രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതിയുടെ ദുര്‍ഗ്ഗാ പൂജ ആശംസകള്‍

പോസ്റ്റഡ് ഓണ്‍: 18 OCT 2026 10:47PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു ദുര്‍ഗ്ഗാ പൂജയോടനുബന്ധിച്ച് സഹപൗരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

 ആശംസാ സന്ദേശത്തില്‍ രാഷ്ട്രപതി ഇങ്ങനെ പറഞ്ഞു: ''ദുര്‍ഗ്ഗാ പൂജയുടെ മംഗളവേളയില്‍, രാജ്യത്തിനകത്തും വിദേശത്തുമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും എന്റെ ഹൃദയംഗമമായ ആശംസകള്‍ നേരുന്നു.


ദുര്‍ഗ്ഗാ പൂജ ഉത്സവം ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. മഹിഷാസുരനുമേല്‍ മാ ദുര്‍ഗ്ഗ കൈവരിച്ച വിജയം, തിന്മയ്ക്കെതിരെയുള്ള ദിവ്യശക്തിയുടെ, വിജയത്തിന്റെ ഉദാഹരണമാണ്. മറ്റുള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം നല്‍കി ജനങ്ങളെ അനുഗ്രഹിക്കുന്ന ദേവിയായാണ് മാ ദുര്‍ഗ്ഗ ആരാധിക്കപ്പെടുന്നത്. ദുര്‍ഗ്ഗാ പൂജ ഉത്സവം ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നു. ഈ ആഘോഷങ്ങള്‍ നമ്മുടെ പാരമ്പര്യങ്ങളും ജീവിതരീതിയും കലയും സംസ്‌കാരവും മനോഹരമായി പ്രദര്‍ശിപ്പിക്കുന്നു.

വനിതാശക്തിയെ ആദരിക്കുന്ന നമ്മുടെ പാരമ്പര്യത്തെയാണ് ദുര്‍ഗ്ഗാ പൂജ പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീകളോടുള്ള ആദരവ് ഉറപ്പാക്കിക്കൊണ്ട് നമുക്ക് മാ ദുര്‍ഗ്ഗയോടുള്ള യഥാര്‍ത്ഥ ഭക്തി പ്രകടിപ്പിക്കാം.


മാ ദുര്‍ഗ്ഗയുടെ അനുഗ്രഹം എല്ലാ പൗരന്മാര്‍ക്കും സന്തോഷവും സമൃദ്ധിയും നല്‍കട്ടെയെന്നും, നമ്മുടെ രാജ്യം അതിവേഗ വികസനത്തിന്റെ പാതയില്‍ മുന്നോട്ട് പോകട്ടെയെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.''

 

****


( റിലീസ് ഐ.ഡി: 2325050) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali