57th International Film Festival of India 2026
20 – 28 Nov 2026

“ആളുകളെ ഒരുമിച്ച് കൊണ്ടുവന്ന് സിനിമയെ ആഘോഷിക്കാം”: IFFI 2026-ൽ ഹൃദയങ്ങൾ കീഴടക്കി ഗുജറാത്തി ചിത്രം 'ലാലോ - കൃഷ്ണ സദാ സഹായതേ'

പോസ്റ്റഡ് ഓണ്‍: 24 NOV 2026 8:42PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2340998Views: 7

അങ്കിത് ഭൂപത്‍ഭായ് സഖിയ സംവിധാനം ചെയ്ത 2025-ലെ ഗുജറാത്തി ആത്മീയ ചിത്രമായ 'ലാലോ - കൃഷ്ണ സദാ സഹായതേ' ഗോവയിൽ നടക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (IFFI) ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇന്ന്  പ്രദർശിപ്പിച്ചു. കഷ്ടപ്പാടുകൾ നിറഞ്ഞ ഭൂതകാലവും ദാരിദ്ര്യം നിറഞ്ഞ ജീവിതവുമായി പൊരുതുന്ന ഒരു റിക്ഷാ ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നത്. ഒറ്റപ്പെട്ട ഒരു ഫാംഹൗസിൽ കുടുങ്ങിപ്പോകുന്ന അയാൾ, അവിടെവെച്ച് തന്റെ കുറ്റബോധത്തെ നേരിടുകയും ശ്രീകൃഷ്ണന്റെ ദർശനങ്ങളിലൂടെ പാപമോചനം തേടുകയും ചെയ്യുന്നു. സിനിമയുടെ നിർമ്മാണത്തെക്കുറിച്ചും അതിലെ ആത്മീയ പ്രമേയങ്ങളെക്കുറിച്ചും ബോക്സ് ഓഫീസ് വിജയത്തിലേക്കുള്ള അപ്രതീക്ഷിത യാത്രയെക്കുറിച്ചും IFFI-യിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവേ സംവിധായകൻ സഖിയ വിശദീകരിച്ചു.

വിശ്വാസത്തെയും അതിജീവനത്തെയും ആഘോഷിക്കുന്നതാണ് ഈ ചിത്രത്തിന്റെ കാതൽ. നായകന്റെ ആത്മപരിശോധനയുടെയും രോഗശാന്തിയുടെയും യാത്രയിൽ വഴികാട്ടിയായി ഒരു നിശബ്ദ സഹയാത്രികനെപ്പോലെ ശ്രീകൃഷ്ണൻ കടന്നുവരുന്നു. സ്നേഹം, വിശ്വാസം, ആന്തരിക പരിവർത്തനം എന്നീ സാർവത്രിക പ്രമേയങ്ങളിലൂടെ പ്രേക്ഷകരുമായി ഒരു വൈകാരിക ബന്ധം സ്ഥാപിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് സംവിധായകൻ പറഞ്ഞു.

'ലാലോ' ശ്രീകൃഷ്ണനെ സ്നേഹത്തോടെ വിളിക്കുന്ന പേരാണെന്നും ചെറിയ ആൺകുട്ടികളെയും ഈ പേര് വിളിക്കാറുണ്ടെന്നും ചിത്രത്തിന്റെ പേരിനെക്കുറിച്ച് സംസാരിച്ച സഖിയ വിശദീകരിച്ചു. ഒരു ഫീച്ചർ ഫിലിം സംവിധായകൻ എന്ന നിലയിലുള്ള സഖിയയുടെ അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം, പിന്നീട് അഭിനേതാക്കളായി മാറിയ സുഹൃത്തുക്കളുടെ സാമ്പത്തിക പിന്തുണയോടെ വളരെ കുറഞ്ഞ ബജറ്റിലാണ് നിർമ്മിച്ചത്.

വാക്കുകളിലൂടെയുള്ള പ്രചാരണത്തിലൂടെ ചിത്രം ക്രമേണ ജനപ്രീതി നേടിയെന്നും ഏകദേശം 130 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷൻ നേടിയെന്നും സഖിയ പറഞ്ഞു. പ്രേക്ഷക പ്രതികരണങ്ങൾ പകർത്തുന്ന വീഡിയോകളിലൂടെ ചിത്രത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചതിന് അദ്ദേഹം സോഷ്യൽ മീഡിയയ്ക്ക് നന്ദി പറഞ്ഞു. സ്വന്തം ഗ്രാമത്തിൽ ചിത്രം പ്രദർശിപ്പിക്കാനും അവിടുത്തെ ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും ഏറ്റുവാങ്ങാനും സാധിച്ച ആ സവിശേഷ അനുഭവവും അദ്ദേഹം അനുസ്മരിച്ചു.

സിനിമയിലെ സംഗീതത്തിൽ ഗർബയുടെ സ്വാധീനത്തെക്കുറിച്ചും വികാരങ്ങൾ പ്രകടിപ്പിക്കാൻ ക്ലോസ്-അപ്പ് ഷോട്ടുകൾ ഉപയോഗിച്ചതിനെക്കുറിച്ചും ചിത്രത്തിന്റെ ക്രിയാത്മകമായ സമീപനത്തെക്കുറിച്ച് സംസാരിക്കവേ സഖിയ എടുത്തുപറഞ്ഞു. സംഗീത സംവിധായകൻ ഓസ്‌ട്രേലിയയിൽ നിന്നാണ് ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചത്. ദൃശ്യഭംഗിയേക്കാളുപരി സ്വാഭാവിക അഭിനയം, സംഭാഷണങ്ങൾ, വൈകാരിക ആഴം എന്നിവയെയാണ് ചിത്രം ആശ്രയിക്കുന്നത്. ലളിതവും ലീനിയർ ആഖ്യാനശൈലിയിൽ ചിത്രീകരിച്ചതുമാണ് ഈ സിനിമയെങ്കിലും അത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒന്നാകണമെന്ന് സഖിയ ആഗ്രഹിച്ചിരുന്നു. കഥയും സ്വാഭാവികമായി വികസിച്ചുവരികയായിരുന്നു.

സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൽ ഇനിയും പറയപ്പെടാത്ത നിരവധി കഥകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഗുജറാത്തി സിനിമയുടെ ഭാവിയെക്കുറിച്ച് സംസാരിക്കവേ സഖിയ പറഞ്ഞു. പ്രാദേശിക സിനിമകളുടെ വളർന്നുവരുന്ന സാന്നിധ്യത്തിൽ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും വാണിജ്യപരമായ വിജയത്തിനൊപ്പം അർത്ഥവത്തായ കഥപറച്ചിലിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

ശ്രീ കുൽദീപ് മീണ സെഷനിൽ മോഡറേറ്ററായി.

 

വാർത്താസമ്മേളനം പൂർണ്ണമായി ഇവിടെ കാണാം : https://www.pib.gov.in/iffi/57/iffiLoid.aspx?yr=2026&lang=1&reg=48


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2340998
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026