57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) 2026 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കും. ‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ (അതിരുകളില്ലാത്ത കഥകൾ) എന്ന പ്രമേയത്തിൽ നടക്കുന്ന മേള, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകരെയും സിനിമാപ്രേമികളെയും സർഗ്ഗാത്മക പ്രതിഭകളെയും ഒരുമിച്ചുകൊണ്ടുവരും.
വരാനിരിക്കുന്ന മേളയുടെ പ്രധാന സവിശേഷതകൾ, മുഖ്യ ആകർഷണങ്ങൾ, പ്രധാന പരിപാടികൾ എന്നിവ വിശദീകരിക്കുന്ന കർട്ടൻ റൈസർ വാർത്താസമ്മേളനം നാളെ (2026 നവംബർ 13) ഗോവയിലെ താജ് സിഡാഡെ ഡി ഗോവ ഹൊറൈസൺ ഹോട്ടലിൽ നടക്കും.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ചടങ്ങിൽ പങ്കെടുക്കും. എൻ്റർടൈൻമെൻ്റ് സൊസൈറ്റി ഓഫ് ഗോവ (ESG) വൈസ് ചെയർപേഴ്സൺ ശ്രീമതി ദെലീല ലോബോ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (NFDC) ചെയർപേഴ്സൺ ശ്രീ ജി. കൃഷ്ണകുമാർ, എൻ.എഫ്.ഡി.സി. മാനേജിംഗ് ഡയറക്ടർ ശ്രീ ധീരജ് സിംഗ്, 2026-ലെ IFFI ഫെസ്റ്റിവൽ ഡയറക്ടർ ശ്രീ അശുതോഷ് ഗോവാരിക്കർ, ഫെസ്റ്റിവൽ ജൂറി അധ്യക്ഷന്മാർ എന്നിവരും ചടങ്ങിൽ സന്നിഹിതരാരാകും.
ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വർദ്ധിച്ചുവരുന്ന ആഗോള സ്വാധീനം പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്ത്യൻ സിനിമയുടെയും അന്താരാഷ്ട്ര സിനിമയുടെയും വൈവിധ്യവും സമ്പന്നതയും ആഘോഷിക്കുന്ന വിപുലവും വൈവിധ്യപൂർണ്ണവുമായ പരിപാടികളാണ് 57-ാമത് പതിപ്പിൽ അവതരിപ്പിക്കുന്നത്. മേളയിലെ പരിപാടികളുടെ വിശദാംശങ്ങൾ വാർത്താസമ്മേളനത്തിൽ പങ്കുവെക്കും. കൂടാതെ, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കും പങ്കാളികൾക്കുമായി ഒരുക്കിയിട്ടുള്ള ചലച്ചിത്രാനുഭവങ്ങളുടെയും സർഗ്ഗാത്മകമായ ആശയവിനിമയങ്ങളുടെയും നേർക്കാഴ്ചയും വാർത്താസമ്മേളനം നൽകും.
‘സ്റ്റോറീസ് വിത്തൗട്ട് ബോർഡേഴ്സ്’ (അതിരുകളില്ലാത്ത കഥകൾ) എന്ന പ്രമേയത്തിലൂടെ, ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ അതിരുകൾ മറികടക്കുന്ന മാധ്യമമെന്ന നിലയിൽ സിനിമയെ ആഘോഷിക്കാനാണ് 2026-ലെ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) ലക്ഷ്യമിടുന്നത്. വൈവിധ്യമാർന്ന കഥകളിലൂടെയും പങ്കുവെക്കപ്പെടുന്ന മാനുഷിക അനുഭവങ്ങളിലൂടെയും പ്രേക്ഷകരെ പരസ്പരം ബന്ധിപ്പിക്കാനും മേള ലക്ഷ്യമിടുന്നു.

****