പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ 4×400 മീറ്റർ റിലേ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 OCT 2026 7:24PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ മികച്ച സമയം കുറിച്ചുകൊണ്ട് വെങ്കല മെഡൽ നേടിയ ധരംവീർ ചൗധരി, മനു ടി.എസ്, ജയ് കുമാർ, വിശാൽ ടി.കെ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 

ഇതൊരു മികച്ച ടീം വർക്കാണെന്നും അർഹിച്ച മെഡൽ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കായികതാരങ്ങളുടെ ഭാവി പരിശ്രമങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു. തുടർന്നും ഭാരതത്തിന്റെ അഭിമാനം ഉയർത്താൻ അവർക്ക് കഴിയട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഈ വിജയം മറ്റ് കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകുമെന്ന് ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:

“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 4×400 മീറ്റർ റിലേയിൽ മികച്ച സമയത്തോടെ വെങ്കലം നേടിയ ധരംവീർ ചൗധരി, മനു ടി.എസ്, ജയ് കുമാർ, വിശാൽ ടി.കെ എന്നിവർക്ക് അഭിനന്ദനങ്ങൾ. മികച്ച ടീം വർക്കും അർഹിച്ച മെഡൽ നേട്ടവുമാണിത്. അവരുടെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ. തുടർന്നും ഇന്ത്യയുടെ അഭിമാനം ഉയർത്താൻ അവർക്ക് സാധിക്കട്ടെ. ഈ വിജയം മറ്റ് കായികതാരങ്ങൾക്ക് വലിയ പ്രചോദനമാകും: പ്രധാനമന്ത്രി @narendramodi”.

***********

-NK-

( റിലീസ് ഐ.ഡി: 2317929) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Tamil