പോസ്റ്റഡ് ഓണ്‍:
10 NOV 2026 9:13AM by PIB Thiruvananthpuram
ഇന്നത്തെ ഗോവർദ്ധൻ പൂജയുടെ ശുഭകരമായ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാർക്ക് ആശംസകൾ നേർന്നു. എല്ലാവർക്കും സന്തോഷം, ഭാഗ്യം, സമൃദ്ധി എന്നിവ ആശംസിച്ചുകൊണ്ട്, പുണ്യോത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ഊർജ്ജവും ഉത്സാഹവും നിറയ്ക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം, ശ്രീകൃഷ്ണനെ ആരാധിക്കുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ചു.
പ്രധാനമന്ത്രി X-ൽ എഴുതി;
"सभी देशवासियों को गोवर्धन पूजा की बहुत-बहुत शुभकामनाएं। यह पावन पर्व आप सभी के जीवन में नई ऊर्जा और नए उत्साह का संचार करे। सभी के सुख, सौभाग्य और समृद्धि का विस्तार हो, यही मंगलकामना है।
आभीरनगरीप्राणप्रियं सत्यपराक्रमम् ।
स्वभृत्यभयभेत्तारं गोवर्धनधरं भजे ॥"
ഗോവർദ്ധനനെ ഉയർത്തുന്നവനും, ബ്രജിലെ ജനങ്ങൾക്ക് പ്രിയപ്പെട്ടവനും, അചഞ്ചലമായ ശൗര്യമുള്ളവനും, ഭക്തരുടെ ഭയങ്ങളെ അകറ്റുന്നവനുമായ ഭഗവാൻ ശ്രീകൃഷ്ണനെ ഞാൻ ആരാധിക്കുന്നു.
*****
-NK-