57th International Film Festival of India 2026
20 – 28 Nov 2026

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സ്പെയിൻ ആദരിക്കപ്പെടുന്ന രാജ്യം: സമകാലിക സ്പാനിഷ് സിനിമയുടെയും കഥപറച്ചിലിൻ്റെയും ആഘോഷം

പോസ്റ്റഡ് ഓണ്‍: 15 NOV 2026 2:24PMby PIB Thiruvananthpuram റിലീസ് ഐ.ഡി: 2336568Views: 6

57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.ഐ) പങ്കെടുക്കുന്ന സിനിമാപ്രേമികൾക്ക് സ്പാനിഷ് സിനിമയുടെ സമ്പന്നതയും വൈവിധ്യവും ആസ്വദിക്കാൻ പ്രത്യേക അവസരമൊരുങ്ങുന്നു. സ്പെയിനിനെ 'കൺട്രി ഓഫ് ഓണർ' രാജ്യമായി തെരഞ്ഞെടുത്തതിൻ്റെ ഭാഗമായി, ലോക, ഏഷ്യൻ, ഇന്ത്യൻ പ്രീമിയറുകളായി പ്രത്യേകം തെരഞ്ഞെടുത്ത നാല് സമകാലിക സ്പാനിഷ് ചിത്രങ്ങൾ മേളയിൽ അവതരിപ്പിക്കും. സമകാലിക സ്പാനിഷ് സിനിമയുടെ ഊർജ്ജസ്വലതയും സർഗ്ഗാത്മകതയും വികസിക്കുന്ന കഥപറച്ചിൽ രീതികളും അടുത്തറിയാൻ ഈ പ്രദർശനം പ്രേക്ഷകർക്ക് അവസരമൊരുക്കും.

ഈ വർഷത്തെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന സ്പാനിഷ് ചിത്രങ്ങൾ ഇവയാണ്:

ബിറ്റർ ക്രിസ്മസ് (അമാർഗ നവിദാദ്)

രണ്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ ചലച്ചിത്രകാരൻ പെദ്രോ അൽമോദോവറിൻ്റെ 2026-ൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം, ചലച്ചിത്രനിർമ്മാണത്തിൽ വ്യക്തിപരമായ അനുഭവങ്ങളും യഥാർത്ഥ സംഭവങ്ങളും ഉപയോഗിക്കുന്നതിലെ അപകടസാധ്യതകൾ പരിശോധിക്കുന്നു. സത്യസന്ധമായ ഒരു കഥ കണ്ടെത്താനുള്ള ശ്രമത്തിൽ, ഒരു ചലച്ചിത്രകാരന് ഒരാളുടെ ജീവിതത്തിലെ എത്രത്തോളം കാര്യങ്ങൾ സിനിമയിലൂടെ വെളിപ്പെടുത്താനാകുമെന്ന ചോദ്യവും ചിത്രം ഉയർത്തുന്നു. തൻ്റെ അടുത്ത സിനിമയ്ക്കായി ആശയങ്ങൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന റൗൾ എന്ന കൾട്ട് ചലച്ചിത്രകാരനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. തുടർന്ന്, താൻ അനുഭവിച്ച ദുരന്തത്തെ പുതിയ തിരക്കഥയ്ക്കുള്ള പ്രചോദനമായി അദ്ദേഹം ഉപയോഗിക്കുന്നു.

ഈ വർഷം കാൻ, ടൊറൻ്റോ, സാൻ സെബാസ്റ്റ്യൻ തുടങ്ങിയ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം, ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ത്യൻ പ്രീമിയറിന് ഒരുങ്ങുകയാണ്.

 

fe8d4f32-4fac-4edc-8a19-f20f8c690ee6


 

ലുക്കിംഗ് ഫോർ മൈക്കൽ (പെർസിഗിയൻഡോ എ മൈക്കൽ)

ഹ്വാന മസിയാസ് സംവിധാനം ചെയ്ത 2026-ലെ ഈ ചിത്രം പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ച ഒരു യുവതിയുടെ കഥയാണ് പറയുന്നത്. ജീവിതം തനിക്ക് മുന്നിൽ വെച്ചുനീട്ടിയ ദുഃഖങ്ങൾക്ക് കീഴടങ്ങാതെ, വ്യത്യസ്തമായ രീതിയിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ അവൾ ധൈര്യപൂർവം തീരുമാനിക്കുന്നു. ഇതേ രോഗം ബാധിച്ചവർ അംഗങ്ങളായ മ്യൂസിക് തെറാപ്പി ഗ്രൂപ്പിൻ്റെ പിന്തുണയോടെ, പാർക്കിൻസൺസ് രോഗത്തോട് പൊരുതി ജീവിക്കുന്ന പ്രശസ്ത നടൻ മൈക്കൽ ജെ. ഫോക്സിനെ കാണാൻ അവൾ യാത്ര തിരിക്കുന്നു. കോമഡി-ഡ്രാമ വിഭാഗത്തിലുള്ള ഈ ചിത്രം 2026-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

 

39385cc8-a2b5-4819-a1fe-737de6e2641a

 

ദി ബാഡ് സൺ (എൽ മാൽ ഹിജോ)

സ്പാനിഷ് നടനും സംവിധായകനുമായ ഹൈമേ ലൊറൻ്റേ ആദ്യമായി സംവിധാനം ചെയ്ത 'എൽ മാൽ ഹിജോ' 2026-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഏഷ്യൻ പ്രീമിയർ പ്രദർശനം നടത്തും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന മാനസികാഘാതങ്ങളെയും കുടുംബബന്ധങ്ങളെയും കുറിച്ചുള്ള ഹൃദയസ്പർശിയായ ആവിഷ്കാരമാണ് ഈ ചിത്രം. നേരത്തെ, സാൻ സെബാസ്റ്റ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം, പതിനൊന്നാം വയസ്സിൽ പിതാവ് ഉപേക്ഷിച്ചതിനെത്തുടർന്ന് തനിക്ക് അധികം പരിചയമില്ലാത്ത മുത്തശ്ശിക്കൊപ്പം താമസിക്കാനെത്തുന്ന ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്. വേദനാജനകമായ ഓർമ്മകളെ അഭിമുഖീകരിക്കുകയും തൻ്റെ കുടുംബത്തിൻ്റെ കലുഷിതമായ ഭൂതകാലത്തിൻ്റെ ചുരുളഴിക്കുകയും ചെയ്യുന്നതിനിടെ, തലമുറകളായി കൈമാറിവരുന്ന വൈകാരിക മുറിവുകളുടെ ആവർത്തനത്തിന് വിരാമമിടാൻ അയാൾ ശ്രമിക്കുന്നു.

 

c4320e06-5785-420f-8829-0c232d8f0fd5

 

ട്രിനിഡാഡ്

ലൗറ അൽവേയയും ഹോസെ ഓർതൂഞ്ഞോയും ചേർന്ന് സംവിധാനം ചെയ്ത 2025-ലെ ചിത്രമായ 'ട്രിനിഡാഡ്', 19-ാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ വൈൽഡ് വെസ്റ്റിലേക്ക് രക്ഷപ്പെടുന്ന ഒരു സ്പാനിഷ് യുവതിയുടെ സാഹസിക യാത്രകളാണ് അവതരിപ്പിക്കുന്നത്. ചെയ്യാത്ത കുറ്റത്തിന് പ്രതിചേർക്കപ്പെട്ട അവൾ, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കൂട്ടം സ്ത്രീകളോടൊപ്പം ചേർന്ന് ആക്ഷനും അപകടങ്ങളും പ്രതികാരവും നിറഞ്ഞ സാഹസിക യാത്രയ്ക്ക് തുടക്കമിടുന്നു. ഈ ആക്ഷൻ ചിത്രം 2026-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വേൾഡ് പ്രീമിയർ പ്രദർശനം നടത്തും.

 

70e03806-b469-498b-b35b-9b228af655b8

 

***


Great films resonate through passionate voices. Share your love for cinema with #IFFI2026 and #StoriesWithoutBorders. Tag us @pibindia on Instagram and @PIB_India on X, and we will help amplify your festival moments!

For accredited journalists, critics, bloggers, and vloggers seeking 1-on-1 interviews with filmmakers and festival juries, write to us at:
iffi.mediadesk@pib.gov.in with the subject line: Take One with PIB.


Official Release ID: 2336568
•
Media Centre: Goa
•
Festival Dates: Nov 20 – 28, 2026