പോസ്റ്റഡ് ഓണ്‍:
22 OCT 2026 7:00PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ S13 ഇനത്തിൽ വെങ്കല മെഡൽ നേടിയ രവി കാർത്തിക് ബുഡിഗിനയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
രവി കാർത്തിക് ബുഡിഗിനയുടെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനിവേശവും അർപ്പണബോധവും ഏറെ പ്രശംസനീയമാണെന്നും വരാനിരിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആശംസിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ പങ്കുവച്ച കുറിപ്പ്:
“പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ S13 ഇനത്തിൽ വെങ്കലം നേടിയ രവി കാർത്തിക് ബുഡിഗിനയെ ഓർത്ത് ഏറെ അഭിമാനിക്കുന്നു. അദ്ദേഹത്തിന്റെ അഭിനിവേശവും അർപ്പണബോധവും പ്രശംസനീയമാണ്. വരാനിരിക്കുന്ന മത്സരങ്ങൾക്ക് ആശംസകൾ നേരുന്നു: പ്രധാനമന്ത്രി @narendramodi”