രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

T-72, T-90 ടാങ്കുകൾക്കുള്ള ഓക്സിലറി പവർ യൂണിറ്റുകൾ വാങ്ങുന്നതിനായി ₹586 കോടിയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

പോസ്റ്റഡ് ഓണ്‍: 21 SEP 2026 4:25PM by PIB Thiruvananthpuram
586 കോടി രൂപ ചെലവിൽ T-72, T-90 ടാങ്കുകൾക്കുള്ള ഓക്സിലറി പവർ യൂണിറ്റുകൾ (APU-കൾ) വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം അക്യുറേറ്റ് ഇൻഡസ്ട്രിയൽ കൺട്രോൾസ് പ്രൈവറ്റ് ലിമിറ്റഡുമായി കരാറിൽ ഒപ്പുവച്ചു. ഇന്ന് (2026 സെപ്റ്റംബർ 21 ന്) ന്യൂഡൽഹിയിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.

ഫയർ കൺട്രോൾ സിസ്റ്റം, ഫയറിംഗ് സിസ്റ്റം, ഗൺ സ്റ്റെബിലൈസേഷൻ സിസ്റ്റം എന്നിവയുൾപ്പെടെ ടാങ്കിലെ വിവിധ പ്രധാന സംവിധാനങ്ങൾക്ക് വൈദ്യുതി നൽകുന്ന ബദൽ വൈദ്യുത സ്രോതസ്സാണ് ഓക്സിലറി പവർ യൂണിറ്റ് (APU). തദ്ദേശീയമായി വികസിപ്പിച്ചെടുത്ത APU-കൾ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ടാങ്കുകളുടെ പ്രവർത്തന ക്ഷമതയും വിശ്വാസ്യതയും വർധിപ്പിക്കാനും, ദീർഘകാലം കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും സാധിക്കും.

വിദേശ സ്രോതസ്സുകളെ ആശ്രയിക്കുന്നതിന് പകരം കവചിത വാഹനങ്ങളുടെ നിർണായക ഉപസംവിധാനങ്ങൾ രാജ്യത്ത് തന്നെ വികസിപ്പിച്ച് നിർമ്മിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ കരാർ. ഗവേഷണ-വികസന രംഗത്ത് ഇന്ത്യൻ വ്യവസായങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം, തദ്ദേശീയമായി വികസിപ്പിക്കുന്ന ആശയങ്ങളും സാങ്കേതികവിദ്യകളും ഉത്പാദനത്തിലേക്ക് പരിവർത്തനം ചെയ്ത് സായുധ സേനയിൽ  ഉൾപ്പെടുത്തുന്നതിലും പദ്ധതി നിർണായക പങ്ക് വഹിക്കുന്നു.

2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുക എന്ന സർക്കാരിന്റെ ദർശനത്തെ ഈ കരാർ പിന്തുണയ്ക്കുന്നു. പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ശക്തവും, പ്രതിരോധശേഷിയുള്ളതും, ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഇന്ത്യൻ പ്രതിരോധ വ്യവസായം കെട്ടിപ്പടുക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്.
 
*****

( റിലീസ് ഐ.ഡി: 2313114) സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Tamil