പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
24 SEP 2026 7:13PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ പുരുഷ ബാഡ്മിന്റൺ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഈ മെഡൽ ടീമിന്റെ ആവേശവും കഠിനാധ്വാനവും പ്രതിഫലിപ്പിക്കുന്നതാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മത്സരത്തിലുടനീളം ടീം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന മത്സരങ്ങളിൽ ടീമിന് പ്രധാനമന്ത്രി ആശംസകൾ നേർന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പങ്കുവച്ച കുറിപ്പിങ്ങനെ:
“ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ നമ്മുടെ പുരുഷ ബാഡ്മിന്റൺ ടീമിന് അഭിനന്ദനങ്ങൾ!
ഈ മെഡൽ അവരുടെ ആവേശവും കഠിനാധ്വാനവും പ്രതിഫലിപ്പിക്കുന്നു. മത്സരത്തിലുടനീളം ടീമൊന്നടങ്കം മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു.
വരാനിരിക്കുന്ന മത്സരങ്ങളിൽ അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു: പ്രധാനമന്ത്രി @narendramodi”
******
-NK=
( റിലീസ് ഐ.ഡി: 2314592)
സന്ദര്‍ശക കൗണ്ടര്‍ : 12