പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദാരിദ്ര്യത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം രാജ്യത്തുടനീളമുള്ള ജീവിതങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

പോസ്റ്റഡ് ഓണ്‍: 23 NOV 2026 2:30PM by PIB Thiruvananthpuram

ദാരിദ്ര്യത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം രാജ്യത്തുടനീളമുള്ള ജീവിതങ്ങളെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീമതി നിർമല സീതാരാമൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. താൽക്കാലിക ആശ്വാസ നടപടികളിൽ നിന്ന് മാറി ദാരിദ്ര്യത്തെ നിലനിർത്തുന്ന തടസ്സങ്ങളെ പരിഹരിക്കുന്നതിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം എങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ ലേഖനത്തിൽ വിവരിക്കുന്നു. "പാർപ്പിടം, ആരോഗ്യപരിരക്ഷ, ശുദ്ധജലം, ബാങ്കിംഗ്, സംരംഭകത്വം എന്നിവയുടെ ലഭ്യതയിലൂടെ കോടിക്കണക്കിന് കുടുംബങ്ങൾ കൈവരിച്ച പുരോഗതിയും ഗ്രാമീണ വനിതകളുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക പങ്കാളിത്തവും അവർ ഇതിൽ രേഖപ്പെടുത്തുന്നു", ശ്രീ മോദി അഭിപ്രായപ്പെട്ടു.

ശ്രീ മോദി 'എക്സ്' ൽ കുറിച്ചു:

അടിസ്ഥാന ആവശ്യങ്ങൾ മുതൽ പുതിയ ഉപജീവനമാർഗ്ഗങ്ങൾ വരെ, ദാരിദ്ര്യത്തിനെതിരായ ഇന്ത്യയുടെ പോരാട്ടം രാജ്യത്തുടനീളമുള്ള ജീവിതങ്ങളെ മാറ്റിമറിക്കുകയാണ്!

താൽക്കാലിക ആശ്വാസ നടപടികളിൽ നിന്ന് മാറി ദാരിദ്ര്യത്തെ നിലനിർത്തുന്ന തടസ്സങ്ങളെ പരിഹരിക്കുന്നതിലേക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വം എങ്ങനെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമൻ എഴുതുന്നു.

പാർപ്പിടം, ആരോഗ്യപരിരക്ഷ, ശുദ്ധജലം, ബാങ്കിംഗ്, സംരംഭകത്വം എന്നിവയുടെ ലഭ്യതയിലൂടെ കോടിക്കണക്കിന് കുടുംബങ്ങൾ കൈവരിച്ച പുരോഗതിയും ഗ്രാമീണ വനിതകളുടെ വർദ്ധിച്ചുവരുന്ന സാമ്പത്തിക പങ്കാളിത്തവും അവർ ഇതിൽ വിവരിക്കുന്നു.

***

SK


( റിലീസ് ഐ.ഡി: 2340353) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Bengali , Gujarati , Tamil , Kannada