രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ബൾഗേറിയൻ വിദേശകാര്യ മന്ത്രി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 20 NOV 2026 9:27PM by PIB Thiruvananthpuram
ബൾഗേറിയൻ റിപ്പബ്ലിക്കിൻ്റെ   വിദേശകാര്യ മന്ത്രി ശ്രീമതി വെലിസ്ലാവ പെട്രോവ-ചമോവ ഇന്ന് (2026 നവംബർ 20) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു.
 


 
വിദേശകാര്യ മന്ത്രി പെട്രോവ-ചമോവയെയും സംഘത്തെയും രാഷ്ട്രപതി ഭവനിലേക്ക് സ്വാഗതം ചെയ്ത രാഷ്ട്രപതി, 17 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ബൾഗേറിയൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുന്നതെന്ന് ചൂണ്ടിക്കാട്ടി. ഈ സന്ദർശനം ഇന്ത്യ-ബൾഗേറിയ ഉഭയകക്ഷി പങ്കാളിത്തത്തിന് പുതിയ ഉണർവും വേഗവും നൽകുമെന്ന് രാഷ്ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 


 
വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം, ശാസ്ത്ര-സാങ്കേതിക വിദ്യ, നിർമ്മിത ബുദ്ധി , ബഹിരാകാശം,മൊബിലിറ്റി, സാംസ്കാരിക-ജനകീയ ബന്ധങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ ഇന്ത്യയും ബൾഗേറിയയും തമ്മിലുള്ള സഹകരണം വളർന്നുവരുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി. ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ  നടപ്പിലാകുന്നതോടെ വ്യാപാര, നിക്ഷേപ, സാങ്കേതിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാൻ ഗണ്യമായ പുതിയ അവസരങ്ങളുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
 


 
ഇന്ത്യയ്ക്കുള്ള ബൾഗേറിയയുടെ സ്ഥിരമായ പിന്തുണയെയും യുഎൻ സുരക്ഷാ കൗൺസിലിൻ്റെ   പരിഷ്കരണത്തിൻ്റെ   ആവശ്യകത ഉൾപ്പെടെ ബഹുമുഖ വേദികളിലെ അടുത്ത സഹകരണത്തെയും രാഷ്ട്രപതി അഭിനന്ദിച്ചു.
 
****

( റിലീസ് ഐ.ഡി: 2339388) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी