വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

സർക്കിൾ തല ഡാക് അദാലത്ത് നവംബർ 26-ന്

പോസ്റ്റഡ് ഓണ്‍: 20 NOV 2026 3:19PM by PIB Thiruvananthpuram

തപാൽ വകുപ്പിൻ്റെ ഡൽഹി സർക്കിൾ 2026 നവംബര്‍ 26-ന് സർക്കിൾ തല ഡാക് അദാലത്ത് സംഘടിപ്പിക്കുന്നു. ദേശീയ തലസ്ഥാന മേഖലയായ ഡൽഹിയുടെ പരിധിയിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി മാത്രമാണ്  ഈ അദാലത്ത്. ഝണ്ഡേവാലൻ മെട്രോ സ്റ്റേഷന് സമീപം മേഘദൂത് ഭവനിലെ മൂന്നാം നിലയില്‍ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിൻ്റെ ഓഫീസില്‍  (ഡൽഹി സർക്കിൾ) രാവിലെ 11:00 മണിക്കാണ് അദാലത്ത്.  

 

ഓരോ പരാതിക്കാരനെയും വ്യക്തിഗതമായി കേൾക്കുന്ന അദാലത്തില്‍ പൊതുജനങ്ങളുടെ പരാതികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും.  

 

അദാലത്തിൽ പരിഗണിക്കേണ്ട പരാതികൾ 2026 നവംബര്‍ 24  ചൊവ്വാഴ്ചയ്ക്കകം അസിസ്റ്റൻ്റ്  ഡയറക്ടർ (സി.എസ്.), ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിൻ്റെ ഓഫീസ്, ഡൽഹി സർക്കിൾ, ന്യൂഡൽഹി-110001 എന്ന വിലാസത്തിൽ ലഭിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

 

പരാതികൾ വ്യക്തവും സംക്ഷിപ്തവുമായിരിക്കണം. പൊതു സ്വഭാവമുള്ളതും നയപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ടതുമായ പരാതികൾ സ്വീകരിക്കുന്നതല്ല.

 

ഡിവിഷണൽ തല ഡാക് അദാലത്തുകളിൽ ഉന്നയിക്കുകയും എന്നാൽ ഇതുവരെ പരിഹരിക്കപ്പെടാത്തതുമായ പരാതികൾക്ക് മാത്രമാണ് സർക്കിൾ തല ഡാക് അദാലത്ത് സംഘടിപ്പിക്കുന്നത്.  

 

****


( റിലീസ് ഐ.ഡി: 2339193) സന്ദര്‍ശക കൗണ്ടര്‍ : 15
ഈ റിലീസ് വായിക്കുക: हिन्दी , Gujarati , English , Urdu