പോസ്റ്റഡ് ഓണ്‍:
11 NOV 2026 3:17PM by PIB Thiruvananthpuram
സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി 31.03.2031 വരെ അഞ്ചുവർഷത്തേക്ക് കൂടി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. വനിതകൾ, പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) വിഭാഗക്കാർ എന്നിവർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും അഞ്ചുവർഷത്തിനുള്ളിൽ 2.5 ലക്ഷം അധിക സംരംഭകർക്ക് സാമ്പത്തിക സഹായം നൽകാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. 2.75 ലക്ഷത്തിലധികം വനിത/SC/ST സംരംഭകർക്ക് വായ്പ ലഭ്യമാക്കാൻ 2016 ഏപ്രിലിൽ ആരംഭിച്ച ഈ പദ്ധതിക്ക് സാധിച്ചു.
പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
* യോഗ്യതയുള്ള വായ്പാ ഗുണഭോക്താക്കൾ: പുതിയ/ഗ്രീൻഫീൽഡ് സംരംഭങ്ങൾ തുടങ്ങുന്ന വനിതാ, പട്ടികജാതി (SC), പട്ടികവർഗ്ഗ (ST) സംരംഭകർ
* ധനസഹായ തുക: 10.00 ലക്ഷം രൂപയ്ക്ക് മുകളിലും 1.00 കോടി രൂപ വരെയുമുള്ള തുകയ്ക്ക് കോമ്പോസിറ്റ് വായ്പയായോ (പ്രവർത്തന മൂലധനവും ടേം ലോണും ചേർന്ന്) അല്ലെങ്കിൽ ടേം ലോണായോ വായ്പ ലഭിക്കും (പദ്ധതി ചെലവിന്റെ 85% വരെ).
* യോഗ്യതയുള്ള മേഖലകൾ: ഉത്പാദനം, സേവനം, വ്യാപാരം, കാർഷിക അനുബന്ധ പ്രവർത്തനങ്ങൾ.
* ക്രെഡിറ്റ് ഗ്യാരന്റി കവറേജ്: വായ്പാ തുകയുടെ 85%
* ഗ്യാരന്റി ഫീസ്: 0.50% വരുന്ന സ്റ്റാൻഡേർഡ് ഗ്യാരന്റി ഫീസ്
സ്വാധീനം:
വനിതകൾ, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നീ സംരംഭകർക്ക് വായ്പ ലഭ്യമാക്കുന്നത് വഴി പിന്നോക്ക സമൂഹങ്ങളിൽ സംരംഭകങ്ങൾ സൃഷ്ടിക്കുന്നതിനും സംരംഭകത്വം ശക്തിപ്പെടുത്തുന്നതിനും അതുവഴി എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നു.
***
NK