പോസ്റ്റഡ് ഓണ്‍:
15 NOV 2026 3:52PM by PIB Thiruvananthpuram
ഛഠ് മഹാപർവിലെ സന്ധ്യാ അർഘ്യ വേളയിൽ ഇന്ന് രാജ്യത്തുടനീളമുള്ള എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു.
പ്രകൃതി പൂജയ്ക്കായി സമർപ്പിക്കപ്പെട്ട ഈ പുണ്യവേള ഏവരിലും പുതിയ ഉണർവും ഉന്മേഷവും നിറയ്ക്കട്ടെയെന്നും സമൂഹത്തിൽ ഐക്യവും സാമൂഹിക സൗഹാർദ്ദവും കൂടുതൽ ദൃഢമാക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു. സൂര്യദേവന്റെ അനുഗ്രഹത്താൽ ഏവരുടെയും ജീവിതം പ്രകാശപൂരിതമാകട്ടെയെന്ന് പ്രാർത്ഥിച്ച അദ്ദേഹം ഛഠി മയ്യയെ വണങ്ങി.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു:
"सभी देशवासियों को महापर्व छठ के संध्या अर्घ्य की अनेकानेक शुभकामनाएं। प्रकृति-पूजन को समर्पित यह पावन अवसर हर किसी के लिए नई चेतना और स्फूर्ति लेकर आए, साथ ही समाज में सद्भाव एवं समरसता को और अधिक प्रगाढ़ करे। सूर्यदेव की कृपा से सभी का जीवन आलोकित हो। जय छठी मइया!"
***
-SK-