ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

വരാനിരിക്കുന്ന ഉത്സവ സീസൺ പരിഗണിച്ച്, മൂലധന ചെലവുകൾക്ക് വേഗം കൂട്ടുന്നതിനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക വിഭവങ്ങൾ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര ഗവണ്മെൻ്റ് സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1,09,019 കോടി രൂപ മുൻകൂറായി അനുവദിച്ചു; കേരളത്തിന് 2597 കോടി രൂപ കൂടി ലഭിക്കും

പോസ്റ്റഡ് ഓണ്‍: 31 OCT 2026 8:09PM by PIB Thiruvananthpuram

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൻ്റെ  അധിക ഗഡുവായി 1,09,019 കോടി രൂപ കൂടി 2026 ഒക്ടോബർ 31-ന് കേന്ദ്ര  ഗവണ്മൻ്റ്  അനുവദിച്ചു. പതിവായി നൽകുന്ന പ്രതിമാസ നികുതി വിഹിതത്തിന് പുറമെയുള്ള ഈ തുക, നടപ്പു സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന രണ്ടാമത്തെ അധിക ഗഡുവാണ്. കേരളത്തിന് 2597 കോടി രൂപ കൂടി അനുവദിച്ചു.

 

വരാനിരിക്കുന്ന ഉത്സവ സീസൺ പരിഗണിച്ചും സംസ്ഥാനങ്ങളുടെ മൂലധന ചെലവുകൾക്ക് (Capital Expenditure) വേഗം കൂട്ടുന്നതിനും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കാവശ്യമായ സാമ്പത്തിക വിഭവങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര  ഗവണ്മൻ്റ്    ഈ തുക അനുവദിച്ചിരിക്കുന്നത്.

 

 

അനുവദിച്ച തുകയുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ ചുവടെ ചേർക്കുന്ന പട്ടികയിൽ നൽകിയിട്ടുണ്ട്:

ക്രമ നമ്പർ

സംസ്ഥാനത്തിന്റെ പേര്

ആകെ തുക (കോടിയിൽ)

1

ആന്ധ്രാപ്രദേശ്

4597

2

അരുണാചൽ പ്രദേശ്

1476

3

അസം

3552

4

ബിഹാർ

10845

5

ഛത്തീസ്ഗഡ്

3602

6

GOA

398

7

ഗുജറാത്ത്

4094

8

ഹരിയാന

1484

9

ഹിമാചൽ പ്രദേശ്

996

10

ജാർഖണ്ഡ്

3660

11

കർണാടക

4504

12

കേരളം

2597

13

മധ്യപ്രദേശ്

8010

14

മഹാരാഷ്ട്ര

7022

15

മണിപ്പൂർ

682

16

മേഘാലയ

688

17

മിസോറം

615

18

നാഗാലാൻഡ്

524

19

ഒഡിഷ

4819

20

പഞ്ചാബ്

2176

21

രാജസ്ഥാൻ

6460

22

സിക്കിം

365

23

തമിഴ്നാട്

4466

24

തെലങ്കാന

2370

25

ത്രിപുര

699

26

ഉത്തര് പ്രദേശ്

19208

27

ഉത്തരാഖണ്ഡ്

1244

28

പശ്ചിമ ബംഗാൾ

7866

 

****

 

 


( റിലീസ് ഐ.ഡി: 2331018) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: Khasi , English , Urdu , Marathi , हिन्दी , Assamese , Odia