ഭൗമശാസ്ത്ര മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സമുദ്രശാസ്ത്രത്തെയും നാവിക സാങ്കേതികവിദ്യയെയും കുറിച്ച് ബോധവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ആമുഖ പരിപാടി ESTIC 2026 സംഘടിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 06 OCT 2026 1:49PM by PIB Thiruvananthpuram
ESTIC (എമർജിംഗ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ്) 2026 ആമുഖ പരിപാടി കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് (MoES) കീഴിലുള്ള സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്‌സസ് ആൻഡ് ഇക്കോളജി (CMLRE), ഇന്ന് കൊച്ചിയിലെ ഓഫീസിൽ സംഘടിപ്പിച്ചു. രാജ്യത്തിന്റെ 'ആഴക്കടൽ ദൗത്യ (Deep Ocean Mission)ത്തിന്റെ ഭാഗമായി ജൈവവൈവിധ്യ ഗവേഷണം ശക്തിപ്പെടുത്തുന്നതിനായി വികസിപ്പിച്ചെടുത്ത ഇൻഡോബിസ് (IndOBIS - Indian Ocean Biodiversity Information System) പോർട്ടലിന്റെ പങ്കാളികൾക്കുള്ള ശില്പശാലയ്ക്ക് അനുബന്ധമായാണ് ‘സമുദ്രശാസ്ത്രവും നാവിക സാങ്കേതികവിദ്യയും’ എന്ന പ്രമേയത്തിലുള്ള ESTIC 2026 കർട്ടൻ റെയ്സർ പരിപാടി നടന്നത്. തത്സമയം സംപ്രേഷണം ചെയ്ത ഈ പരിപാടിയിൽ , സമുദ്ര ഗവേഷണവും വിവരശേഖരണ ശൃംഖലകളും കൂടുതൽ ശക്തമാക്കുന്നതിനായി ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും ഡാറ്റാ മാനേജർമാരും പങ്കെടുത്തു.
 
2026 സെപ്റ്റംബർ 10-ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ ശാസ്ത്ര സാങ്കേതിക, ഭൗമശാസ്ത്ര വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് നിർവ്വഹിച്ച ESTIC 2026-ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് CMLRE-ൽ ഈ ആമുഖ പരിപാടി സംഘടിപ്പിച്ചത്.
 
CMLRE-ൽ നടന്ന ചടങ്ങിൽ വീഡിയോ സന്ദേശത്തിലൂടെ സംസാരിച്ച ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. ശ്രീനിവാസ കുമാർ തുമ്മല, "വികസിത ഭാരതം 2047 ലക്ഷ്യത്തിലേക്കുള്ള സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തികളിലൊന്ന് സമുദ്രവിഭവങ്ങളാണെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ മന്ത്രാലയം അഭിമാനത്തോടെ പിന്തുടരുന്നു" എന്ന് വ്യക്തമാക്കി. നൊബേൽ സമ്മാന ജേതാക്കൾ, ആഗോള വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുമായി അത്യാധുനിക ഗവേഷണം, നൂതനാശയങ്ങൾ, ഡീപ് ടെക് മുന്നേറ്റം എന്നിവ ചർച്ച ചെയ്യുന്നതിനുള്ള ഇന്ത്യയുടെ പ്രമുഖ വാർഷിക ശാസ്ത്ര കൂട്ടായ്മയാണ് ESTIC എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
CMLRE-ലെ ചടങ്ങിൽ, ESTIC ' സമുദ്രശാസ്ത്രവും നാവിക സാങ്കേതികവിദ്യയും’ എന്ന പ്രമേയത്തെ ആസ്പദമാക്കിയുള്ള വീഡിയോയും ലഘുലേഖയും (brochure) സയന്റിസ്റ്റ് G യും CMLRE മേധാവിയുമായ ഡോ. ആർ. എസ്. മഹേഷ് കുമാർ പ്രകാശനം ചെയ്തു.
 
മുൻപത്തെ പതിപ്പുകൾ പോലെ തന്നെ, വികസിത ഭാരതം 2047 കൈവരിക്കുന്നതിനായി ഇന്ത്യയുടെ ശാസ്ത്രീയവും സാങ്കേതികവുമായ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും സഹകരണം വർദ്ധിപ്പിക്കുന്നതിനുമാണ് ESTIC 2026 ലക്ഷ്യമിടുന്നത്. ESTIC 2025-ന്റെ മികച്ച വിജയത്തെ ചൂണ്ടിക്കാണിച്ച ഡോ. ശ്രീനിവാസ കുമാർ തുമ്മല, ESTIC 2026 കൂടുതൽ വിപുലവും ഫലാധിഷ്ഠിതവുമായി നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് അറിയിച്ചു. രാജ്യത്തുടനീളമുള്ള ശാസ്ത്ര സ്ഥാപനങ്ങൾ, ഗവണ്മെന്റ് വകുപ്പുകൾ, പങ്കാളികൾ, സ്റ്റാർട്ടപ്പുകൾ, പരീക്ഷണാത്മക സംരംഭകർ എന്നിവരുടെ പങ്കാളിത്തം ഇത് പ്രതീക്ഷിക്കുന്നു. "ഇന്ത്യയുടെ ശാസ്ത്രീയ ശേഷിയും നൂതനാശയങ്ങളും പൂർണ്ണമായി പ്രദർശിപ്പിക്കാൻ ഇത് സഹായിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
 
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം എന്നീ മേഖലകളിലെ നൂതനവും തന്ത്രപ്രധാനവുമായ 12 വിഷയങ്ങളാണ് ESTIC 2026-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഭൗമശാസ്ത്ര മന്ത്രാലയം നേതൃത്വം നൽകുന്ന ഒരു പ്രധാന സെഷനാണ് 'സമുദ്രശാസ്ത്രവും നാവിക സാങ്കേതികവിദ്യയും'.
 
ESTIC 2026- സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://estic2026.in/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
 
 
 
 
 
****
 

( റിലീസ് ഐ.ഡി: 2319700) സന്ദര്‍ശക കൗണ്ടര്‍ : 17
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी