പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ദേശീയ നാളികേര പുരസ്‌കാരങ്ങൾ 2026- ന് നാളികേര വികസന ബോർഡ് അപേക്ഷ ക്ഷണിച്ചു

പോസ്റ്റഡ് ഓണ്‍: 01 OCT 2026 5:32PM by PIB Thiruvananthpuram
കൊച്ചി, 01 ഒക്ടോബർ 2026: കേന്ദ്ര കൃഷി-കർഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോർഡ് ദേശീയ നാളികേര പുരസ്ക്കാരങ്ങൾ 2026 - ന് അപേക്ഷ ക്ഷണിച്ചു. 2026 നവംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര നാളികേര സമൂഹത്തിന്റെ (International Coconut Communtiy - ICC) 62-ാമത് സമ്മേളനത്തോടനുബന്ധിച്ചുള്ള യോഗത്തിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
 

നാളികേര മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് താഴെപ്പറയുന്ന മൂന്ന് വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

  • മികച്ച ദേശീയ നാളികേര കർഷകൻ 
  • മികച്ച നാളികേര ശാസ്ത്രജ്ഞൻ/ഗവേഷകൻ
  • മികച്ച നാളികേര സംരംഭകൻ

യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചിത പാലിക്കുന്ന ഇന്ത്യൻ കർഷകർ, ശാസ്ത്രജ്ഞർ/ഗവേഷകർ, സംരംഭകർ എന്നിവർ ആവശ്യമായ രേഖകൾ സഹിതം അതത് വിഭാഗങ്ങളിൽ അപേക്ഷിക്കാം അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

മാർഗനിർദേശങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷാ ഫോറം എന്നിവ നാളികേര വികസന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ഒക്ടോബർ 15 ആണ്. വിശദമായ ബോർഡിന്റെ  https://coconutboard.gov.in/docs/news/award26/award26.htm എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 

വികസനം, സംസ്കരണം, സംരംഭകത്വം തുടങ്ങിയ മേഖലകളിലെ മികച്ച സംഭാവനകളെ നാളികേര കൃഷി, ഗവേഷണം. നൂതന ആശയങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും നാളികേര മേഖലയിലെ മാതൃകാപരമായ നേട്ടങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുകയാണ് പുരസ്കാരങ്ങളുടെ ലക്ഷ്യം നോഗ്യരായ കർഷകരും ശാസ്ത്രജ്ഞർ ഗവേഷകരും അവസരം പ്രയോജനപ്പെടുത്തി സംരംഭകരും 2026 ഒക്ടോബർ 15 - ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
 
*****

( റിലീസ് ഐ.ഡി: 2317748) സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക: English