ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ഇന്ത്യയുടെ പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലെയും നിയമസഭകളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്മാരുടെ സമ്മേളനം


തിരുവനന്തപുരം, കേരളം | 2026 നവംബർ 3–4

പോസ്റ്റഡ് ഓണ്‍: 04 NOV 2026 4:20PM by PIB Thiruvananthpuram

“ഓഡിറ്റ്, ഉത്തരവാദിത്തം, സദ്ഭരണം – പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ മാറിവരുന്ന പങ്ക്” എന്ന വിഷയത്തിൽ സമ്മേളനത്തിന്റെ പ്ലീനറി സെഷനിൽ നടന്ന ചർച്ചകൾ പരിഗണിച്ചുകൊണ്ട്, ഞങ്ങൾ താഴെപ്പറയുന്ന കാര്യങ്ങൾ പ്രമേയമായി അംഗീകരിക്കുന്നു:

* പൊതുഫണ്ടിൽ നിന്ന് അനുവദിച്ച തുക കൃത്യമായി നിശ്ചയിച്ച ആവശ്യത്തിനാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് ഉറപ്പുവരുത്താനും അതുവഴി പൊതുഖജനാവിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കർശനമായ പരിശോധനാ മാനദണ്ഡങ്ങൾ പാലിക്കുക;

* ഡിജിറ്റൽ പോർട്ടൽ രൂപീകരിച്ചുകൊണ്ട് പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റികൾക്കിടയിൽ തുടർച്ചയായ പരസ്പര പഠനം, മികച്ച പ്രവർത്തന രീതികളുടെ കൈമാറ്റം, നടപടിക്രമങ്ങളിലെ നൂതനാശയങ്ങളുടെ പങ്കുവെക്കൽ എന്നിവയ്ക്കായി ശക്തമായ സംവിധാനം രൂപീകരിക്കുക;

* എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഓഡിറ്റ് പാരഗ്രാഫുകളിലും സ്വീകരിച്ച നടപടികളുടെ കുറിപ്പുകളും (Action Taken Notes) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റികളുടെ ശുപാർശകളും സമർപ്പിക്കുന്നതിന് ഏകീകൃത സമയപരിധി നിശ്ചയിക്കുന്നതിനുള്ള ഒരു കർമ്മപദ്ധതി തയ്യാറാക്കുക;

* എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റികളിൽ 'ഓഡിറ്റ് പാരാ മോണിറ്ററിംഗ് സിസ്റ്റം' (APMS) പോലുള്ള ഡിജിറ്റൽ മേൽനോട്ട സംവിധാനം വികസിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക;

* പ്രത്യേക പരിശീലന സ്ഥാപനങ്ങൾ മുഖേന പതിവായ പരിശീലനവും ഓറിയന്റേഷൻ പരിപാടികളും സംഘടിപ്പിച്ച് പി.എ.സി സെക്രട്ടേറിയറ്റുകളുടെ സ്ഥാപനപരമായ ശേഷി വർധിപ്പിക്കുക. സങ്കീർണമായ സാങ്കേതിക, സാമ്പത്തിക വിഷയങ്ങൾ പരിശോധിക്കുന്നതിനായി അംഗങ്ങൾക്ക് വിശകലന ഉപകരണങ്ങൾ ലഭ്യമാക്കുക;

* കെട്ടിക്കിടക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിനായി സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമസഭാ പി.എ.സികളിൽ പ്രതിമാസം കുറഞ്ഞത് മൂന്ന് യോഗങ്ങൾ ചേരുന്നതും സബ്‌കമ്മിറ്റികൾ രൂപീകരിക്കുന്നതും പരിഗണിക്കുക;

* ഗവേണൻസിൽ ഉടനടി നിയമനിർമ്മാണ മേൽനോട്ടം ആവശ്യമുള്ള ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ (high-risk areas) കണ്ടെത്താനും നൂതന ഫോറൻസിക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്താനും സി.എ.ജി (C&AG) ഓഫീസുമായുള്ള സഹകരണം ശക്തിപ്പെടുത്തുക; കൂടാതെ,

* നിയമസഭയുടെ ഔദ്യോഗിക നടപടിക്രമങ്ങളുടെ പവിത്രതയും വിശ്വസ്തതയും നിലനിർത്തിക്കൊണ്ട് തന്നെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുക.

2026 നവംബർ 4-ന് കേരളത്തിലെ തിരുവനന്തപുരത്ത് ചേർന്ന പാർലമെന്റിലെയും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭകളിലെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷന്മാരും അംഗങ്ങളും ചേർന്നാണ് ഈ പ്രമേയം അംഗീകരിച്ചത്.

***

SK


( റിലീസ് ഐ.ഡി: 2332598) സന്ദര്‍ശക കൗണ്ടര്‍ : 22
ഈ റിലീസ് വായിക്കുക: Odia , English , Urdu , हिन्दी , Gujarati