57th International Film Festival of India 2026
20 – 28 Nov 2026

സിനിമയുടെ ഭാഷ മനസ്സിലാക്കാം: IFFI 2026ന് മുന്നോടിയായി ചലച്ചിത്ര നിര്‍മാണത്തിന്റെ കലയും സാങ്കേതിക മികവും ആവിഷ്‌കാരരീതികളും പരിചയപ്പെടുത്തുന്ന PIB-FTII ചലച്ചിത്ര ആസ്വാദന കോഴ്‌സ് സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 19 NOV 2026 7:57PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2338812Views: 3
57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI 2026) മുന്നോടിയായി അംഗീകൃത മാധ്യമ പ്രതിനിധികള്‍ക്കും മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും (PIB) ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും (FTII) സംയുക്തമായി ചലച്ചിത്ര ആസ്വാദന കോഴ്‌സ് സംഘടിപ്പിച്ചു. ചലച്ചിത്രമേളയെയും അതിലെ സിനിമകളെയും കൂടുതല്‍ അവബോധത്തോടെ സമീപിക്കാന്‍ പങ്കെടുക്കുന്നവരെ പ്രാപ്തരാക്കുന്നതിനായി, സിനിമയുടെ ഭാഷ, കലാപരമായ ഭാവുകത്വം, സര്‍ഗ്ഗാത്മക പ്രക്രിയകള്‍ എന്നിവ പരിചയപ്പെടുത്തിക്കൊണ്ട് കലാരൂപമെന്ന നിലയില്‍ സിനിമയെക്കുറിച്ച് ആഴത്തിലുള്ള ധാരണ നല്‍കാനാണ് കോഴ്‌സ് ലക്ഷ്യമിട്ടത്.

ഉദ്ഘാടന സെഷനെ അഭിസംബോധന ചെയ്ത പി.ഐ.ബി ഡയറക്ടര്‍ ജനറല്‍ ശ്രീമതി സ്മിത വത്സ് ശര്‍മ, വിനോദത്തിനപ്പുറം സിനിമയെ സമീപിക്കേണ്ടതിന്റെയും അതിന്റെ ആവിഷ്‌കാരരീതി, ദര്‍ശനം, ദൃശ്യഭാഷ എന്നിവ ആസ്വദിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് എടുത്തുപറഞ്ഞു. ദൃശ്യസങ്കേതങ്ങള്‍, സാങ്കേതികവിദ്യ, സര്‍ഗ്ഗാത്മക പ്രക്രിയകള്‍ എന്നിവ തമ്മിലുള്ള പരസ്പരബന്ധമാണ് സിനിമയുടെ സാംസ്‌കാരികവും സാമൂഹികവുമായ സ്വാധീനം രൂപപ്പെടുത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മഹേഷ് കുമാര്‍, സ്ഥല-കാല മാനങ്ങളും സാങ്കേതിക-വ്യാവസായിക ഘടകങ്ങളും സമന്വയിക്കുന്ന കലാരൂപമാണ് സിനിമയെന്ന് വിശേഷിപ്പിച്ചു.

സിനിമയെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടിംഗില്‍ കൂടുതല്‍ ആഴവും ഗുണനിലവാരവും ഉറപ്പാക്കേണ്ടതിന്റെ  ആവശ്യകത ശ്രീമതി സ്മിത വത്സ്  ശര്‍മ ചൂണ്ടിക്കാട്ടി. വാര്‍ത്തകളുടെ എണ്ണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ചലച്ചിത്രനിര്‍മ്മാണത്തിന്റെ  കലാപരവും സാങ്കേതികവുമായ വശങ്ങളിലേക്ക് കൂടി ശ്രദ്ധ തിരിക്കാന്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളെയും  ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തിയതിന്റെ പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു. സെഷനുകള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ചലച്ചിത്രകാരന്മാരുമായും മറ്റ് സിനിമാ പ്രവര്‍ത്തകരുമായും സംവദിക്കാനുള്ള അവസരങ്ങള്‍ എന്നിവ പരമാവധി പ്രയോജനപ്പെടുത്താന്‍ അവര്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിച്ചു.

FTII ഫാക്കല്‍റ്റി അംഗങ്ങളായ സ്‌ക്രീന്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് പ്രൊഫസര്‍ ഡോ. ഇന്ദ്രനീല്‍ ഭട്ടാചാര്യ, ഫിലിം ഡയറക്ഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ വൈഭവ് അബ്‌നാവെ എന്നിവരാണ് കോഴ്‌സിന് നേതൃത്വം നല്‍കിയത്. ചലച്ചിത്രരൂപം, സിനിമാചരിത്രം, ആഗോള ചലച്ചിത്രനിര്‍മ്മാണത്തിന്റെ കലാപരമായ ഭാവുകത്വം എന്നിവയില്‍ പങ്കെടുക്കുന്നവര്‍ക്ക് ധാരണ നല്‍കുന്നതിനായി പ്രഭാഷണങ്ങള്‍, ചലച്ചിത്ര പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, വിശകലന പരിശീലനങ്ങള്‍ എന്നിവ സെഷനുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 'സിനിമയിലെ സമയവും സ്ഥലവും', 'ആനിമേറ്റഡ് ഡോക്യുമെന്ററികള്‍', 'ഘടനാപരമായ വിശകലനം' എന്നിവയായിരുന്നു പ്രധാന വിഷയങ്ങള്‍. ചലച്ചിത്ര നിരൂപണത്തെക്കുറിച്ചുള്ള സെഷനോടെയാണ് പരിപാടി സമാപിച്ചത്. കോഴ്‌സിലുടനീളം പരിചയപ്പെടുത്തിയ ആശയങ്ങളും നിരൂപണ സമീപനങ്ങളും പ്രയോജനപ്പെടുത്തി പങ്കെടുക്കുന്നവര്‍ ലൈഫ്‌ലൈന്‍ എന്ന ചിത്രം വിശകലനം ചെയ്തു.

FTII ഫാക്കല്‍റ്റി അംഗങ്ങളുടെ സംഭാവനകളെ മാനിച്ച്, ഗോവയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത കലാസൃഷ്ടികള്‍ നല്‍കി അവരെ ആദരിച്ചു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി ശ്രീ പ്രഭാത് കുമാര്‍, FTII  വൈസ് ചാന്‍സലറും ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (NFDC) മാനേജിംഗ് ഡയറക്ടറുമായ ശ്രീ ധീരജ് സിംഗ്, പി.ഐ.ബി ഡയറക്ടര്‍ ജനറല്‍ ശ്രീമതി സ്മിത വത്സ് ശര്‍മ എന്നിവര്‍ ചേര്‍ന്ന് പങ്കെടുത്ത മാധ്യമ പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

അക്കാദമിക് കാഴ്ചപ്പാടുകളും സിനിമയുമായുള്ള പ്രായോഗിക ഇടപെടലുകളും സമന്വയിപ്പിച്ചുകൊണ്ട്, സിനിമകള്‍ ആസ്വദിക്കാനും വ്യാഖ്യാനിക്കാനുമുള്ള പങ്കെടുക്കുന്നവരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിനും 57-ാമത്  IFFIയുമായുള്ള അവരുടെ ഇടപെടലുകള്‍ക്ക് കൂടുതല്‍ അവബോധപൂര്‍ണമായ നിരൂപണ മാനം നല്‍കുന്നതിനുമാണ് കോഴ്‌സ് ലക്ഷ്യമിട്ടത്.

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2338812
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026