പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗ്രാമീണ വനിതകളെ ശാക്തീകരിക്കുന്ന ലഖ്പതി ദീദി സംരംഭത്തെക്കുറിച്ചുള്ള മുൻ ഗ്രാമവികസന സെക്രട്ടറി ശ്രീ ശൈലേഷ് കുമാർ സിങ്ങിന്റെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 16 NOV 2026 3:53PM by PIB Thiruvananthpuram

മുൻ ഗ്രാമവികസന സെക്രട്ടറി ശ്രീ ശൈലേഷ് കുമാർ സിങ് എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

സ്വയംസഹായ സംഘങ്ങളിൽ നിന്ന് വിജയകരമായ സംരംഭകരിലേക്കുള്ള ഗ്രാമീണ വനിതകളുടെ വളർച്ചയ്ക്ക് ലഖ്പതി ദീദി പദ്ധതി എങ്ങനെ സഹായിക്കുന്നുവെന്ന് ലേഖനം വിശദീകരിക്കുന്നു. സുസ്ഥിര വരുമാനവും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യവും കൈവരിക്കാൻ ഈ പദ്ധതി വനിതകളെ പ്രാപ്തരാക്കുന്നു. നൈപുണ്യ വികസനം, സാമ്പത്തിക സഹായം ലഭ്യമാക്കൽ, വിപണികളിലേക്കുള്ള പ്രവേശനം, സാമൂഹിക സ്ഥാപനങ്ങളുടെ പിന്തുണ എന്നിവയിലൂടെ സംരംഭങ്ങൾ കെട്ടിപ്പടുക്കാനും സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാനും സ്വന്തം ഭാവി രൂപപ്പെടുത്താനും വനിതകൾക്ക് സാധിക്കുന്നതെങ്ങനെയെന്നും ലേഖനം എടുത്തുപറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചു:

"സ്വയംസഹായ സംഘങ്ങളിൽ നിന്ന് വിജയകരമായ സംരംഭകരിലേക്ക്, ഗ്രാമീണ വനിതകൾ ശാക്തീകരണത്തിന്റെ പുതിയ ചരിത്രം രചിക്കുകയാണ്!

മുൻ ഗ്രാമവികസന സെക്രട്ടറി ശ്രീ ശൈലേഷ് കുമാർ സിങ്, ഗ്രാമീണ വനിതകളെ സുസ്ഥിര വരുമാനത്തിലേക്കും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ ലഖ്പതി ദീദി പദ്ധതി എങ്ങനെ സഹായിക്കുന്നുവെന്ന് വിശദീകരിക്കുന്നു.

നൈപുണ്യ വികസനം, സാമ്പത്തിക ലഭ്യത,വിപണികളിലേക്കുള്ള പ്രവേശനം, സാമൂഹിക സ്ഥാപനങ്ങളുടെ പിന്തുണ എന്നിവയിലൂടെ സംരംഭങ്ങൾ കെട്ടിപ്പടുക്കാനും സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളാനും സ്വന്തം ഭാവി രൂപപ്പെടുത്താനും വനിതകൾക്ക് സാധിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം എടുത്തുപറയുന്നു.

hindustantimes.com/opinion/rural-…”

***

NK


( റിലീസ് ഐ.ഡി: 2336929) സന്ദര്‍ശക കൗണ്ടര്‍ : 13