ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ലഷ്‌കറിൻ്റെ അറിയപ്പെടുന്ന അവസാന സജീവ പ്രാദേശിക ഭീകരനായ ലതീഫ് ഭട്ടിനെ വധിച്ച ജെകെപി, സൈന്യം, സിആർപിഎഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയിലെ ധീര ജവാന്മാരെ കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 18 NOV 2026 6:38PM by PIB Thiruvananthpuram
ഇന്ന് പുലർച്ചെ കുൽഗാമിൽ നടത്തിയ  ഓപ്പറേഷനിൽ ലഷ്‌കറിൻ്റെ   ജമ്മു താഴ്‌വരയിലെ അറിയപ്പെടുന്ന അവസാന സജീവ പ്രാദേശിക ഭീകരനായ ലതീഫ് ഭട്ടിനെ വധിച്ച ജെകെപി, സൈന്യം, സിആർപിഎഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയിലെ ധീര ജവാന്മാരെ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു.
 
എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഒരു കുറിപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയുമായ ശ്രീ അമിത് ഷാ ഇങ്ങനെ പറഞ്ഞു: “ജെകെപി, ഇന്ത്യൻ സൈന്യം, സിആർപിഎഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ, താഴ്‌വരയിലെ ലഷ്‌കറിൻ്റെ   അറിയപ്പെടുന്ന അവസാന സജീവ പ്രാദേശിക ഭീകരനായ ലതീഫ് ഭട്ടിനെ ഇന്ന് പുലർച്ചെ കുൽഗാമിൽ നടത്തിയ ഒരു ഓപ്പറേഷനിൽ വധിച്ചു . അയാളുടെ ഭീകരസംഘത്തിലെ അംഗമായ ഉമർ നിസാറിനെ കഴിഞ്ഞദിവസം കുൽഗാമിൽ വധിച്ചിരുന്നു . വളരെ ഉന്നത തലത്തിലുള്ള ഏകോപനമാണ് ഈ ദൗത്യത്തിൻ്റെ   സവിശേഷത. ജെകെപി, സൈന്യം, സിആർപിഎഫ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവയിലെ ധീര ജവാന്മാരെ രാഷ്ട്രം അഭിവാദ്യം ചെയ്യുന്നു.”

 
****
 

( റിലീസ് ഐ.ഡി: 2338123) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati