പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭഗവാൻ ബിർസ മുണ്ടയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ജനജാതീയ ഗൗരവ് ദിവസ് ആശംസകൾ നേരുകയും ചെയ്തു

പോസ്റ്റഡ് ഓണ്‍: 15 NOV 2026 3:03PM by PIB Thiruvananthpuram

ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷിക ദിനത്തിൽ ഇന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിക്കുകയും ജനജാതീയ ഗൗരവ് ദിവസിന്റെ സവിശേഷ വേളയിൽ രാജ്യത്തെ ജനങ്ങൾക്ക് ഊഷ്മളമായ ആശംസകൾ നേരുകയും ചെയ്തു.

ധർത്തി ആബയുടെ അജയ്യമായ ധീരതയും പോരാട്ടവും ത്യാഗവും അനുസ്മരിച്ച പ്രധാനമന്ത്രി, ആത്മാഭിമാനവും സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്നതിന് അദ്ദേഹത്തിന്റെ പാരമ്പര്യം ഓരോ തലമുറയെയും തുടർന്നും പ്രചോദിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഗോത്രവർഗ്ഗ സഹോദരീസഹോദരന്മാരുടെ അന്തസ്സിനും അവസരങ്ങൾക്കും പുരോഗതിയ്ക്കും വേണ്ടി ഗവണ്മെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ശ്രീ മോദി വ്യക്തമാക്കി. രാഷ്ട്രനിർമ്മാണത്തിൽ ഗോത്രസമൂഹം നൽകിയ അമൂല്യമായ സംഭാവനകളെ ആദരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"भगवान बिरसा मुंडा जी की जयंती पर उन्हें समस्त देशवासियों की ओर से मेरा कोटि-कोटि नमन।

आप सभी को इस दिव्य अवसर से जुड़े जनजातीय गौरव दिवस की बहुत-बहुत शुभकामनाएं।

धरती आबा का अदम्य साहस, संघर्ष और बलिदान देश की हर पीढ़ी को स्वाभिमान, स्वतंत्रता और अधिकारों की रक्षा के लिए प्रेरित करता रहेगा।

उनसे प्रेरणा लेकर हमारी सरकार जनजातीय भाई-बहनों के सम्मान, अवसर और समृद्धि के लिए कोई कोर-कसर नहीं छोड़ रही है।

आइए, सभी मिलकर राष्ट्र निर्माण में जनजातीय समाज के बहुमूल्य योगदान को नमन करें।"

 

 

***

 

 

-NK-


( റിലീസ് ഐ.ഡി: 2336544) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , हिन्दी , Gujarati