പോസ്റ്റഡ് ഓണ്‍:
21 OCT 2026 7:41PM by PIB Thiruvananthpuram
ഏഷ്യൻ പാരാ ഗെയിംസ് 2026-ലെ പുരുഷന്മാരുടെ ജാവലിൻ ത്രോ F55 ഇനത്തിൽ മികച്ച പ്രകടനത്തോടെ വെങ്കല മെഡൽ നേടിയ സുഖ്‌ചെയിനെ അദ്ദേഹത്തിന്റെ പ്രശംസനീയമായ പ്രകടനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഈ നേട്ടം അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും വർഷങ്ങളായുള്ള കഠിനമായ പരിശീലനത്തിന്റെയും അന്താരാഷ്ട്ര വേദിയിൽ മികവ് പുലർത്താനുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണെന്ന് ശ്രീ മോദി പറഞ്ഞു. അദ്ദേഹത്തിന്റെ നേട്ടം രാജ്യത്തിന് അഭിമാനമേകുന്നതാണെന്നും കൂടുതൽ വിജയങ്ങളിലേക്കുള്ള വഴിയൊരുക്കുമെന്നും കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവെച്ച കുറിപ്പ്:
“ഏഷ്യൻ പാരാ ഗെയിംസ് 2026-ൽ സുഖ്‌ചെയിന്റെ പ്രശംസനീയമായ പ്രകടനം! പുരുഷന്മാരുടെ ജാവലിൻ ത്രോ F55 ഇനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അദ്ദേഹം വെങ്കല മെഡൽ നേടിയിരിക്കുന്നു. ഈ വിജയം അദ്ദേഹത്തിന്റെ സമർപ്പണത്തിന്റെയും വർഷങ്ങളായുള്ള കഠിനമായ പരിശീലനത്തിന്റെയും അന്താരാഷ്ട്ര വേദിയിൽ മികവ് പുലർത്താനുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതിഫലനമാണ്. രാജ്യത്തിന് അഭിമാനമേകിയ സുഖ്‌ചെയിന് എന്റെ അഭിനന്ദനങ്ങൾ. ഈ നേട്ടം കൂടുതൽ വിജയങ്ങളിലേക്കുള്ള വഴിയൊരുക്കട്ടെ: പ്രധാനമന്ത്രി @narendramodi”
***
NK