രാസവസ്തു, രാസവളം മന്ത്രാലയം
azadi ka amrit mahotsav

2026-27 റാബി സീസണിലേക്കുള്ള (01.10.2026 മുതൽ 31.03.2027 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (P&K) വളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 11 NOV 2026 3:13PM by PIB Thiruvananthpuram

2026-27 റാബി സീസണിലേക്കുള്ള (01.10.2026 മുതൽ 31.03.2027 വരെ) ഫോസ്ഫേറ്റ്, പൊട്ടാസ്യം (P&K) വളങ്ങളുടെ പോഷകാധിഷ്ഠിത സബ്‌സിഡി (NBS) നിരക്കുകൾക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2026-27 റാബി സീസണിലേക്കുള്ള ഏകദേശ ബജറ്റ് ആവശ്യകത ഏകദേശം 62,370.02 കോടി രൂപയായിരിക്കും. ഇത് 2025-26 റാബി സീസണിലെ ബജറ്റ് ആവശ്യകതയേക്കാൾ ഏകദേശം 24,417.73 കോടി രൂപ കൂടുതലാണ്. 2025-26 റാബി സീസണിലെ ബജറ്റ് വകയിരുത്തൽ 37,952.29 കോടി രൂപയായിരുന്നു.

നേട്ടങ്ങൾ:

* സബ്സിഡി നിരക്കിൽ കർഷകർക്ക് താങ്ങാനാവുന്നതും ന്യായവുമായ വിലയ്ക്ക് വളം ലഭ്യത ഉറപ്പാക്കും

* വളങ്ങളുടെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും അന്താരാഷ്ട്ര വിലകളിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത് P&K വളങ്ങളുടെ സബ്സിഡി യുക്തിസഹമാക്കുന്നു

നടപ്പിലാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:

2026-27 റാബി സീസണിലേക്ക് (01.10.2026 മുതൽ 31.03.2027 വരെ പ്രാബല്യത്തിലുള്ളത്) അംഗീകൃത നിരക്കുകളുടെ അടിസ്ഥാനത്തിൽ, കർഷകർക്ക് കുറഞ്ഞ വിലയിൽ വളങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി DAP, NPKS ഗ്രേഡുകൾ ഉൾപ്പെടെയുള്ള P&K വളങ്ങൾക്കുള്ള സബ്സിഡി നൽകും.

പശ്ചാത്തലം:

വളം നിർമ്മാതാക്കൾ/ഇറക്കുമതിക്കാർ എന്നിവർ വഴി DAP ഉൾപ്പെടെയുള്ള 28 ഗ്രേഡ് P&K വളങ്ങൾ കർഷകർക്ക് സബ്‌സിഡി നിരക്കിൽ ​ഗവൺമെന്റ് ലഭ്യമാക്കുന്നു. 01.04.2010 മുതൽ NBS പദ്ധതി വഴിയാണ് P&K വളങ്ങൾക്കുള്ള സബ്‌സിഡി നടപ്പിലാക്കുന്നത്. കർഷക സൗഹൃദ സമീപനത്തിന് അനുസൃതമായി കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ P&K വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

യൂറിയ, DAP, MOP, സൾഫർ തുടങ്ങിയ വളങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും അന്താരാഷ്ട്ര വിലയിലെ സമീപകാല പ്രവണതകൾ കണക്കിലെടുത്ത് DAP, NPKS ഗ്രേഡുകൾ ഉൾപ്പെടെയുള്ള ഫോസ്ഫേറ്റ്, പൊട്ടാസ്യം (P&K) വളങ്ങൾക്ക് 01.10.2026 മുതൽ 31.03.2027 വരെയുള്ള 2026-27 റാബി സീസണിലേക്കുള്ള NBS നിരക്കുകൾ അംഗീകരിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. കർഷകർക്ക് താങ്ങാനാവുന്ന വിലയിൽ വളങ്ങൾ ലഭ്യമാക്കുന്നതിനായി അംഗീകൃതവും വിജ്ഞാപനം ചെയ്തതുമായ നിരക്കുകൾ അനുസരിച്ച് വളം കമ്പനികൾക്ക് സബ്‌സിഡി നൽകും.

***

NK


( റിലീസ് ഐ.ഡി: 2334989) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati