PIB Backgrounder
ഇന്ത്യ സിനി ഹബ്
ചലച്ചിത്ര ചിത്രീകരണ അനുമതി അപേക്ഷകൾ ലളിതമാക്കുന്നു
പോസ്റ്റഡ് ഓണ്‍:
22 SEP 2026 1:59PM by PIB Thiruvananthpuram
ആഭ്യന്തര-ആഗോള ചലച്ചിത്ര പ്രവർത്തകർക്കായി സിനിമ ചിത്രീകരണ അനുമതികൾ, വിസ നടപടികൾ , വെണ്ടർ സേവനങ്ങൾ എന്നിവ ലളിതമാക്കുന്ന ഒരു ഏകജാലക ഡിജിറ്റൽ പോർട്ടലാണ് ഇന്ത്യ സിനി ഹബ് (ICH). നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NFDC) നിയന്ത്രിക്കുന്ന ഈ സംവിധാനം, സംസ്ഥാനതല അനുമതി , പോലീസ് ക്ലിയറൻസ്, സഹ നിർമ്മാണ അപേക്ഷകൾ എന്നിവയെല്ലാം ഒരൊറ്റ കേന്ദ്രീകൃത സംവിധാനത്തിലേക്ക് സംയോജിപ്പിച്ചുകൊണ്ട് ഉദ്യോഗസ്ഥതലത്തിലെ തടസ്സങ്ങൾ ഒഴിവാക്കുന്നു. ഈ ലളിതമാക്കിയ സമീപനം ഇന്ത്യയിലുടനീളമുള്ള സിനിമ ചിത്രീകരണം വേഗമേറിയതും കൂടുതൽ എളുപ്പമുള്ളതുമാക്കുകയും, രാജ്യത്ത് അതിവേഗം വളരുന്ന വിനോദ സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുകയും ചെയ്യുന്നു.
ഇന്ത്യയിൽ സിനിമാ നിർമ്മാണം എളുപ്പമാക്കുന്നു:
സമ്പന്നമായ സാംസ്കാരിക കലാരൂപങ്ങൾക്കും ഊർജ്ജസ്വലമായ സിനിമകൾക്കും പേരു കേട്ട ഇന്ത്യ, സിനിമ, ടെലിവിഷൻ, ഓൺലൈൻ ഉള്ളടക്ക നിർമ്മാണം എന്നിവയിൽ ഒരു ആഗോള ശക്തികേന്ദ്രമായി ക്രമേണ ഉയർന്നുവരികയാണ്. 2024 സാമ്പത്തിക വർഷത്തിൽ മാത്രം ഈ മേഖല 13.1 ശതകോടി യു.എസ് ഡോളർ വരുമാനം നേടി, ഇത് 2019 മുതലുള്ള കാലയളവിൽ 18 ശതമാനം വർദ്ധനയാണ് സൂചിപ്പിക്കുന്നത്. ഈ വളർച്ച വരും വർഷങ്ങളിൽ 6-10 ശതമാനം നിരക്കിൽ തുടരുമെന്നും, 2029 സാമ്പത്തിക വർഷത്തിൽ ഏകദേശം 17.5-19.7 ശതകോടി യു.എസ്. ഡോളറിൻ്റെ സംയോജിത വരുമാനത്തിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. യുവജനങ്ങൾ, അതിവേഗം വികസിക്കുന്ന 5G ശൃംഖല, വളരെ കുറഞ്ഞ നിരക്കിലുള്ള ഡാറ്റ എന്നിവയുടെ പിന്തുണയോടെ ഇന്ത്യ അതിൻ്റെ ഉള്ളടക്ക ആവാസവ്യവസ്ഥ വേഗത്തിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ഇന്ത്യ സിനിമകളും ഡിജിറ്റൽ ഉള്ളടക്കങ്ങളും നിർമ്മിക്കുക മാത്രമല്ല ചെയ്യുന്നത്; ആഭ്യന്തര, അന്തർദേശീയ ചലച്ചിത്ര പ്രവർത്തകർക്ക് അനുയോജ്യമായ ഒരു ആകർഷണീയ ചിത്രീകരണ കേന്ദ്രം കൂടിയാണ് ഇത്. നയനമനോഹരമായ ഹിമാലയം മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വെളുത്ത മണൽത്തീരങ്ങൾ വരെയായി ഇന്ത്യയുടെ വൈവിധ്യമാർന്ന ഭൂപ്രകൃതി വ്യാപിച്ചുകിടക്കുന്നു. രാജസ്ഥാനിലെ കോട്ടകളും കൊട്ടാരങ്ങളും പോലുള്ള യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങൾ ഉള്ള ഇന്ത്യ, ചലച്ചിത്ര പ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആകർഷകമായ ഒരു കേന്ദ്രമായി ഉയർന്നുവന്നിട്ടുണ്ട്.
ഇന്ത്യയിൽ സിനിമാ നിർമ്മാണത്തെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്മെൻ്റ് നിരവധി പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അതിനായി ഗവൺമെൻ്റ് നടപ്പിലാക്കിയ ഒരു പ്രധാന നടപടിയാണ് ഇന്ത്യ സിനി ഹബ് (ICH). ഇത് വഴി ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ സിനിമകൾക്കും തത്സമയ പരിപാടികൾക്കുമുള്ള ചിത്രീകരണ അനുമതി നടപടിക്രമങ്ങൾ ലളിതമാക്കിയിരിക്കുന്നു.
രാജ്യത്തുടനീളം ചലച്ചിത്ര ചിത്രീകരണ അനുമതികൾ ലഭിക്കുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഡിജിറ്റൽ, ഏകജാലക പ്ലാറ്റ്‌ഫോമാണ് ഇന്ത്യ സിനി ഹബ് (ICH). നിയന്ത്രണ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിലൂടെയും ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനം സുഗമമാക്കുന്നതിലൂടെയും, ഇത് വ്യവസായ സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ആകർഷകമായ ഒരു ആഗോള ചിത്രീകരണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിലൂടെ, അവിടുത്തെ വൈവിധ്യമാർന്ന ചിത്രീകരണ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വിഭവങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോം അവരെ പ്രാപ്തരാക്കുന്നു. ഇത് വിനോദസഞ്ചാരത്തിനും പ്രാദേശിക സാമ്പത്തിക വികസനത്തിനും അവസരങ്ങൾ സൃഷ്ടിക്കുന്നു. സിനിമാ നിർമ്മാണ പ്രക്രിയയിൽ കൂടുതൽ കാര്യക്ഷമത, സുതാര്യത, എളുപ്പത്തിലുള്ള നടപടിക്രമങ്ങൾ എന്നിവ കൊണ്ടുവരുന്നതിലൂടെ, ഇന്ത്യ സിനി ഹബ്, ഇന്ത്യയിൽ സിനിമ നിർമ്മാണത്തിന് കൂടുതൽ അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും സിനിമ നിർമ്മാണത്തിനുള്ള ഒരു മുൻഗണനാ കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ചലച്ചിത്ര നിർമാണ അനുമതികൾക്ക് പുറമേ, ലൈവ് ഈവൻ്റ്സ് ഡെവലപ്‌മെൻ്റ് സെല്ലിൻ്റെ (LEDC) പ്രധാന ഡിജിറ്റൽ അടിസ്ഥാന സൗകര്യമെന്ന നിലയിൽ തത്സമയ പരിപാടികൾക്കുള്ള അനുമതികൾ പിന്തുണയ്ക്കുന്നതിനായി പ്ലാറ്റ്‌ഫോം വിപുലീകരിക്കുന്നു. വെന്യൂ-മാപ്പിംഗ് (venue-mapping) സമീപനത്തിലൂടെ, പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങൾ കേന്ദ്രീകൃത ഏകോപനത്തിനായി അതത് പ്രാദേശിക അധികാരികൾക്കും നോഡൽ ഓഫീസർമാർക്കും കൈമാറുന്നു-ഇതിനോടകം തന്നെ 9 പ്രമുഖ വേദികൾ ഇതിൽ ഉൾപ്പെടുത്തിക്കഴിഞ്ഞു.
ഇന്ത്യ സിനി ഹബ്: സിനിമ അനുമതികൾക്കുള്ള ഏകജാലക പോർട്ടൽ:
നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NFDC) പ്രവർത്തന നേതൃത്വം നൽകുന്ന ICH, സിനിമ ചിത്രീകരണ അനുമതികൾക്കുള്ള ഒരു ഡിജിറ്റൽ ഏകജാലക പോർട്ടലായി വർത്തിക്കുന്നു. ഇന്ത്യൻ സിനിമയെ പ്രോത്സാഹിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ളതാണ് NFDC. കൂടാതെ, ഇത് കേന്ദ്ര ഗവൺമെൻ്റിന് കീഴിലുള്ള ഒരു സ്ഥാപനമായാണ് പ്രവർത്തിക്കുന്നത്.

ഇന്ത്യാ സിനി ഹബ്ബിൻ്റെ പ്രധാന പ്രവർത്തനങ്ങൾ
1. കേന്ദ്രീകൃത ചലച്ചിത്ര നിർമ്മാണ അനുമതി- സിനിമ ഷൂട്ടിങ്ങിനായി വിവിധ മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഒരൊറ്റ അനുമതി
2. പ്രോത്സാഹന പദ്ധതി - കേന്ദ്ര-സംസ്ഥാനതല സിനിമ പ്രോത്സാഹന പദ്ധതികൾ പട്ടികപ്പെടുത്തുകയും അർഹതയുള്ള നിർമാണങ്ങൾക്ക് 40% വരെ റീ ഇമ്പേഴ്സ്മെൻ്റ് നൽകുകയും ചെയ്യുന്നു
3. വിഭവങ്ങളും ലൊക്കേഷൻ മാപ്പിംഗും - ചലച്ചിത്ര നിർമ്മാണങ്ങൾക്കുള്ള ലൊക്കേഷനുകൾ, അടിസ്ഥാന സൗകര്യങ്ങൾ, മറ്റു വിഭവങ്ങൾ എന്നിവയെ കുറിച്ച് ജിഐഎസ് അധിഷ്ഠിത ഡേറ്റബേസ്
4. ഏകീകൃത പ്രവർത്തന രീതി - 2024 ന് ശേഷം ചലച്ചിത്ര നിർമ്മാണം, അനുബന്ധ പ്രവർത്തനങ്ങൾ, പ്രോത്സാഹന പദ്ധതി അനുമതി എന്നിവയ്ക്കുള്ള നടപടികൾ ലളിതമാക്കി.
5.സംസ്ഥാനങ്ങളുമായുള്ള സംയോജനം - കേന്ദ്ര-സംസ്ഥാന അധികൃത തമ്മിലുള്ള ഏകോപനം എളുപ്പത്തിലാക്കുന്നു.
നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ (NFDC): ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നു
ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ വളർച്ചയും പ്രചാരണവും ലക്ഷ്യമിട്ട് 1975-ൽ കേന്ദ്ര ഗവൺമെൻ്റ് NFDC സ്ഥാപിച്ചു. കാലക്രമേണ, ഫിലിം ഫിനാൻസ് കോർപ്പറേഷൻ, ഇന്ത്യൻ മോഷൻ പിക്ചർ എക്‌സ്‌പോർട്ട് കോർപ്പറേഷൻ എന്നിവയെയും, 2020-ലെ ഗവൺമെൻറ് ഉത്തരവിനെത്തുടർന്ന് ഫിലിംസ് ഡിവിഷൻ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്, നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഇന്ത്യ എന്നിവയെയും കൂട്ടിച്ചേർത്തുകൊണ്ട് ഇത് വിപുലീകരിച്ചു. ഇന്ന്, എല്ലാ ഇന്ത്യൻ ഭാഷകളിലുമുള്ള സിനിമകളുടെ വികസനം, നിർമ്മാണം, പ്രചാരണം, സംരക്ഷണം എന്നിവയ്‌ക്കായി പൂർണ്ണമായി സംയോജിപ്പിക്കപ്പെട്ട ഒരു സ്ഥാപനമായി ഇത് പ്രവർത്തിക്കുന്നു.
പ്രധാന ശ്രദ്ധാ മേഖലകൾ:
1. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ചലച്ചിത്ര പദ്ധതികൾ സഹനിർമ്മാണം ചെയ്യുന്നു.
2.ഇന്ത്യയിലെ വിദേശ ചിത്രീകരണങ്ങൾക്കായി ലൈൻ പ്രൊഡക്ഷൻ സേവനങ്ങളും വിദേശ ആനിമേഷൻ സേവനങ്ങളും നൽകുന്നു.
3.ഗോവയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (IFFI) അനുബന്ധമായി, ദക്ഷിണേഷ്യയിലെ ഒരു പ്രധാന സഹനിർമ്മാണ-വിതരണ വിപണിയായ ഫിലിം ബസാർ ഇന്ത്യ സംഘടിപ്പിക്കുന്നു.
അടിസ്ഥാന തത്വങ്ങൾ
ലക്ഷ്യം (Mission): ബഹുഭാഷാ ഇന്ത്യൻ സിനിമകളെ പിന്തുണച്ചുകൊണ്ട് ചലച്ചിത്ര മികവും സാംസ്കാരിക വൈവിധ്യവും വളർത്തുക.
വീക്ഷണം (Vision): സ്വതന്ത്ര ഇന്ത്യൻ സിനിമകൾക്ക് ആഭ്യന്തരതലത്തിലും ആഗോളതലത്തിലും സ്വീകാര്യതയും പ്രശംസയും ഉറപ്പാക്കുക.
ഉദ്ദേശ്യങ്ങൾ (Objectives):
a. തിരക്കഥ നിർമ്മാണം, ശില്പശാലകൾ , സഹനിർമ്മാണങ്ങൾ എന്നിവയിലൂടെ പ്രതിഭകളെ വാർത്തെടുക്കുക.
b. സിനിമയിലൂടെ ഇന്ത്യൻ സംസ്കാരം ലോകമെമ്പാടും പ്രചരിപ്പിക്കുക.
c. വ്യവസായ ആവശ്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്ന ചടുലമായ (agile) ഒരു സംഘടനയായി നിലകൊള്ളുക.
ഇന്ത്യ സിനിഹബ്ബി ൻ്റെ (India Cine Hub) സവിശേഷതകൾ:
ഇന്ത്യയിൽ ഉള്ളടക്കങ്ങൾ ചിത്രീകരിക്കാനോ തൽസമയ പരിപാടികൾ നടത്താനോ താല്പര്യമുള്ള സ്രഷ്ടാക്കൾക്കായി ഇന്ത്യ സിനി ഹബ് താഴെ പറയുന്ന സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു:
1. സ്വദേശികളും വിദേശികളുമായ ഉള്ളടക്കസ്രഷ്ടാക്കൾക്ക് ചിത്രീകരണ അനുമതിക്കായി അപേക്ഷിക്കാൻ ഒരു ഏകീകൃത പോർട്ടൽ നൽകുന്നു. ഇത് സംസ്ഥാന തലത്തിലുള്ള സംവിധാനങ്ങളെ സംയോജിപ്പിക്കുകയും, ഓൺലൈൻ നടപടികൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്ക് പൊതുവായ ഒരു അപേക്ഷാ ഫോം നൽകുകയും ചെയ്യുന്നു.
*.വിദേശ ഉള്ളടക്ക സ്രഷ്ടാക്കൾക്ക് ICH വഴി ചിത്രീകരണ അനുമതിക്ക് അപേക്ഷിക്കാം, ഇത് ഫിലിം വിസ ലഭിക്കുന്നത് എളുപ്പമാക്കുന്നു.
2. സഹനിർമ്മാണ സംരംഭങ്ങൾക്കുള്ള അനുമതിക്കായുള്ള അപേക്ഷകൾ പരിഗണിക്കുകയും അത്തരം കരാറുകൾ സംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു

എന്താണ് ചലച്ചിത്ര- മാധ്യമ സഹ നിർമ്മാണം ?
സംയുക്ത സംരംഭങ്ങൾ
ആഗോള കഥാഖ്യാനം വികസിപ്പിക്കുകയും വിഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു
- സംയുക്ത സംരംഭപദ്ധതി
- സർഗാത്മക പ്രതിഭകളുടെ സഹകരണം
- വിഭവങ്ങളുടെ സമാഹരണവും വെല്ലുവിളികൾ നേരിടലും
- വിപണി വിപുലീകരിക്കൽ
- 17 ഔദ്യോഗിക കരാർ അംഗങ്ങൾ
3.ഫിലിം വിസകൾ, നിബന്ധനകൾ, വ്യോമ ചിത്രീകരണം, മൃഗങ്ങളെ ഉപയോഗിച്ചുള്ള ചിത്രീകരണം, വനങ്ങൾ, സ്മാരകങ്ങളിലെ ചിത്രീകരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
4.ചിത്രീകരണ സ്ഥലങ്ങൾ, ബന്ധപ്പെട്ട അനുമതി അധികാരികൾ, ഇന്ത്യയിലെ ചലച്ചിത്ര ഹബുകൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ ജി.ഐ.എസ്. (GIS) അധിഷ്ഠിത ലൊക്കേഷൻ ഡയറക്ടറിയും വിവരങ്ങളും നൽകുന്നു.
ഇന്ത്യയിലെ ചലച്ചിത്ര നഗരങ്ങൾ :
1.6 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന പ്രധാന ഉൽപ്പാദന കേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്. മുംബൈ, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, തിരുവനന്തപുരം/കൊച്ചി, ഗുവാഹത്തി, ഭുവനേശ്വർ, ഡൽഹി എന്നിവയാണ് ഇത്തരം ഹബുകളുള്ള നഗരങ്ങൾ. ഇവയിൽ മൂന്നെണ്ണം സുസ്ഥാപിതവും സുപ്രധാനവുമായ ഫിലിം സിറ്റികളാണ്: മുംബൈ (മഹാരാഷ്ട്ര) ഫിലിം സിറ്റി, ഹൈദരാബാദിലെ (തെലങ്കാന) രാമോജി ഫിലിം സിറ്റി, നോയിഡയിലെ (ഉത്തർപ്രദേശ്) നോയിഡ ഫിലിം സിറ്റി. ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കളെ ആകർഷിച്ചുകൊണ്ട് മാധ്യമ &വിനോദ സേവനങ്ങൾക്കായുള്ള ഒരു ഏകീകൃത കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതിൽ ഈ നഗരങ്ങൾ പങ്കുവഹിക്കുന്നു.
മുംബൈ ഫിലിം സിറ്റി:
മുംബൈയിലെ ഗോരേഗാവിലുള്ള മുംബൈ ഫിലിം സിറ്റി, ലോകത്തിലെ ഏറ്റവും വലിയ സ്റ്റുഡിയോ സമുച്ചയങ്ങളിലൊന്നാണ്, ചലച്ചിത്ര നിർമ്മാതാക്കൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. 520 ഏക്കറിലധികം വിസ്തൃതിയുള്ള ഇവിടെ ഏകദേശം 42 ഔട്ട്ഡോർ ചിത്രീകരണ സ്ഥലങ്ങളുണ്ട്. കുന്നുകൾ, താഴ്‌വരകൾ, മലയിടുക്കുകൾ, വിശാലമായി തുറസ്സായ സ്ഥലങ്ങൾ, പ്രകൃതിദത്ത വനങ്ങൾ, കുറ്റിക്കാടുകൾ, ജലാശയങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പ്രകൃതിദത്ത ഭൂപ്രകൃതി ഫിലിം സിറ്റിയുടെ പ്രത്യേകതയാണ്. 1977-ൽ മഹാരാഷ്ട്ര സംസ്ഥാന ഗവൺമെൻ്റ് ആണ് ഫിലിം സിറ്റി സ്ഥാപിച്ചത്. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൻ്റെ സ്ഥാപകൻ്റെ ഓർമ്മയ്ക്കായി 2001-ൽ ഇത് 'ദാദാസാഹെബ് ഫാൽക്കെ ചിത്രനഗരി' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
രാമോജി ഫിലിം സിറ്റി (ഹൈദരാബാദ്):
1996-ൽ രാമോജി ഗ്രൂപ്പ് സ്ഥാപിച്ച രാമോജി ഫിലിം സിറ്റി, ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ സമുച്ചയമായി ഗിന്നസ് ലോക റെക്കോർഡ്സ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് ലോകത്തിലെ ഏറ്റവും വലിയ സംയോജിത ഫിലിം സിറ്റിയും ഇന്ത്യയിലെ ഏക പ്രമേയാധിഷ്ഠിത അവധിക്കാല വിനോദസഞ്ചാര കേന്ദ്രവുമാണ്. 6,000 ജീവനക്കാരുടെ തൊഴിൽ ശേഷിയുള്ള ഈ സമുച്ചയത്തിൽ ഒരേസമയം 40 ഇന്ത്യൻ സിനിമകൾ വരെ നിർമ്മിക്കാൻ കഴിയും. 2,000 ഏക്കറിലധികം വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന ഇത്, 500-ലധികം ലൊക്കേഷനുകൾ നൽകുന്നു. കൂടാതെ ഒരേസമയം 20 അന്താരാഷ്ട്ര സിനിമകളുടെ ആവശ്യങ്ങൾ നിറവേറ്റാനും ഇതിന് കഴിയും.
നോയിഡ ഫിലിം സിറ്റി:
നോയിഡ ഫിലിം സിറ്റിയിൽ വിവിധ ഫിലിം സ്റ്റുഡിയോകളും മീഡിയ ഹൗസുകളുമുണ്ട്. ഉപഗ്രഹ ചാനലുകൾ, മൾട്ടിപ്ലക്സ് ഓഫീസുകൾ, പ്രസിദ്ധീകരണ കമ്പനികൾ, റേഡിയോ സംപ്രേഷണം, ഓഡിയോ വ്യവസായ ഭീമന്മാർ, ചലച്ചിത്ര കമ്പനികൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നു. 100 ഏക്കറിലാണ് ഇത് വ്യാപിച്ചുകിടക്കുന്നത്. ഇവിടെ 16 സ്റ്റുഡിയോകളും 162 രാജ്യങ്ങളിലായി സംപ്രേഷണം ചെയ്യുന്ന 350 ചാനലുകളുമുണ്ട്. ടെലിവിഷൻ, മാധ്യമ ബിസിനസ്സുകളുടെ കേന്ദ്രമാണിത്. ഏകദേശം 17,000 മാധ്യമ പ്രൊഫഷണലുകൾ ഫിലിം സിറ്റിയിൽ പ്രവർത്തിക്കുന്നു, ഇത് അനുബന്ധ സേവന മേഖലകളിലായി ഏകദേശം 1.5 ലക്ഷം പേർക്ക് തൊഴിലും ഉപജീവന അവസരങ്ങളും നൽകിക്കൊണ്ട് വിപുലമായ സാമ്പത്തിക സ്വാധീനം സൃഷ്ടിക്കുന്നു.
പുതിയ ഫിലിം സിറ്റികളുടെ വികസനം:ഇന്ന് ഇന്ത്യയിലെ മാധ്യമ മേഖലയിലെ ഏറ്റവും പ്രധാന ഘടകമാണ്
ഡിജിറ്റൽ ഉള്ളടക്കവും മാധ്യമങ്ങളും. ധാരാളം ഉള്ളടക്ക സ്രഷ്ടാക്കൾ ഉള്ള, ഡിജിറ്റൽ ഉള്ളടക്കം ഉപയോഗിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ (15-29 വയസ്സ്) ഉപഭോക്താക്കളുള്ള രാജ്യങ്ങളിലൊന്ന് കൂടിയാണ് ഇന്ത്യ. ഈ തലമുറ ആഗോള ഉള്ളടക്കത്തിനായുള്ള ആവശ്യകത വർദ്ധിപ്പിക്കുക മാത്രമല്ല, ഹ്രസ്വരൂപത്തിലുള്ള വീഡിയോകൾ, ഗെയിമിംഗ്, തൽസമയ സംപ്രേഷണം, പ്രാദേശിക ഭാഷാ ഉള്ളടക്ക വേദികൾ എന്നിവയിലൂടെ പുതുപ്രവണതകളെ സജീവമായി രൂപപ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യയുടെ ഇൻ്റർനെറ്റ് സാന്നിധ്യവും വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇൻ്റർനെറ്റ് വരിക്കാരുടെ എണ്ണം 2014-ലെ 25.15 കോടിയിൽ നിന്ന് 2026 മാർച്ച് അവസാനത്തോടെ 109.2+ കോടിയായി ഉയർന്നു. വയർലെസ് ഡാറ്റാ നിരക്ക് 2014-ലെ ജിബിക്ക് 308 രൂപയിൽ നിന്ന് 2026-ൽ ജിബിക്ക് 7.51 രൂപയായി കുത്തനെ കുറഞ്ഞു. ഇത് ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ താങ്ങാനാവുന്ന ചെലവിലാക്കി മാറ്റി. 5G സേവനങ്ങൾ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 99.9% ജില്ലകളിലും ലഭ്യമാണ്.
ഡിജിറ്റൽ വിദഗ്ദ്ധരായ ഉപഭോക്താക്കൾ നയിക്കുന്ന ഡിജിറ്റൽ ഉള്ളടക്കത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകതയും , വയർലെസ് ഡാറ്റാ സേവനങ്ങളോട് കൂടിയ താങ്ങാനാവുന്ന ചെലവിലുള്ള ഇൻ്റർനെറ്റ് അടിസ്ഥാന സൗകര്യ വികസനവും കാരണം ഈ മേഖല വൻ വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനൊപ്പം മുന്നേറാൻ ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഡ്, ഒഡീഷ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ സ്വകാര്യ പങ്കാളികളുമായി സഹകരിച്ച് ഫിലിം സിറ്റി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ച് വരുന്നു. പ്രാദേശിക സിനിമകളുടെ പ്രോത്സാഹനവും സംസ്ഥാനങ്ങളിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാണ പ്രോത്സാഹന പദ്ധതികളും കാരണം, ഈ മേഖലയിലെ തൊഴിലവസരങ്ങൾ ~3.2% വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്.ഇത് 2030ഓടെ രാജ്യത്തുടനീളം ഏകദേശം 200,000 പേർക്ക് തൊഴിൽ നൽകുന്നതിലേക്ക് നയിക്കും. ഡിജിറ്റൽ ഉള്ളടക്കത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്തൃ കേന്ദ്രം എന്ന നിലയിൽ നിന്ന് ഉള്ളടക്ക നിർമ്മാണം, നൂതനാശയങ്ങൾ , വിതരണം എന്നിവയിൽ ആഗോളതലത്തിൽ കരുത്തുറ്റ ഒരു ശക്തി കേന്ദ്രമായി ഇന്ത്യ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.
: 5.വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക വെണ്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക ഫിലിം, നോൺ-ഫിലിം ഡയറക്ടറികൾ ചുവടെ നൽകുന്നു:
*പോസ്റ്റ്-പ്രൊഡക്ഷൻ കമ്പനികൾ
*സാമഗ്രികൾ വാടകയ്‌ക്ക് നൽകുന്നവർ
*ചലച്ചിത്ര പ്രവർത്തകരും കലാകാരന്മാരും
*ഫിലിം സ്റ്റുഡിയോകൾ
*ഉപകരണങ്ങൾ വാടകയ്‌ക്ക് നൽകുന്ന സ്ഥാപനങ്ങൾ
*കാസ്റ്റിംഗ് ഏജൻസികൾ
*കേറ്ററിംഗ് യൂണിറ്റുകൾ
*ഹോട്ടലുകളും താമസസൗകര്യങ്ങളും
*വൈദ്യശാസ്ത്ര/ചികിത്സാ സൗകര്യങ്ങൾ
*സെക്യൂരിറ്റി സേവനങ്ങൾ
*ട്രാവൽ ഓപ്പറേറ്റർമാർ
'മേഡ് ഇൻ ഇന്ത്യ' ചിത്രങ്ങളിലൂടെ ഇന്ത്യൻ ടൂറിസം പ്രോത്സാഹിപ്പിക്കൽ:
ഇന്ത്യൻ സിനിമകൾ പലപ്പോഴും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തെ പ്രോത്സാഹിപ്പിച്ച അത്തരം നിരവധി ചിത്രങ്ങളിൽ ഒന്നാണ് '3 ഇഡിയറ്റ്സ്'. ഈ സിനിമയ്ക്ക് ശേഷം ലഡാക്കിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 2.4 മടങ്ങ് വർദ്ധനയുണ്ടായതായി EY-FICCI റിപ്പോർട്ട് വ്യക്തമാക്കുന്നു. അതുപോലെ, സിംഗപ്പൂർ ടൂറിസം ബോർഡുമായുള്ള സഹകരണത്തിലൂടെ സിംഗപ്പൂരിൽ ചിത്രീകരിച്ച 'കൃഷ്', ആ രാജ്യത്തേക്ക് പോകുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം ആറ് ദശലക്ഷത്തിൽ നിന്ന് ഏഴ് ദശലക്ഷമായി ഉയർത്തി. ആഭ്യന്തര സൂപ്പർഹിറ്റുകൾ രാജസ്ഥാൻ പോലുള്ള പ്രാദേശിക കേന്ദ്രങ്ങൾ ജനപ്രിയമാക്കുന്നു. ഇതിന് ഉപരിയായി , ഇന്ത്യയുടെ ദൃശ്യസമൃദ്ധിയും ചെലവ് കുറഞ്ഞ നിർമ്മാണ അന്തരീക്ഷവും പ്രമുഖ ആഗോള പ്രോജക്റ്റുകളെ ആകർഷിക്കുന്നത് തുടരുന്നു. ഓസ്കാർ അവാർഡ് നേടിയ 'സ്ലംഡോഗ് മില്യണയർ', 'ലൈഫ് ഓഫ് പൈ' തുടങ്ങിയ ചിത്രങ്ങൾ മുതൽ നെറ്റ്ഫ്ലിക്സ് (Netflix), ആമസോൺ പ്രൈം (Amazon Prime) തുടങ്ങിയ ആഗോള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ യഥാർഥ നിർമാണം വരെ ഇതിൽ ഉൾപ്പെടുന്നു.
സമഗ്ര ടൂറിസം പരിസ്ഥിതി വ്യവസ്ഥയ്ക്ക് 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മധ്യപ്രദേശ് "ഏറ്റവും മികച്ച ചലച്ചിത്ര സൗഹൃദ ഇടത്തിനുള്ള പുരസ്കാരം നേടി. രാജസ്ഥാൻ, ഉത്തർപ്രദേശ്, കേരളം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ അടിസ്ഥാന സൗകര്യ ആനുകൂല്യങ്ങൾ , ഗവൺമെൻ്റ് ലൊക്കേഷൻ ഫീസ് ഇളവുകൾ, 2 കോടി രൂപ വരെയുള്ള സബ്‌സിഡികൾ എന്നിവ നൽകി ചലച്ചിത്ര പ്രവർത്തകരെ സജീവമായി ആകർഷിക്കുന്നു. ചലച്ചിത്ര വിനോദസഞ്ചാരം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശിക ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലേക്ക് പണം എത്തിക്കുകയും ചെയ്യുന്നു, ഒപ്പം ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

6.ശക്തമായ എൻക്രിപ്ഷൻ സുരക്ഷയോടെ നിർമ്മിച്ചിരിക്കുന്ന ഈ പോർട്ടൽ, വൻതോതിലുള്ള അപേക്ഷകളും ഉപയോക്തൃ ഇടപെടലും കൈകാര്യം ചെയ്യാൻ തക്കവണ്ണം ശേഷിയുള്ളതാണ്.
ചില ഔദ്യോഗിക നിർമാണങ്ങൾ
കൂടാതെ, ഒരു ഡാഷ്‌ബോർഡ് മൊത്തം അപേക്ഷകളെ ട്രാക്ക് ചെയ്യുന്നു. ഇത് സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിലുടനീളമുള്ള അനുമതിയുടെ വിശകലനമാണ് നൽകുന്നത്.

ഇന്ത്യയെ മുൻനിര ചിത്രീകരണ കേന്ദ്രമായി അടയാളപ്പെടുത്തൽ:
ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം, അധികം അറിയപ്പെടാത്ത സ്ഥലങ്ങളെ ജനശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിലൂടെയും ചിത്രീകരണ സ്ഥലങ്ങളെ രാജ്യത്തിൻ്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന വിനോദ ആകർഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെയും ഫിലിം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ സാധ്യതയെ പിന്തുണച്ചുകൊണ്ട്, 'ഇന്ത്യ സിനിഹബ്' (India Cine Hub - ICH) സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട നിയന്ത്രണ പ്രക്രിയകൾ ലളിതമാക്കുന്ന ഒരു കേന്ദ്രീകൃത, ഏകജാലക പ്ലാറ്റ്‌ഫോമായി വർത്തിക്കുന്നു. ചിത്രീകരണ അനുമതികൾക്കായി ചലച്ചിത്ര പ്രവർത്തകർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലേക്കും സംസ്ഥാന നോഡൽ ഓഫീസർമാർക്കും ഡിജിറ്റലായി കൈമാറുകയും, കാര്യക്ഷമമായ ഒരു പ്രക്രിയയിലൂടെ വിവിധ ഏജൻസികളുടെ ക്ലിയറൻസുകൾ, ലൊക്കേഷൻ അനുമതികൾ, ഫിലിം വിസകൾ എന്നിവയ്ക്കുള്ള ഏകോപനം സാധ്യമാക്കുകയും ചെയ്യുന്നു.
സൂചനകൾ:
Ministry of Information & Broadcasting
https://indiacinehub.gov.in/
https://www.pib.gov.in/PressReleasePage.aspx?PRID=2279150®=48&lang=1
https://nfdcindia.com/company-profile/en
Ministry of Commerce and Industry
https://www.investindia.gov.in/team-india-blogs/exploring-potential-film-tourism-india-catalyst-economic-growth-and-cultural
PIB Backgrounders
https://www.pib.gov.in/FactsheetDetails.aspx?Id=150840®=3&lang=2
Deloitte
https://www.deloitte.com/in/en/Industries/telecom-media-entertainment/perspectives/economic-impact-of-the-film-television-and-online-curated-content.html
EY
https://www.ey.com/content/dam/ey-unified-site/ey-com/en-in/insights/media-entertainment/documents/ey-a-studio-called-india-v1.pdf
Click here to see pdf
***
( റിലീസ് ഐ.ഡി: 2313889)
സന്ദര്‍ശക കൗണ്ടര്‍ : 6