി, ഇത് മൊത്തത്തിലുള്ള തേയില കയറ്റുമതിക്ക് ആക്കം കൂട്ടി.

ആഗോള തേയില വ്യവസായത്തിൽ ഇന്ത്യ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു, ശ്രീലങ്കയെ മറികടന്ന് 2024 ൽ ലോകത്തിലെ രണ്ടാമത്തെ വലിയ തേയില കയറ്റുമതി രാജ്യമായി മാറുകയുണ്ടായി. ഇന്ത്യയിലെ അസം, ഡാർജിലിംഗ്, നീലഗിരി തേയിലകൾ ലോകത്തിലെ ഏറ്റവും മികച്ച ഇനങ്ങളിൽ ഇടം നേടി. രാജ്യത്തിന്റെ കയറ്റുമതിയിൽ മുന്നിൽ നിൽക്കുന്നത് ബ്ലാക്ക് ടീ ആണ്, കയറ്റുമതിയുടെ 96% വരുമിത്. ഒപ്പം ഗ്രീൻ, ഹെർബൽ, മസാല, ലെമൺ ടീ തുടങ്ങിയ ഇനങ്ങളും  ഇന്ത്യയുടെ ആഗോള പ്രശസ്തി വർദ്ധിപ്പിക്കുന്നു.

യുഎഇ, ഇറാഖ്, യുഎസ്എ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്ക് ഇന്ത്യ തേയില കയറ്റുമതി ചെയ്യുന്നു.

മൈക്ക, കൽക്കരി, അയിരുകൾ, വേർതിരിച്ച ധാതുക്കൾ ഉൾപ്പെടെയുള്ളവ


 

മൈക്ക, കൽക്കരി, വേർതിരിച്ച ധാതുക്കൾ ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16.60% വർദ്ധിച്ചു. 2025 ആഗസ്റ്റിൽ ഈ ഉത്പന്നങ്ങളുടെ ആവശ്യകത വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 24.57% കയറ്റുമതി വളർച്ച കൈവരിച്ചു. വേർതിരിച്ച ധാതുക്കളും അവയുടെ ഉപോത്പന്നങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്ന മുൻനിര രാജ്യങ്ങളിൽ ചിലത് ചൈന, യുഎസ്എ, യുകെ, ഒമാൻ, ബംഗ്ലാദേശ് എന്നിവയാണ്.

മറ്റ് പ്രധാന ഉത്പന്നങ്ങൾ/മേഖലകൾ

 

                % Change in April-August 2025 vs. April-August 2024

Engineering goods

Drugs and pharmaceuticals

Readymade garments of all Textiles

5.86%

7.30%

5.78%


ഇന്ത്യയുടെ പരമ്പരാഗത കയറ്റുമതി ഉത്പന്നമായ എഞ്ചിനീയറിംഗ് ഉപകരണങ്ങളും സ്ഥിരതയാർന്ന മുന്നേറ്റം കൈവരിച്ചു, 2024 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിലെ 46.52 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 49.24 ബില്യൺ യുഎസ് ഡോളറായി ഉയർന്ന് 5.86% വർധന രേഖപ്പെടുത്തി. യുഎഇ, ജർമ്മനി, യുകെ, സൗദി അറേബ്യ, യുഎസ് എന്നീ രാജ്യങ്ങൾ മുൻനിര ലക്ഷ്യസ്ഥാനങ്ങളായി തുടർന്നു. വ്യാവസായിക യന്ത്ര വിഭാഗത്തിൽ കയറ്റുമതി ചെയ്യുന്ന പ്രധാന ഉത്പന്നങ്ങൾ ഐസി (ഇന്റേണൽ കമ്പഷൻ) എഞ്ചിനുകളും ഘടക ഭാഗങ്ങളും, പാലുത്പന്നങ്ങൾക്കുള്ള വ്യാവസായിക യന്ത്രങ്ങൾ, ഭക്ഷ്യ സംസ്‌ക്കരണം, തുണിത്തരങ്ങൾ, ബോയിലറുകൾ പോലുള്ള വ്യാവസായിക യന്ത്രങ്ങൾ, ഭാഗങ്ങൾ, മോൾഡിംഗ്  യന്ത്രങ്ങൾ, വാൽവുകൾ, എടിഎമ്മുകൾ എന്നിവയാണ്. എഞ്ചിനീയറിംഗ് കയറ്റുമതി മികച്ച രീതിയിൽ നിലനിർത്തുന്നതിനായി സീറോ ഡ്യൂട്ടി എക്‌സ്‌പോർട്ട് പ്രൊമോഷൻ ക്യാപിറ്റൽ ഗുഡ്‌സ് (EPCG), മാർക്കറ്റ് ആക്‌സസ് ഇനിഷ്യേറ്റീവ് (MAI) തുടങ്ങിയ ഒട്ടേറെ പദ്ധതികൾ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. കയറ്റുമതി സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭങ്ങൾ ലക്ഷ്യമിടുന്നു.

2024 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ 11.89 ബില്യൺ യുഎസ് ഡോളറായിരുന്ന ഔഷധ കയറ്റുമതി  2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ കൈവരിച്ച വളർച്ചയിലൂടെ 12.76 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. ഇത് മുൻവർഷത്തെക്കാൾ 0.87 ബില്യൺ യുഎസ് ഡോളറിന്റെ (7.30%) വർദ്ധനവാണ്. കുറഞ്ഞ വിലയിൽ ജനറിക് മരുന്നുകളും സ്പെഷ്യാലിറ്റി മരുന്നുകളും വിതരണം ചെയ്യാനുള്ള ശേഷി വികസിത വിപണികളിൽ നിന്നും വളർന്നുവരുന്ന വിപണികളിൽ നിന്നുമുള്ള ആവശ്യകത വർധിപ്പിച്ചു. യുഎസ്എ, യുകെ, ബ്രസീൽ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക എന്നിവയാണ് മുൻനിര സംഭരണ രാജ്യങ്ങൾ. ഈ മേഖലയിലെ ഗുണനിലവാര നിയന്ത്രണത്തിനും കയറ്റുമതി പ്രോത്സാഹനത്തിനുമുള്ള സർക്കാർ സംരംഭങ്ങളിൽ വളർച്ചയ്ക്ക് കാരണമാകുന്ന യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസസ് (UCPMP) 2024, നാഷണൽ മെഡിക്കൽ ഡിവൈസസ് പോളിസി, 2023 എന്നിവ ഉൾപ്പെടുന്നു.

വസ്ത്ര, തുണിത്തര കയറ്റുമതിയിൽ 2024 കലണ്ടർ വർഷത്തിൽ 4.1% വിഹിതത്തോടെ ഇന്ത്യ ആഗോളതലത്തിൽ ആറാം സ്ഥാനത്താണ്. തൊഴിലാളികൾ കൂടുതലായി ആവശ്യമുള്ള വസ്ത്ര, തുണിത്തര മേഖല തുടർന്നും മികച്ച സംഭാവനകൾ നൽകും . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതി 6.77 ബില്യൺ യുഎസ് ഡോളറായി ഉയർന്ന് 5.78% വർധന രേഖപ്പെടുത്തി. യുഎസ്എ, യുകെ, യുഎഇ, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളടക്കമുള്ള പരമ്പരാഗത വിപണികളിൽ മെച്ചപ്പെട്ട ആവശ്യകത തുടരുകയാണ്. ഇത് ആഗോള വസ്ത്ര വിതരണ ശൃംഖലയിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം ഊട്ടിയുറപ്പിക്കുകയും ആഭ്യന്തര മൂല്യവർദ്ധനവ് മെച്ചപ്പെടുത്തുന്നതിലൂടെ സുസ്ഥിര രീതികളെ മുന്നോട്ട് നയിക്കുകയും ചെയ്തു. ഉന്നത നിലവാരമുള്ള തുണിത്തരങ്ങളുടെ വിതരണക്കാർ എന്ന നിലയിൽ ഇന്ത്യൻ  ബ്രാൻഡിനെ ശക്തിപ്പെടുത്തി. ആത്മനിർഭരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഈ  മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു.

ഇന്ത്യയുടെ തന്ത്രപരമായ വ്യാപാര ബന്ധങ്ങൾ: മുൻനിര ചരക്ക് കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ

ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ വളരുന്ന പങ്കിനെയാണ് തന്ത്രപരമായ വ്യാപാര ബന്ധങ്ങൾ പ്രതിഫലിപ്പിക്കുന്നത്. വിവിധ മേഖലകളിലേക്ക് ചരക്ക് കയറ്റുമതി ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുന്നു. 2024 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളെ അപേക്ഷിച്ച് 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ വിവിധ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി വർദ്ധിച്ചു.


 

പ്രവേശന കവാടമായ ഹോങ്കോങ് :

2024-25 ൽ ഹോങ്കോങ്ങിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏകദേശം 6.07 ബില്യൺ യുഎസ് ഡോളറായിരുന്നു. രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ ആഡംബര വസ്തുക്കൾ മുതൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് ഉത്പന്നങ്ങൾ വരെയുള്ള ഇന്ത്യയുടെ ഉത്പന്ന വൈവിധ്യത്തെ ഈ കയറ്റുമതി ഉയർത്തിക്കാട്ടുന്നു. 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ ഹോങ്കോങ്ങിലേക്കുള്ള ചരക്ക് കയറ്റുമതി 26.19% വർദ്ധിച്ച് 2.62 ബില്യൺ യുഎസ് ഡോളറായി. ദീർഘകാലമായി "ചൈനയിലേക്കുള്ള കവാടം" ആയി കാണപ്പെടുന്ന ഹോങ്കോങ് വർദ്ധിച്ചുവരുന്ന ഇന്ത്യ-ചൈന സാമ്പത്തിക സഹകരണത്തിന്റെ പശ്ചാത്തലത്തിൽ "ഇന്ത്യയിലേക്കുള്ള കവാടം" ആകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. 2024-ൽ ഹോങ്കോങ്ങ് വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള പുനർ-കയറ്റുമതി വ്യാപാരം 97.9 ബില്യൺ ഹോങ്കോങ് ഡോളറായിരുന്നു (12.59 ബില്യൺ യുഎസ് ഡോളർ). ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ വളരുന്ന പങ്കിനെയും  കയറ്റുമതി മേഖലകയുടെ ശക്തിയെയും ഇത് പ്രതിഫലിപ്പിക്കുന്നു.

ഏഷ്യൻ അയൽരാജ്യമായ ചൈനയുമായുള്ള വ്യാപാരം:

ഇന്ത്യയുടെ ചൈനയിലേക്കുള്ള ചരക്ക് കയറ്റുമതി സമീപ വർഷങ്ങളിൽ ഗണ്യമായ വർധനവിന് സാക്ഷ്യം വഹിച്ചു. 2025 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ കയറ്റുമതി 19.65% വാർഷിക വർധനവോടെ, ഏകദേശം 14.25 ബില്യൺ ഡോളറിലെത്തി.  ഇന്ത്യയിൽ നിന്ന് ചൈനയിലേക്കുള്ള പ്രധാന കയറ്റുമതി വസ്തുക്കളിൽ പെട്രോളിയം ഉത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ജൈവ, അജൈവ രാസ പദാർത്ഥങ്ങൾ, ഇരുമ്പയിര്, സമുദ്രോത്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇത് ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക ശേഷിയെയും ചൈനയുടെ ഉത്പാദന മേഖലയിലേക്ക് അസംസ്കൃത വസ്തുക്കളുടെയും ഇന്റർമീഡിയറ്റ് വസ്തുക്കളുടെയും (കാറിനുള്ള സ്റ്റീൽ, ബ്രെഡിനുള്ള മാവ്, ഫാക്ടറിക്കുള്ള വൈദ്യുതി എന്നിവയാണ് ഇന്റർമീഡിയറ്റ് വസ്തുക്കൾക്ക് ഉദ്ദാഹരണം) വിതരണക്കാരൻ എന്ന നിലയിലുള്ള  പങ്കിനെയും പ്രതിഫലിപ്പിക്കുന്നു.

അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി:

2025 ഓഗസ്റ്റിൽ ഇന്ത്യയുടെ യുഎസ്എയിലേക്കുള്ള ചരക്ക് കയറ്റുമതി 6.87 ബില്യൺ യുഎസ് ഡോളറായിരുന്നു. ഇന്ത്യ യുഎസ്എയിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളിൽ പ്രധാനമായും ഇലക്ട്രോണിക് സാധനങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഔഷധങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ എന്നിവ ഉൾപ്പെടുന്നു.

India’s Merchandise Export to USA vs. other countries

India’s export destinations

July 2025 (In USD million)

August 2025 (In USD million)

USA

8012.45

6865.47    ↓

UAE

2984.66

3245.26    ↑

Netherlands

1668.92

1829.77    ↑

Australia

495.65

554.67      ↑

Nepal

600.85

617.26      ↑

South Africa

611.28

654.58      ↑

Hong Kong

548.15

584.70      ↑

 

യുഎസ്എയിലേക്കുള്ള സ്ഥിരമായ കയറ്റുമതി ആഗോളതലത്തിൽ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന മത്സരകക്ഷമതയെയും  ഉന്നത മൂല്യമുള്ള ഉത്പന്നങ്ങൾ ചലനാത്മകമായ വിപണിയിലേക്ക് എത്തിക്കാനുള്ള  ശേഷിയെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ്എ ഏർപ്പെടുത്തിയ അധിക തീരുവകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തയ്യാറെടുപ്പാണ് ഇത് വ്യക്തമാക്കുന്നത്. 2025 ജൂലൈ മുതൽ 2025 ഓഗസ്റ്റ് വരെ യുഎസ്എയിലേക്കുള്ള കയറ്റുമതിയിൽ കുറവുണ്ടായി. അതേ കാലയളവിൽ മറ്റ് രാജ്യങ്ങളുമായുള്ള കയറ്റുമതിയിൽ വർദ്ധനവുണ്ടായി. വൈവിധ്യവത്ക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഇന്ത്യ ഉത്പന്ന ഗുണനിലവാരം ഉയർത്തുകയും ആഗോള മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുകയും വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുകയും പുതിയ വിപണികൾ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കയറ്റുമതി വർദ്ധിക്കുന്നതിനൊപ്പം, രാജ്യം അതിന്റെ കയറ്റുമതി ലക്ഷ്യസ്ഥാനങ്ങൾ വൈവിധ്യവൽക്കരിക്കുകയും ഇന്ത്യൻ ഉത്പന്നങ്ങളുടെ ആഗോള ഭാവി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 യൂറോപ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം, ജർമ്മനി:

2024-25 ൽ ജർമ്മനിയിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഏകദേശം 10.63 ബില്യൺ യുഎസ് ഡോളറായിരുന്നു. പ്രധാന കയറ്റുമതി ഇനങ്ങളിൽ മൊത്തം കയറ്റുമതിയുടെ 40% വരുന്ന എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജൈവ, അജൈവ രാസവസ്തുക്കൾ,  തുണിത്തരങ്ങൾ, ഔഷധങ്ങൾ എന്നിവ ഉൾപ്പെടുന്നു. 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ, ജർമ്മനിയിലേക്കുള്ള ഇന്ത്യൻ ചരക്ക് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11.73% വർദ്ധിച്ചു. അത് ഈ യൂറോപ്യൻ രാജ്യവുമായുള്ള ബിസിനസിന്റെ വളർച്ചയെ സൂചിപ്പിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയും യൂറോപ്യൻ വിപണിയുടെ കേന്ദ്രവുമായ ജർമ്മനിയുമായി വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുകയെന്നത് ഇന്ത്യയുടെ ചരക്ക് കയറ്റുമതിയിൽ നിർണ്ണായകമാണ്.

കിഴക്കൻ ഏഷ്യയിലെ ഇന്ത്യയുടെ സാന്നിധ്യം, കൊറിയ:

സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിലുൾപ്പെടെ വ്യാപാര ബന്ധങ്ങളുള്ള കൊറിയയുടെ മുൻനിര വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2024-25 സാമ്പത്തിക വർഷത്തിൽ, കൊറിയയിലേക്കുള്ള കയറ്റുമതിയുടെ 70% എഞ്ചിനീയറിംഗ് സാധനങ്ങൾ (കൊറിയയിലേക്കുള്ള മൊത്തം കയറ്റുമതിയുടെ 40% ൽ കൂടുതൽ), പെട്രോളിയം ഉത്പന്നങ്ങൾ, ജൈവ, അജൈവ രാസവസ്തുക്കൾ എന്നിവയായിരുന്നു. 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ, കൊറിയയിലേക്കുള്ള ചരക്ക് കയറ്റുമതി 9.69% വർദ്ധിച്ചു, അതായത്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.63 ബില്യൺ യുഎസ് ഡോളർ വർദ്ധന . ഇത്, ഇന്ത്യൻ ഉത്പന്നങ്ങളിൽ കൊറിയൻ ഉപഭോക്താക്കൾക്കുള്ള വിശ്വാസത്തെ സൂചിപ്പിക്കുന്നു. തീരുവ കുറയ്ക്കുകയും ഇന്ത്യൻ ബിസിനസുകൾക്കുള്ള വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യ-കൊറിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) കയറ്റുമതിയെ കൂടുതൽ പിന്തുണയ്ക്കുന്നു.

A graph of a service exportDescription automatically generated
 

സേവന കയറ്റുമതി:  ഇന്ത്യൻ കയറ്റുമതി വളർച്ചയുടെ പുതിയ എഞ്ചിൻ

2024-25 ലെ സാമ്പത്തിക സർവേയിൽ സേവന മേഖലയെ 'പഴയ പടക്കുതിര' എന്ന് പരാമർശിക്കുന്നു. ഇത് അതിന്റെ സ്ഥിരതയാർന്ന ശക്തിയും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നതിൽ അതിന്റെ പങ്കും പ്രകടമാക്കുന്നു. 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 8.65% വളർച്ചയോടെ, ഇന്ത്യയുടെ സേവന കയറ്റുമതി പ്രതിരോധശേഷിയും വളർച്ചയും പ്രകടമാക്കി, ആഗോള സേവന സമ്പദ്‌വ്യവസ്ഥയിൽ ഒരു മുൻനിര രാജ്യം എന്ന നിലയിൽ നമ്മുടെ സ്ഥാനം ശക്തിപ്പെടുത്തി.

വിവരസാങ്കേതികവിദ്യ, ബിസിനസ് പ്രോസസ്സ് മാനേജ്‌മെന്റ്, സാമ്പത്തിക സേവനങ്ങൾ, വിനോദസഞ്ചാരം, പ്രൊഫഷണൽ കൺസൾട്ടിംഗ് തുടങ്ങിയ മേഖലകളിലെ ശക്തമായ പ്രകടനത്താൽ, ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തിൽ സേവന വിഭാഗം പ്രധാന സംഭാവനയായി തുടരുന്നു. 2025 ഏപ്രിൽ-ഓഗസ്റ്റ് മാസങ്ങളിൽ സേവന മേഖലയ്ക്ക് 79.97 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര മിച്ചമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട്, സേവന മേഖലയിലെ വ്യാപാര മിച്ചത്തോടൊപ്പം മൊത്തത്തിലുള്ള വ്യാപാര കമ്മി കുറയുന്നതിനും സേവന മേഖല സംഭാവന നൽകുന്നു. 2025 ൽ ഇന്ത്യയുടെ സേവന കയറ്റുമതിയിലെ വർദ്ധനവിന് സുസ്ഥിര വളർച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒന്നിലധികം ഘടകങ്ങളുണ്ട്:

സാങ്കേതിക മേഖല:

2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ (GDP യുടെ) 7.3% ആയിരുന്നു ഇന്ത്യൻ സാങ്കേതിക മേഖലയുടെ സംഭാവന. 2030 ആകുമ്പോഴേക്കും ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയുടെ അഞ്ചിലൊന്ന് ഭാഗം സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സാങ്കേതിക പുരോഗതിയും ക്ലൗഡ് കമ്പ്യൂട്ടിംഗ്, നിർമ്മിതബുദ്ധി (AI), ഫിൻടെക് എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ പരിഹാരങ്ങളുടെ ദ്രുതഗതിയിലുള്ള സ്വീകാര്യതയും ഉന്നത മൂല്യമുള്ള ഡിജിറ്റൽ സേവനങ്ങളിൽ ഇന്ത്യയുടെ ആഗോള മത്സരശേഷി വർദ്ധിപ്പിച്ചു. ഡിജിറ്റൽ ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളും ഈ മേഖലയെ പിന്തുണയ്ക്കുന്നു.

ജനസംഖ്യാ ആനുകൂല്യം:

ലോകത്തിലെ ഏറ്റവും വലിയ യുവജനസംഖ്യ ഇന്ത്യയിലാണുള്ളത്. ഏകദേശം 65% പേർ 35 വയസ്സിന് താഴെയുള്ളവരാണ്, ഇത് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ മത്സരക്ഷമതയെ ശക്തിപ്പെടുത്തുന്നു. മെച്ചപ്പെട്ട ഉത്പാദനക്ഷമതയ്ക്കും വർദ്ധിച്ച ഉപഭോക്തൃ ആവശ്യകതയ്ക്കും സാധ്യതയുള്ള വലിയ തൊഴിൽ ശക്തിയെയാണ് രാജ്യത്തെ യുവ ജനസംഖ്യ പ്രതിനിധീകരിക്കുന്നത്. നിലവിലെ ജനസംഖ്യാ ആനുകൂല്യവും സ്‌കിൽ ഇന്ത്യ പ്രോഗ്രാം പോലുള്ള പരിപാടികളിലൂടെ നൈപുണ്യ വികസനത്തിൽ ഭാരത സർക്കാർ ചെലുത്തുന്ന ശ്രദ്ധയും മൂലം, സേവന മേഖല വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയാൽ സമ്പന്നമായിക്കൊണ്ടിരിക്കുന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള (FDI) മാനദണ്ഡങ്ങളുടെ ഉദാരവത്ക്കരണം:

നിയന്ത്രണങ്ങൾ നീക്കം ചെയ്തും, പ്രക്രിയകൾ സുഗമമാക്കിയും, അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും, ലോജിസ്റ്റിക്സ് മെച്ചപ്പെടുത്തിയും, ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തിയും കൂടുതൽ നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കാൻ ഭാരത സർക്കാർ സദാ ശ്രമിക്കുന്നു. 2025 ലെ കേന്ദ്ര ബജറ്റിൽ ഇൻഷുറൻസ് മേഖലയിലെ FDI പരിധി 74% ൽ നിന്ന് 100% ആയി വർദ്ധിപ്പിച്ചതാണ് ഒരു ഉദാഹരണം. മെച്ചപ്പെടുത്തിയ ഈ പരിധി, മുഴുവൻ പ്രീമിയവും ഇന്ത്യയിൽ നിക്ഷേപിക്കുന്ന കമ്പനികൾക്കാണ് ബാധകം.

അതുപോലെ, ഇന്ത്യ-UK സമഗ്ര സാമ്പത്തിക വ്യാപാര കരാറിലൂടെ, യുകെയിൽ നിന്ന് ഇന്ത്യ വിശാലമായ അവസരങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഡിജിറ്റലായി നൽകുന്ന സേവനങ്ങളിൽ യുകെ യുടെ പ്രതിബദ്ധതകൾ ഐടി, ബിസിനസ് സേവനങ്ങളിൽ  ശക്തമായ വളർച്ചയ്ക്ക് വഴിയൊരുക്കുകയും യുകെയുടെ ഏകദേശം 200 ബില്യൺ യുഎസ് ഡോളർ ഇറക്കുമതിയിലെ ഇന്ത്യയുടെ വിഹിതം വർദ്ധിപ്പിക്കുയും ചെയ്യും. രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ നടത്തുന്നതിനും സേവന മേഖലയുടെ വികസനത്തിനായുള്ള നയങ്ങൾ രൂപപ്പെടുത്തുന്നതിനും സർക്കാർ നടത്തുന്ന നിരന്തര ശ്രമങ്ങൾ മേഖലയുടെ വളർച്ചയ്ക്ക് കാരണമാകുന്നു.

ഇന്ത്യയുടെ കയറ്റുമതി മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ സംരംഭങ്ങൾ


അടിസ്ഥാന സൗകര്യങ്ങളുടെ കാര്യക്ഷമതയില്ലായ്മ പരിഹരിക്കുക, ചെലവ് കുറയ്ക്കുക, ഗുണനിലവാര നിയന്ത്രണം, മത്സരശേഷി വർദ്ധിപ്പിക്കുക എന്നിവയിലൂടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള സർക്കാർ സംരംഭങ്ങളുടെ സമഗ്രമായ കൂട്ടമാണ് ഇന്ത്യയുടെ കയറ്റുമതി പ്രോത്സാഹന പദ്ധതികൾ. ഈ സംരംഭങ്ങളുടെ ഫലമായി, പ്രധാന ഇറക്കുമതി രാജ്യങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ നിരസിക്കുന്നതിന്റെ നിരക്ക്  2024 ജൂണിനെ അപേക്ഷിച്ച് 2025 ജൂണിൽ 12.5% കുറഞ്ഞു.


 

2023 ലെ വിദേശ വ്യാപാര നയത്തിലൂടെ ഇന്ത്യ വിദേശ വ്യാപാരവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നു. ഇളവ്, ബിസിനസ്സ് സുഗമമാക്കൽ, സഹകരണം, പുതിയ വിപണികൾ എന്നിവയ്ക്കുള്ള പ്രോത്സാഹനത്തെ രാജ്യം പിന്തുണയ്ക്കുന്നു. ഇത് കയറ്റുമതി സ്ഥാപനങ്ങൾക്ക് പഴയ അംഗീകാരങ്ങൾ വേണ്ടെന്ന് വച്ച് പുതുതായി ആരംഭിക്കാനുള്ള അവസരവും നൽകുന്നു. RoDTEP സ്കീം, നിലവിലുള്ള മറ്റേതെങ്കിലും സ്കീമിന് കീഴിൽ റീഫണ്ട് ചെയ്യാത്ത എംബഡഡ് ഡ്യൂട്ടി, നികുതി, ലെവികൾ എന്നിവ കയറ്റുമതി സ്ഥാപനങ്ങൾക്ക് തിരികെ നൽകുന്നു. 2025 മാർച്ച് വരെ ഏകദേശം ₹58,000 കോടി തിരികെ നൽകിയിട്ടുണ്ട്.

ജില്ലകളെ കയറ്റുമതി കേന്ദ്രങ്ങളായി മാറ്റുന്നതടക്കമുള്ള  സംരംഭങ്ങൾ സംസ്ഥാനങ്ങളെയും ജില്ലകളെയും വ്യാപാരത്തിൽ സജീവ പങ്കാളികളാക്കുന്നു. 590 ജില്ലകൾക്കായി തയ്യാറാക്കിയ ജില്ലാ കയറ്റുമതി പ്രവർത്തന പദ്ധതികളിലൂടെ (DEAP) 734 ജില്ലകളെ കയറ്റുമതി സാധ്യതയുള്ളവയായി തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യാപാരത്തെ പിന്തുണയ്ക്കുന്നതിലൂടെ, 2024-25 സാമ്പത്തിക വർഷത്തിൽ ₹14.56 ലക്ഷം കോടി രൂപയുടെ തൊഴിലവസരങ്ങൾ, നിക്ഷേപം, കയറ്റുമതി എന്നിവ വർദ്ധിപ്പിച്ചുകൊണ്ട് പ്രത്യേക സാമ്പത്തിക മേഖലകൾ മുന്നേറുന്നു. മേഖല കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.37% വളർച്ച കൈവരിച്ചു.

നിരവധി പ്രധാന സംരംഭങ്ങളിലൂടെ ഇന്ത്യ വ്യാപാരവും ലോജിസ്റ്റിക്സും മെച്ചപ്പെടുത്തുന്നു. ടെസ്റ്റിംഗ് ലാബുകൾ, വെയർഹൗസുകൾ, കാർഗോ സൗകര്യങ്ങൾ തുടങ്ങിയ കയറ്റുമതി കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാൻ TIES (ട്രേഡ് ഇൻഫ്രാസ്ട്രക്ചർ ഫോർ എക്സ്പോർട്ട് സ്കീം) സഹായിക്കുന്നു. പിഎം ഗതിശക്തി പദ്ധതിയും ദേശീയ ലോജിസ്റ്റിക്സ് നയവും ഗതാഗത, അടിസ്ഥാന സൗകര്യ മേഖലകളിലുടനീളമുള്ള മൾട്ടി-മോഡൽ കണക്റ്റിവിറ്റിയിലൂടെ ഗതാഗതം വേഗത്തിലാക്കുകയും പരിസ്ഥിതി സൗഹൃദമാക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ ആഗോള ലോജിസ്റ്റിക്സ് റാങ്ക് 2018 ൽ 44 ൽ നിന്ന് 2023 ൽ 38 ആയി മെച്ചപ്പെട്ടു. ഒപ്പം, 2020 ൽ ആരംഭിച്ച ഉത്‌പാദന ബന്ധിത പ്രോത്സാഹന പദ്ധതി 14 മേഖലകളിലായി ഉത്പാദനം വർദ്ധിപ്പിക്കുകയും ₹1.76 ലക്ഷം കോടി നിക്ഷേപം ആകർഷിക്കുകയും ₹16.5 ലക്ഷം കോടിയുടെ ഉത്പാദനം സാധ്യമാക്കുകയും 2025 മാർച്ചോടെ 12 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ബിസിനസ്സ് സുഗമമാക്കുന്നതിൽ ഇന്ത്യ വലിയ ചുവടുവയ്പ്പുകൾ നടത്തി. 2014 ലെ 142 ആം റാങ്കിൽ നിന്ന് 2020 ൽ 63 ലേക്ക് ഉയർന്നു. 2014 മുതൽ 42,000 അനുവർത്തനങ്ങൾ റദ്ദാക്കുകയും 3700-ലധികം നിയമ വ്യവസ്ഥകൾ ക്രിമിനൽ കുറ്റമല്ലാതാക്കുകയും ചെയ്തതുപോലുള്ള പരിഷ്‌ക്കാരങ്ങളാണ് പ്രധാന സംഭാവനകൾ.

ഡിജിറ്റൽ ഉപകരണങ്ങളും വ്യാപാരത്തെ പരിവർത്തനം ചെയ്യുന്നു. ദേശീയ ഏകജാലക സംവിധാനം  അനുമതികൾ ലളിതമാക്കുന്നു.  ട്രേഡ് കണക്ട് ഇ-പ്ലാറ്റ്‌ഫോം കയറ്റുമതി സ്ഥാപനങ്ങൾക്ക് വ്യാപാര സംബന്ധമായ സംശയങ്ങൾ പരിഹരിക്കുന്നതിനും അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു,. ഇ-കൊമേഴ്‌സ് എക്‌സ്‌പോർട്ട് ഹബ്ബുകൾ, കസ്റ്റംസ്, സർട്ടിഫിക്കേഷൻ, പാക്കേജിംഗ്, വെയർഹൗസിംഗ് തുടങ്ങിയ സംയോജിത സൗകര്യങ്ങൾ നൽകുന്നു. ചെറു നഗരങ്ങളെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നു, ഇ-ഫയലിംഗ്, ഇ-പേയ്‌മെന്റുകൾ, ബൗദ്ധിക സ്വത്തവകാശത്തിനായുള്ള (IPR) ഓൺലൈൻ രജിസ്ട്രേഷൻ, കസ്റ്റംസ് ഇഡിഐയിലെ ഡോക്യുമെന്റ് ട്രാക്കിംഗ് സ്റ്റാറ്റസ്, ഓൺലൈൻ വെരിഫിക്കേഷൻ തുടങ്ങിയവയെ ICEGATE കാര്യക്ഷമമാക്കുന്നു. 24x7 ഹെൽപ്പ്‌ലൈനും ലഭ്യമാണ്.

ആഗോളനിലവാരത്തിലേക്ക് ഇന്ത്യയെ ഉയർത്താനുള്ള പുതിയ ഉദ്യമങ്ങൾ

പുതു തലമുറ GST പരിഷ്‌ക്കാരങ്ങൾ

2025 നവംബർ 1 മുതൽ സിസ്റ്റം അധിഷ്ഠിത റിസ്ക് പരിശോധനകളെ അടിസ്ഥാനമാക്കി സീറോ-റേറ്റഡ് സപ്ലൈകൾക്ക് 90% താൽക്കാലിക റീഫണ്ട്.

കയറ്റുമതികളിലെ GST റീഫണ്ടിനുള്ള മൂല്യാധിഷ്ഠിത പരിധി നീക്കം ചെയ്തു. ചെറുകിട കയറ്റുമതി സ്ഥാപനങ്ങൾക്ക് അവരുടെ കുറഞ്ഞ മൂല്യമുള്ള ചരക്കുകളിലും റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്നതിനാൽ അവർക്ക് ഏറെ സഹായകമാകും.

പേപ്പർ പാക്കേജിംഗ്, തുണിത്തരങ്ങൾ, തുകൽ, മരം എന്നിവയുടെ GST 12–18% ൽ നിന്ന് 5% ആയി കുറച്ചു. ഇത് ഉത്പാദന ചെലവ് കുറയ്ക്കുന്നു.  മത്സരാധിഷ്ഠിത വിലകൾ വാഗ്ദാനം ചെയ്യാൻ കയറ്റുമതി സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നു. ട്രക്കുകളുടെയും ഡെലിവറി വാനുകളുടെയും GST 28% ൽ നിന്ന് 18% ആയി കുറച്ചു, പാക്കേജിംഗ് മെറ്റീരിയലുകളുടെ GST ചരക്ക്, ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുകയും മത്സരശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, കളിപ്പാട്ടങ്ങളുടെയും കായിക ഉപകരണങ്ങളുടെയും GST 12% ൽ നിന്ന് 5% ആയി കുറച്ചു, ഇത് ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതിയെ നേരിടുകയും വർദ്ധിച്ചുവരുന്ന ആഗോള ആവശ്യം പ്രയോജനപ്പെടുത്തുകയും ചെയ്യും.

"ഇന്റർമീഡിയറി സർവീസുകൾ "ക്കുള്ള പ്ലെയ്സ് ഓഫ് സപ്ലൈ, അത്തരം സേവനങ്ങൾ സ്വീകരിക്കുന്നയാളുടെ സ്ഥാനം അനുസരിച്ച് നിർണ്ണയിക്കപ്പെടും. അങ്ങനെ അത്തരം സേവനങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്ക് കയറ്റുമതി ആനുകൂല്യങ്ങൾ ലഭിക്കാൻ സഹായകമാകും.

തുണിത്തരങ്ങളിലും ഭക്ഷ്യ സംസ്‌ക്കരണത്തിലും വിപരീത തീരുവ ഘടനയിൽ വരുത്തുന്ന തിരുത്തലുകൾ പ്രവർത്തന മൂലധന സമ്മർദ്ദം ലഘൂകരിക്കുകയും റീഫണ്ട് ആശ്രിതത്വം കുറയ്ക്കുകയും ആഭ്യന്തര ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

റിസ്ക് അടിസ്ഥാനമാക്കിയുള്ള വിപരീത തീരുവ ഘടന (IDS) ക്ലെയിമുകൾക്ക് 90% താൽക്കാലിക റീഫണ്ടുകൾ.

കയറ്റുമതി പ്രോത്സാഹന ദൗത്യം

2025-26 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കയറ്റുമതി പ്രോത്സാഹന ദൗത്യം, വാണിജ്യ വകുപ്പും MSME മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ഏകോപിപ്പിക്കുന്നു. കയറ്റുമതി വായ്പാ ലഭ്യത, അതിർത്തി കടന്നുള്ള വ്യാപാരത്തിനായുള്ള ഫാക്ടറിംഗ്, തീരുവ ഇതര തടസ്സങ്ങൾ മറികടക്കൽ എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ, MSME കളെ പിന്തുണയ്ക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, 2,250 കോടി രൂപയുടെ സംരംഭം ഈ ദൗത്യത്തിന് കീഴിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.

പുതിയ വ്യാപാര കരാറുകൾ

വ്യാപാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരസ്പര ചർച്ചകളിലൂടെ വ്യാപാര തടസ്സങ്ങൾ കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ വേണ്ടി രാജ്യങ്ങൾ അല്ലെങ്കിൽ പ്രാദേശിക ബ്ലോക്കുകൾ തമ്മിലേർപ്പെടുന്ന കരാറുകളാണ് വ്യാപാര കരാറുകൾ. നിലവിൽ ചർച്ച ചെയ്യപ്പെടുന്നതോ അന്തിമമാക്കിയതോ ആയ ചില പുതിയ വ്യാപാര കരാറുകൾ ഇനിപ്പറയുന്നു:


● ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (CETA)

● ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ

● ഇന്ത്യ-ഓസ്ട്രേലിയ സമഗ്ര സാമ്പത്തിക സഹകരണ കരാർ

● ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ

● ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)

● ഇന്ത്യ-പെറു സ്വതന്ത്ര വ്യാപാര കരാർ (FTA)

● ഇന്ത്യ-ചിലി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)

● ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA)

 

ഉപസംഹാരം

ചരക്ക്, സേവന മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന കയറ്റുമതി മേഖലയിലെ ഇന്ത്യയുടെ ശക്തമായ പ്രകടനം, ആഗോള വിപണിയിൽ രാജ്യത്തിന്റെ വളരുന്ന മത്സരശേഷിയെയും പ്രതിരോധശേഷിയെയും പ്രതിഫലിപ്പിക്കുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, പലവക ധാന്യങ്ങൾ, തേയില, മൈക്ക, പാൽ, പാലുത്പന്നങ്ങൾ തുടങ്ങി, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മേഖലകളിലെ ഗണ്യമായ വളർച്ചയും പ്രധാന ഇറക്കുമതി രാജ്യങ്ങളിലേക്കുള്ള വർദ്ധിച്ച വ്യാപാര കയറ്റുമതിയും ഇന്ത്യയുടെ കയറ്റുമതി സംരംഭങ്ങളുടെയും പദ്ധതികളുടെയും ഫലപ്രാപ്തിയെ ഉയർത്തിക്കാട്ടുന്നു. സർക്കാരിന്റെ നയപരമായ ഇടപെടലുകൾ കയറ്റുമതി സ്ഥാപനങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും നൂതനാശയങ്ങളെ പിന്തുണക്കുകയും ബിസിനസ്സിനായുള്ള വിപണി സുഗമമാക്കുകയും വിപണി അവസരങ്ങൾ വികസിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ വ്യാപാര ശേഷി ശക്തിപ്പെടുന്നതനുസരിച്ച്, കയറ്റുമതിയിലെ  വർദ്ധനവ്, സാമ്പത്തിക വികസനം, തൊഴിൽ, അന്താരാഷ്ട്ര വ്യാപാരത്തിൽ ഇന്ത്യയുടെ സ്വാധീനം എന്നിവ കൂടുതൽ വിപുലമാകും.

അവലംബം:

PIB

https://www.pib.gov.in/PressReleasePage.aspx?PRID=1868284

https://static.pib.gov.in/WriteReadData/specificdocs/documents/2025/aug/doc2025814608701.pdf

https://www.pib.gov.in/FactsheetDetails.aspx?Id=149107

https://www.pib.gov.in/PressNoteDetails.aspx?NoteId=154945&ModuleId=3

https://www.pib.gov.in/PressNoteDetails.aspx?id=155151&NoteId=155151&ModuleId=3

Ministry of Textiles

https://www.pib.gov.in/PressReleasePage.aspx?PRID=2156220

https://www.pib.gov.in/PressReleasePage.aspx?PRID=2162261

Ministry of Finance

https://www.pib.gov.in/PressReleasePage.aspx?PRID=2097911

https://www.pib.gov.in/PressReleasePage.aspx?PRID=2108360

https://www.pib.gov.in/PressReleasePage.aspx?PRID=2149736

https://www.pib.gov.in/PressReleasePage.aspx?PRID=2163555

https://gstcouncil.gov.in/sites/default/files/2025-09/press_release_press_information_bureau.pdf

Niti Aayog

https://www.niti.gov.in/sites/default/files/2024-12/Trade-Watch.pdf

World Bank

https://data.worldbank.org/indicator/NE.EXP.GNFS.ZS?locations=IN

https://lpi.worldbank.org/international/global

DD News

https://ddnews.gov.in/en/indias-exports-to-surpass-last-year-despite-tariffs-piyush-goyal/

https://ddnews.gov.in/en/pli-schemes-see-actual-investment-of-rs-1-76-lakh-crore-create-over-12-lakhs-jobs-minister/

https://ddnews.gov.in/en/indias-transformative-decade-landmark-reforms-drive-ease-of-doing-business/

https://ddnews.gov.in/en/india-oman-agree-to-speed-up-talks-on-signing-bilateral-economic-pact/

Twitter

https://x.com/AshwiniVaishnaw/status/1967496528135889375?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Etweet

Sansad

https://sansad.in/getFile/loksabhaquestions/annex/185/AU2737_MAtnjv.pdf?source=pqals

Niryat.gov.in

https://niryat.gov.in/#?start_date=202404&end_date=202503&sort_table=export_achieved-sort-desc

IBEF

https://www.ibef.org/exports/coffee-industry-in-india

https://www.ibef.org/exports/agriculture-and-food-industry-india

https://ibef.org/news/india-surpasses-china-in-smartphone-exports-to-united-states-us

Invest India

https://www.investindia.gov.in/team-india-blogs/5-key-factors-driving-indias-growth-tech-investment-destination

News on Air

https://www.newsonair.gov.in/new-delhi-hits-out-after-us-announces-additional-tarrifs-asserts-india-will-take-all-necessary-actions-to-protect-national-interests/

https://www.newsonair.gov.in/india-achieves-significant-milestone-in-global-tea-industry-becomes-worlds-2nd-largest-exporter-of-tea-in-2024/

Ministry of Statistics and Programme Implementation

https://www.mospi.gov.in/sites/default/files/press_release/GDP_PR_Q1_2025-26_29082025.pdf

Ministry of External Affairs

https://www.mea.gov.in/Portal/ForeignRelation/website_brief_India-Hong_Kong_Bilateral_Relations__1_.pdf

https://indbiz.gov.in/dashboard/#ranking

Government of Kerala

https://industry.kerala.gov.in/index.php/district-as-exports-hub

Ministry of Commerce and Industry

https://www.commerce.gov.in/wp-content/uploads/2025/02/LS-Unstarred-No-234.pdf

https://sezindia.gov.in/sites/default/files/factsheet/FACT%20SHEET%20ON%20SEZs%20as%20on%2030.06.2025.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2156504

https://static.pib.gov.in/WriteReadData/specificdocs/documents/2025/sep/doc2025915637401.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2101785

https://www.pib.gov.in/PressReleasePage.aspx?PRID=1912572

https://www.pib.gov.in/PressReleasePage.aspx?PRID=2131526

https://www.pib.gov.in/PressReleasePage.aspx?PRID=1907322

https://www.pib.gov.in/PressReleasePage.aspx?PRID=2152518

http://pib.gov.in/PressReleseDetailm.aspx?PRID=2108151

https://www.pib.gov.in/PressReleasePage.aspx?PRID=2149736

https://www.investindia.gov.in/team-india-blogs/top-12-indian-sezs-global-investors

https://www.pib.gov.in/PressReleasePage.aspx?PRID=2163475

https://www.pib.gov.in/PressReleasePage.aspx?PRID=2166088

https://www.pib.gov.in/PressReleasePage.aspx?PRID=2160190

https://www.pib.gov.in/PressReleasePage.aspx?PRID=2127826

https://www.pib.gov.in/PressReleasePage.aspx?PRID=2149736

https://indiantradeportal.in/vs.jsp?lang=0&id=0,31,24100,24109

https://www.pib.gov.in/PressReleasePage.aspx?PRID=2168168

Ministry of Electronics & IT

https://www.pib.gov.in/PressReleasePage.aspx?PRID=2147394

Ministry of Ports, Shipping and Waterways

https://www.pib.gov.in/PressReleasePage.aspx?PRID=2112193

Department for Promotion of Industry and Internal Trade

https://www.nsws.gov.in/

CII

https://www.cii.in/International_ResearchPDF/India%20Peru%20Report%202025.pdf

Click here for pdf file

****

(Backgrounder ID: 155391) Visitor Counter : 15
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate