പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഢിലെ ബസ്തറിലെ കരൺപൂരിലുള്ള കോബ്ര ഓപ്പറേഷൻസ് ബേസിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ചതിൻ്റെ നേർക്കാഴ്ചകൾ പങ്കുവച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 08 NOV 2026 7:07PM by PIB Thiruvananthpuram

ഛത്തീസ്ഗഢിലെ ബസ്തറിലെ കരൺപൂരിലുള്ള കോബ്ര ഓപ്പറേഷൻസ് ബേസിൽ സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ചതിൻ്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

സുരക്ഷാ സേനാംഗങ്ങളുടെ സമർപ്പണമാണ് ബസ്തറിൽ ദീപാവലിയുടെ ആഘോഷാന്തരീക്ഷം സാധ്യമാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. നക്സലിസം ഇപ്പോൾ ചരിത്രമായെന്നും വികസനമാണ് ഇനി മുന്നോട്ടുള്ള വഴിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ ദിനം ഏറെ സവിശേഷവും അവിസ്മരണീയവുമായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എക്സിലെ കുറിപ്പിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: 

“ബസ്തറിലെ ദീപാവലി... നമ്മുടെ സുരക്ഷാ സേനാംഗങ്ങൾക്ക് നന്ദി!

നക്സലിസം ചരിത്രമായി.

വികസനമാണ് ഇനി മുന്നോട്ടുള്ള വഴി.

ഇന്നത്തെ ദിനം ഏറെ സവിശേഷവും അവിസ്മരണീയവുമായിരുന്നു.”

“Diwali spirit on full display in Bastar!”

*****

-SK-


( റിലീസ് ഐ.ഡി: 2334197) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil