പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ വികസനം പുതുക്കിയ ട്രാഫിക്, പാർക്കിങ് ക്രമീകരണം.

പോസ്റ്റഡ് ഓണ്‍: 25 OCT 2026 3:57PM by PIB Thiruvananthpuram
തൃശൂർ റെയിൽവേ സ്റ്റേഷൻ വികസനത്തിൻ്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്റ്റേഷൻ കെട്ടിടത്തിലെ സ്റ്റേഷൻ മാനേജർ ഓഫീസ് മുതൽ മധ്യ ഭാഗത്തുള്ള മേൽ പാലം (FOB) വരെ പൊളിക്കുന്നതിനുമുന്നോടിയായി സംരക്ഷണ ഷെൽട്ടർ കെട്ടുന്നതിനായി ഒക്ടോബർ 26 തിങ്കളാഴ്ച ഉച്ചയ്ക്ക്  ശേഷം ഇനി പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.  

മേൽപറഞ്ഞ സ്ഥലത്തെ റോഡ് പൂർണമായും അടയ്ക്കുന്നതാണ്. കൊക്കാല ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ അവിടെ ആളെ ഇറക്കിയതിനു ശേഷം u-turn തിരിഞ്ഞു RMS നു മുന്നിലൂടെ (one way)യുള്ള റോഡിൽ കൂടി ആഡ്യൻ മൂല വഴി തിരികെ പോകാവൂന്നതാണ്.

ദിവാൻജി മൂല വഴി വരുന്ന വാഹനങ്ങൾ ആളുകളെ ഇറക്കിയ ശേഷം ഫ്ലാഗ് പോസ്റ്റ്‌ ചുറ്റി തിരികെ അതേ വഴി തന്നെ പോകേണ്ടതാണ്.

പാർക്കിങ്
പ്രീമിയം പാർക്കിംഗ് ഉൾപ്പെടെ ഒരു പാർക്കിംഗ് സൗകര്യവും സർക്കുലേറ്റിംഗ് ഏരിയയിൽ ഇനി ഉണ്ടായിരിക്കുന്നതല്ല. യാത്രക്കാർ ബുക്കിങ് ഓഫീസിന് പിന്നിലുള്ള പാർക്കിംഗ് സൗകര്യം ഉപയോഗിക്കേണ്ടതാണ്.

ടാക്സി, ഓട്ടോ സൗകര്യം രണ്ടുഭാഗത്തും ലഭ്യമായിരിക്കും.
 
 
****

( റിലീസ് ഐ.ഡി: 2328189) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English